Top

‘ബിന്ദു കൃഷ്ണ കേരളത്തിന്റെ ഇന്ദിരാ ഗാന്ധി’; പെയ്‌മെന്റ് റാണി പരാമര്‍ശത്തിന് മറുപടിയുമായി അനുകൂല വിഭാഗം

കൊല്ലം: തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ കൊല്ലം കോണ്‍ഗ്രസിലെ കലാപം രൂക്ഷമാവുന്നു. ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിലാണ് പോര് കടുത്തിരുക്കുന്നത്. ഗുരുതര ആരോപണ പ്രത്യാരോപണങ്ങളാണ് ബിന്ദുകൃഷ്ണയെ അനുകൂലിക്കുന്നവരും വിയോജിക്കുന്നവരും തമ്മില്‍ നടത്തുന്നത്. ഐ ഗ്രൂപ്പ് നേതാവായ ബിന്ദുകൃഷ്ണയ്‌ക്കെതിരെ പരസ്യമായി അതേ ഗ്രൂപ്പിലുള്ള നേതാക്കളാണ് പോരടിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. കെപിസിസി. വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരനെ അനുകൂലിക്കുന്നവരാണ് മറുപക്ഷം. കൊല്ലം സീറ്റ് മുന്നില്‍ കണ്ടുള്ള കലാപമാണ് ഇപ്പോള്‍ മറ നീക്കി പുറത്ത് വന്നിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പുമായി […]

27 Dec 2020 10:36 AM GMT

‘ബിന്ദു കൃഷ്ണ കേരളത്തിന്റെ ഇന്ദിരാ ഗാന്ധി’; പെയ്‌മെന്റ് റാണി പരാമര്‍ശത്തിന് മറുപടിയുമായി അനുകൂല വിഭാഗം
X

കൊല്ലം: തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ കൊല്ലം കോണ്‍ഗ്രസിലെ കലാപം രൂക്ഷമാവുന്നു. ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിലാണ് പോര് കടുത്തിരുക്കുന്നത്. ഗുരുതര ആരോപണ പ്രത്യാരോപണങ്ങളാണ് ബിന്ദുകൃഷ്ണയെ അനുകൂലിക്കുന്നവരും വിയോജിക്കുന്നവരും തമ്മില്‍ നടത്തുന്നത്.

ഐ ഗ്രൂപ്പ് നേതാവായ ബിന്ദുകൃഷ്ണയ്‌ക്കെതിരെ പരസ്യമായി അതേ ഗ്രൂപ്പിലുള്ള നേതാക്കളാണ് പോരടിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. കെപിസിസി. വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരനെ അനുകൂലിക്കുന്നവരാണ് മറുപക്ഷം. കൊല്ലം സീറ്റ് മുന്നില്‍ കണ്ടുള്ള കലാപമാണ് ഇപ്പോള്‍ മറ നീക്കി പുറത്ത് വന്നിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡിസിസി പ്രസിഡന്റിന് എതിരെ ഐ ഗ്രൂപ്പിലെ ഒരു വിഭാഗം ഉയര്‍ത്തുന്നത് ഗുരുതര ആരോപണങ്ങളാണ്. ബിന്ദു കൃഷ്ണയെ പെയ്‌മെന്റ് റാണിയെന്ന് അധിക്ഷേപിച്ചുകൊണ്ടുള്ള പ്രചരണങ്ങളും ഇവര്‍ നടത്തുന്നുണ്ട്.

എന്നാല്‍ ബിന്ദുകൃഷ്ണയെ ഇന്ദിരാ ഗാന്ധിയോട് ഉപമിച്ചാണ് അനുകൂലിക്കുന്ന വിഭാഗത്തിന്റെ പ്രതിരോധം. ‘കേരളത്തിന്റെ ഇന്ദിരാ ഗാന്ധി. ഏത് പ്രതിസന്ധി ഘട്ടങ്ങളെയും ഒരു പുഞ്ചിരിയോടുകൂടി നേരിടുന്ന പ്രിയപ്പെട്ട ലീഡര്‍ അഡ്വ ബിന്ദു കൃഷ്ണക്ക് അഭിവാദ്യങ്ങള്‍’ എന്നാണ് പ്രചരിക്കുന്ന ഒരു പോസ്റ്റര്‍.

ഐ ഗ്രൂപ്പിലെ പ്രബല വിഭാഗം ഡി.സി.സി.യില്‍ അഴിച്ച് പണി ആവശ്യപ്പെട്ട് കെ പി.സി.സി.യെ സമീപിച്ച് കഴിഞ്ഞു. നിലവിലെ സംഭവ വികാസങ്ങളില്‍ യൂ.ഡി.എഫ് ഘടക കക്ഷിയായ ആര്‍.എസ്.പി.അതൃപ്തി സംസ്ഥാന നേതാക്കളെ അറിയിച്ചു കഴിഞ്ഞു. തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് കൊണ്‍ഗ്രസ്.ന്യൂനപക്ഷ വിഭാഗത്തില്‍ നിന്ന് ഡി.സിസി പ്രസിഡന്റിനെ കൊണ്ട് വന്നാല്‍ മാത്രമേ ഇനി ജില്ലയില്‍ പാര്‍ട്ടിക്ക് രക്ഷയുള്ളു എന്നും വാദമുണ്ട്. കോര്‍പ്പറേഷനില്‍ ദയനീയ പരാജയം സംഭവിച്ചിട്ടും വിജയിച്ച സ്ഥാനാര്‍ഥികളെയും ബ്ലോക്ക് പ്രസിഡന്റ്മാരെ ഉപയോഗിച്ചും വ്യാജ പരാതി നല്‍കിയും ഗ്രൂപ്പ് വൈര്യം തീര്‍ക്കുകയാണ് ഒരു വിഭാഗം നേതാക്കള്‍.

നിയമ സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ മണ്ഡലം തലം മുതല്‍ അഴിച്ച് പണി ആവശ്യപ്പെട്ട് നിരവധി പരാതികള്‍ കെ.പി.സി.സിക്ക് ലഭിച്ചിട്ടുണ്ട്.സമൂഹ മാധ്യമങ്ങള്‍ വഴി നേതാക്കള്‍ക്കെതിരെ അതിര് കടന്നുള്ള ആക്ഷേപങ്ങള്‍ തുടരുകയാണ്. വരും ദിവസങ്ങളില്‍ കാര്യങ്ങള്‍ കൈവിട്ട് പോകുമെന്ന ആശങ്കയും നേതാക്കള്‍ പങ്ക് വച്ചു.

Next Story