Top

മറ്റത്തൂര്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; 22 നേതാക്കള്‍ ഭാരവാഹിത്വം രാജി വെച്ചു

തൃശ്ശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി കനക്കുന്നു. നേതാക്കളുടെ ധിക്കാരപരവും ഏകാധിപത്യപരവുമായ പ്രവര്‍ത്തനങ്ങളാണ് തോല്‍വിയിലേക്ക് നയിച്ചതെന്ന് ആരോപിച്ച് തൃശൂര്‍ മറ്റത്തൂരില്‍ പാര്‍ട്ടി നേതാക്കള്‍ ഭാരവാഹിത്വം രാജിവെച്ചു. ബ്ലോക്ക് കമ്മറ്റി ജനറല്‍ സെക്രട്ടറിമാരടക്കം 22 പേരാണ് ചുമതലകളൊഴിഞ്ഞത്. കൂടിയാലോചനകളും പ്രവര്‍ത്തനങ്ങളുമില്ലാത്തതുമാണ് മറ്റത്തൂരില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടതിന് കാരണമെന്നും ഡമ്മികളായി തുടരാന്‍ താല്‍പര്യമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഇവര്‍ കെപിസിസി, ഡിസിസി നേതൃത്വങ്ങള്‍ക്ക് രാജിക്കത്ത് നല്‍കിയത്. കൊടകര ബ്ലോക്ക് കമ്മറ്റി ജനറല്‍ സെക്രട്ടറിമാരായ ബെന്നി തൊണ്ടുങ്ങല്‍, സജീവന്‍ വെട്ടിയാടന്‍, സിഎച്ച് സാദത്ത്, […]

23 Dec 2020 2:00 AM GMT

മറ്റത്തൂര്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; 22 നേതാക്കള്‍ ഭാരവാഹിത്വം രാജി വെച്ചു
X

തൃശ്ശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി കനക്കുന്നു. നേതാക്കളുടെ ധിക്കാരപരവും ഏകാധിപത്യപരവുമായ പ്രവര്‍ത്തനങ്ങളാണ് തോല്‍വിയിലേക്ക് നയിച്ചതെന്ന് ആരോപിച്ച് തൃശൂര്‍ മറ്റത്തൂരില്‍ പാര്‍ട്ടി നേതാക്കള്‍ ഭാരവാഹിത്വം രാജിവെച്ചു. ബ്ലോക്ക് കമ്മറ്റി ജനറല്‍ സെക്രട്ടറിമാരടക്കം 22 പേരാണ് ചുമതലകളൊഴിഞ്ഞത്.

കൂടിയാലോചനകളും പ്രവര്‍ത്തനങ്ങളുമില്ലാത്തതുമാണ് മറ്റത്തൂരില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടതിന് കാരണമെന്നും ഡമ്മികളായി തുടരാന്‍ താല്‍പര്യമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഇവര്‍ കെപിസിസി, ഡിസിസി നേതൃത്വങ്ങള്‍ക്ക് രാജിക്കത്ത് നല്‍കിയത്. കൊടകര ബ്ലോക്ക് കമ്മറ്റി ജനറല്‍ സെക്രട്ടറിമാരായ ബെന്നി തൊണ്ടുങ്ങല്‍, സജീവന്‍ വെട്ടിയാടന്‍, സിഎച്ച് സാദത്ത്, ജോണ്‍ വട്ടക്കാവില്‍, മണ്ഡലം വൈസ് പ്രസിഡന്റ് എകെ പുഷ്പാകരന്‍ എന്നിവരടക്കമുള്ള പ്രവര്‍ത്തകരാണ് ഭാരവാത്വം രാജിവെച്ചത്.

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മറ്റത്തൂരില്‍ പാര്‍ട്ടിക്കുണ്ടായ തിരിച്ചടിയുടെ പശ്ചാത്തലത്തിലാണ് രാജി.

Next Story

Popular Stories