Top

വിഭാഗീയത കടുത്ത് സിപിഐ; കൊല്ലത്ത് ജില്ലാ കമ്മറ്റി അംഗമടക്കം രാജിവെച്ചു

വിഭാഗീയത കടുത്തിരിക്കെ കൊല്ലത്ത് സിപിഐയില്‍ കൂട്ടരാജി. കേരള മഹിളാ സംഘം ജില്ലാ കമ്മിറ്റി അംഗം അടക്കം നിരവധി പേര്‍ രാജി വച്ചു. കേരള മഹിളാ സംഘം ജില്ലാ കമ്മിറ്റി അംഗവും മുന്‍ ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ എ സുമ അടക്കമുള്ളവരാണ് രാജി വച്ചിരിക്കുന്നത്. ജാതീയതയും വിഭാഗീയതയും അംഗീകരിക്കാനാകില്ലെന്ന് രാജി വച്ചവര്‍ കത്തില്‍ പറയുന്നു. രാജി കത്തുകള്‍ കൂട്ടത്തോടെ ജില്ലാ കമ്മിറ്റിക്ക് കൈമാറി. ശൂരനാട് നിന്നുള്ള ലോക്കല്‍ കമ്മിറ്റി അംഗങ്ങളും രാജി വച്ചവരുടെ കൂട്ടത്തിലുണ്ട്. വിഭാഗീയ മൂര്‍ച്ചിച്ചിരിക്കെയാണ് പ്രാദേശിക […]

13 Nov 2020 1:52 AM GMT
ഷമീർ എ

വിഭാഗീയത കടുത്ത് സിപിഐ; കൊല്ലത്ത് ജില്ലാ കമ്മറ്റി അംഗമടക്കം രാജിവെച്ചു
X

വിഭാഗീയത കടുത്തിരിക്കെ കൊല്ലത്ത് സിപിഐയില്‍ കൂട്ടരാജി. കേരള മഹിളാ സംഘം ജില്ലാ കമ്മിറ്റി അംഗം അടക്കം നിരവധി പേര്‍ രാജി വച്ചു.

കേരള മഹിളാ സംഘം ജില്ലാ കമ്മിറ്റി അംഗവും മുന്‍ ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ എ സുമ അടക്കമുള്ളവരാണ് രാജി വച്ചിരിക്കുന്നത്. ജാതീയതയും വിഭാഗീയതയും അംഗീകരിക്കാനാകില്ലെന്ന് രാജി വച്ചവര്‍ കത്തില്‍ പറയുന്നു. രാജി കത്തുകള്‍ കൂട്ടത്തോടെ ജില്ലാ കമ്മിറ്റിക്ക് കൈമാറി.

ശൂരനാട് നിന്നുള്ള ലോക്കല്‍ കമ്മിറ്റി അംഗങ്ങളും രാജി വച്ചവരുടെ കൂട്ടത്തിലുണ്ട്. വിഭാഗീയ മൂര്‍ച്ചിച്ചിരിക്കെയാണ് പ്രാദേശിക നേതാക്കളുടെ രാജി. ഇന്നലെ ചേര്‍ന്ന ജില്ലാ കൌണ്‍സിലില്‍ സംസ്ഥാന നേതൃത്വത്തിന് എതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. പിഎസ് സുപാല്‍ എക്‌സ് എംഎല്‍എയെ സസ്‌പെന്റ് ചെയ്തതിനെ ഭൂരിഭാഗം ജില്ലാ കൌണ്‍സില്‍ അംഗങ്ങളും വിമര്‍ശിച്ചു.

ജില്ലാ നേതാക്കളെ സംസ്ഥാന നേതൃത്വം വെട്ടി നിരത്തുന്നെന്ന പരാതിയാണ് ഉള്ളത്. കൊല്ലം ജില്ലാ പഞ്ചായത്തിലേക്കും കോര്‍പ്പറേഷനിലേക്കും സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്താന്‍ ഇന്നലെ സാധിച്ചിരുന്നില്ല. ഇന്ന് വീണ്ടും ജില്ലാ എക്‌സിക്യൂട്ടീവ് വിളിച്ചു ചേര്‍ത്തിട്ടുണ്ട്.

Next Story