
തദ്ദേശതെരഞ്ഞെടുപ്പിന്റെ അവസാനഘട്ടവോട്ടെടുപ്പിനിടയില് കോഴിക്കോട് കൊടുവള്ളിയില്‍ എല്‍ഡിഎഫ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. കൊടുവള്ളി നഗരസഭയിലെ 16,17,19 ഡിവിഷനുകളിലെ പോളിംഗ്ബൂത്തുകളുള്ള കരുവംപൊയില്‍ സ്ക്കൂളിലാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷം കടുത്തതോടെ പൊലീസ് സ്ഥലത്തെത്തി പ്രവര്‍ത്തകരെ പിടിച്ചുമാറ്റി. ഇരുപാര്‍ട്ടികളുടേയും പ്രധാനനേതാക്കളുള്പ്പെടെ പ്രദേശത്തെത്തിയതോടെ പൊലീസ് സുരക്ഷ കര്‍ശനമാക്കി. അരമണിക്കൂറോളം സംഘര്‍ഷാവസ്ഥ തുടര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍.
വടക്കന്‍ ജില്ലകളില്‍ വോട്ടെടുപ്പ് തുടരുമ്പോള്‍ കനത്ത് പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആദ്യരണ്ട്് ഘട്ടങ്ങളിലെ വോട്ടെടുപ്പിലുമുള്ളതിനേക്കാള് ഉയര്‍ന്ന പോളിംഗായിരിക്കും മൂന്നാം ഘട്ടത്തില്‍ രേഖപ്പെടുത്തുക എന്നാണ്് സൂചനകള്‍. മലപ്പുറം ജില്ലയിലും രണ്ടിടങ്ങളില്‍ സംഘര്‍ഷമുണ്ടായി. പെരുമ്പടപ്പിലുണ്ടായ എല്‍ഡിഎഫ്- യുഡിഎഫ് സംഘര്‍ഷത്തില്‍ യുഡിഎഫ്് വനിതാസ്ഥാനാര്‍ഥിക്ക് പരുക്കേറ്റു.
നാലു ജില്ലകളിലായി ആകെ 10842 പോളിംഗ് ബൂത്തുകളാണുള്ളത്. ഇതില്‍ പ്രശ്നബാധിത ബൂത്തുകള്‍ 2911. ഇവിടങ്ങളില്‍ വെബ്കാസ്റ്റിംഗ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രശ്നബാധിത ബൂത്തുകളില്‍ പ്രത്യേക സുരക്ഷയൊരുക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്കരന് പൊലീസിന് നിര്‍ദേശം നല്കി. 20, 603 ഉദ്യോഗസ്ഥരെയാണ് സുരക്ഷയൊരുക്കാനായി നിയമിച്ചിട്ടുള്ളത്. ഇതില്‍ 56 ഡിവൈഎസ്പിമാര്‍, 232 ഇന്‍സ്പെക്ടര്‍മാര്‍, 1172 എസ്ഐ, എഎസ്ഐമാരും സിപിഒ, സീനിയര്‍ സിപിഒ റാങ്കിലുള്ള 19, 143 ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു. 616 ഹോം ഗാര്‍ഡുമാരും 4325 സ്പെഷ്യല്‍ പൊലീസ് ഓഫീസര്‍മാരെയും ഇത്തവണ നിയോഗിച്ചിട്ടുണ്ട്.
- TAGS:
- LDF
- Local Body Election
- SDPI