കൊല്ലം യൂത്ത് കോണ്‍ഗ്രസില്‍ തമ്മില്‍ തല്ല് രൂക്ഷം; ‘സീറ്റ് കൊടുത്തില്ലെങ്കില്‍ ഒറ്റയ്ക്ക് മത്സരിക്കും’; ഇടപെട്ട് ഷാഫി പറമ്പില്‍
കൊല്ലം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ സീറ്റിനായി തമ്മില്‍ത്തല്ല് രൂക്ഷമായ കൊല്ലത്തെ യൂത്ത് കോണ്‍ഗ്രസില്‍ സമവായ നീക്കവുമായി സംസ്ഥാന നേതൃത്വം രംഗത്ത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റും എംഎല്‍എയുമായ ഷാഫി പറമ്പില്‍ ഡിസിസി നേതൃത്വവുമായി ചര്‍ച്ച നടത്തി. സീറ്റിനായുള്ള യുവാക്കളുടെ പോര് തെരുവില്‍ എത്തിക്കരുതെന്ന് ജില്ലാ നേതൃത്വത്തോട് അദ്ധേഹം ആവശ്യപ്പെട്ടു. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ജില്ലാ യുഡിഎഫ് നേതൃത്വത്തിന്റെ ചര്‍ച്ചകളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രാധിനിത്യം ഇല്ലെന്ന് ചൂണ്ടികാട്ടി ജില്ലയിലെ യൂത്ത് കോണ്‍ഗ്രസ് നേതൃത്വം പരാതിയുമായി രംഗത്ത് എത്തിയിരുന്നു. കോര്‍പ്പറേഷനിലേക്കും […]

കൊല്ലം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ സീറ്റിനായി തമ്മില്‍ത്തല്ല് രൂക്ഷമായ കൊല്ലത്തെ യൂത്ത് കോണ്‍ഗ്രസില്‍ സമവായ നീക്കവുമായി സംസ്ഥാന നേതൃത്വം രംഗത്ത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റും എംഎല്‍എയുമായ ഷാഫി പറമ്പില്‍ ഡിസിസി നേതൃത്വവുമായി ചര്‍ച്ച നടത്തി. സീറ്റിനായുള്ള യുവാക്കളുടെ പോര് തെരുവില്‍ എത്തിക്കരുതെന്ന് ജില്ലാ നേതൃത്വത്തോട് അദ്ധേഹം ആവശ്യപ്പെട്ടു.
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ജില്ലാ യുഡിഎഫ് നേതൃത്വത്തിന്റെ ചര്‍ച്ചകളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രാധിനിത്യം ഇല്ലെന്ന് ചൂണ്ടികാട്ടി ജില്ലയിലെ യൂത്ത് കോണ്‍ഗ്രസ് നേതൃത്വം പരാതിയുമായി രംഗത്ത് എത്തിയിരുന്നു. കോര്‍പ്പറേഷനിലേക്കും ജില്ലാ പഞ്ചായത്തിലേക്കും നടക്കുന്ന സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രാധിനിത്യം ഇല്ലെന്ന പരാതിയുമുണ്ട്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എ, ഐ ഗ്രൂപ്പുകളിലെ യുവ നേതാക്കല്‍ പരസ്പരം സീറ്റിനായി നേതൃത്വത്തെ സമീപിച്ചിരിക്കുകയാണ്. നേതൃത്വം സീറ്റ് നല്‍കിയില്ലെങ്കില്‍ സ്വന്തം നിലയില്‍ മത്സരിക്കാനാണ് പലരുടെയും നീക്കം. ഇത് ഒഴിവാക്കാനാണ് ഷാഫി പറമ്പില്‍ തന്നെ നേരിട്ട് ജില്ലയിലെത്തിയത്.
ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയുമായി എംഎല്‍എമാരായ ഷാഫി പറമ്പിലും ശമ്പരിനാഥും ചര്‍ച്ച നടത്തി. യുവാക്കള്‍ക്ക് അര്‍ഹമായ പ്രാധിനിത്യം നല്‍കാമെന്ന് ഡിസിസി നേതൃത്വം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന് ഉറപ്പ് നല്കി.