Top

സുപാല്‍ പുറത്ത്, രാജേന്ദ്രന് താക്കീത്; കൊല്ലത്ത് സിപിഐ വിഭാഗീയത രൂക്ഷം, നടപടിയിങ്ങനെ

കൊല്ലം: ജില്ലയിലെ സിപിഐ വിഭാഗീയതയില്‍ അച്ചടക്കനടപടി. സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ മുന്‍ എംഎല്‍എ പിഎസ് സുപാലിനും ആര്‍ രാജേന്ദ്രനുമെതിരെ നടപടിയെടുക്കാനുള്ള സംസ്ഥാന എക്‌സിക്യൂട്ടീവ് തീരുമാനം സംസ്ഥാന കൗണ്‍സില്‍ അംഗീകരിച്ചു. സുപാലിനെ മൂന്നു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. ആര്‍ രാജേന്ദ്രനെ താക്കീത് ചെയ്യാനും സംസ്ഥാന കൗണ്‍സില്‍ തീരുമാനിച്ചു ലൈബ്രറി കൗണ്‍സില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് കൊല്ലം ജില്ലാ കൗണ്‍സിലിലെ വിഭാഗീയത രൂക്ഷമായത്. ഇതുമായി ബന്ധപ്പെട്ട തര്‍ക്കം കൈയാങ്കളിയുടെ വക്കിലെത്തിയിരുന്നു. തുടര്‍ന്ന് ലൈബ്രറി കൗണ്‍സില്‍ തെരഞ്ഞെടുപ്പ് പാതിവഴിക്ക് ഉപേക്ഷിക്കേണ്ടി വന്നു. പാര്‍ട്ടിക്ക് […]

5 Nov 2020 11:51 PM GMT

സുപാല്‍ പുറത്ത്, രാജേന്ദ്രന് താക്കീത്; കൊല്ലത്ത് സിപിഐ വിഭാഗീയത രൂക്ഷം, നടപടിയിങ്ങനെ
X

കൊല്ലം: ജില്ലയിലെ സിപിഐ വിഭാഗീയതയില്‍ അച്ചടക്കനടപടി. സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ മുന്‍ എംഎല്‍എ പിഎസ് സുപാലിനും ആര്‍ രാജേന്ദ്രനുമെതിരെ നടപടിയെടുക്കാനുള്ള സംസ്ഥാന എക്‌സിക്യൂട്ടീവ് തീരുമാനം സംസ്ഥാന കൗണ്‍സില്‍ അംഗീകരിച്ചു. സുപാലിനെ മൂന്നു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. ആര്‍ രാജേന്ദ്രനെ താക്കീത് ചെയ്യാനും സംസ്ഥാന കൗണ്‍സില്‍ തീരുമാനിച്ചു

ലൈബ്രറി കൗണ്‍സില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് കൊല്ലം ജില്ലാ കൗണ്‍സിലിലെ വിഭാഗീയത രൂക്ഷമായത്. ഇതുമായി ബന്ധപ്പെട്ട തര്‍ക്കം കൈയാങ്കളിയുടെ വക്കിലെത്തിയിരുന്നു. തുടര്‍ന്ന് ലൈബ്രറി കൗണ്‍സില്‍ തെരഞ്ഞെടുപ്പ് പാതിവഴിക്ക് ഉപേക്ഷിക്കേണ്ടി വന്നു. പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയ സംഭവത്തില്‍ ഇരുവരോടും സംസ്ഥാന എക്‌സിക്യൂട്ടീവ് വിശദീകരണം ചോദിച്ചിരുന്നു. വിശദീകരണം തൃപ്തികരമല്ലെന്ന് കണ്ടാണ് നടപടി.

സുപാലിന്റെയും ആര്‍ രാജേന്ദ്രറേയും നടപടി പാര്‍ട്ടി അച്ചടക്കത്തിന് ചേര്‍ന്നതായിരുന്നില്ലെന്ന് നേതൃയോഗങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നു. ഉചിതമായ നടപടി വേണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. നേരത്തെ തന്നെ കൊല്ലം ജില്ലാ കൗണ്‍സിലിലെ വിഭാഗീയതയും നേതാക്കള്‍ തമ്മിലുള്ള ശത്രുതയും പാര്‍ട്ടി നേതൃത്വത്തിന് തലവേദനയായിരുന്നു. ദേശീയ കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എന്‍ അനിരുദ്ധന് പകരം ജില്ലാസെക്രട്ടറിയെ കണ്ടെത്താനും ഇതുവരെ കഴിഞ്ഞിട്ടില്ല. അഭിപ്രായ സമന്വയം ഉണ്ടാകാത്തതാണ് കാരണം. ആദ്യം മുല്ലക്കര രത്‌നാകരനും ഇപ്പോള്‍ കെആര്‍ ചന്ദ്രമോഹനും ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിക്കുകയാണ്.

Next Story