കൊടുവള്ളിയില്‍ തോറ്റാല്‍ ഉത്തരവാദിത്തം ലീഗിനെന്ന് കോണ്‍ഗ്രസ്; പാളയത്തില്‍ പട
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊടുവള്ളി നഗര സഭയില്‍ ഭരണം നഷ്ടപ്പെട്ടാല്‍ മുസ്ലിം ലീഗിനെ കുരുക്കാനൊരുങ്ങി കോണ്‍ഗ്രസ്. യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിക്കുന്ന വിമതനെ പിന്തുണയ്ക്കാന്‍ ലീഗ് നേതൃത്വം തയ്യാറായതോടെയാണ് കോണ്‍ഗ്രസ് ഇടഞ്ഞത്. എന്നാല്‍, വിമതര്‍ക്കെതിരെ നടപടിയെടുത്തെന്നാണ് ലീഗ് നേതൃത്വം അറിയിച്ചിരിക്കുന്നത്. മുന്നണി ധാരണപ്രകാരം കോണ്‍ഗ്രസിന് നല്കിയ പത്ത് സീറ്റില്‍ നാലിടത്തും ലീഗ് വിമതരുണ്ട്. ഒരു ഡിവിഷനിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ ഭീഷണിപ്പെടുത്തി പത്രിക പിന്‍വലിപ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ലീഗ് വിമതനെ സ്ഥാനാര്‍ത്ഥിയാക്കി. മറ്റ് രണ്ട് ഡിവിഷനുകളിലും സ്ഥിതി വ്യത്യസ്തമല്ല. […]

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊടുവള്ളി നഗര സഭയില്‍ ഭരണം നഷ്ടപ്പെട്ടാല്‍ മുസ്ലിം ലീഗിനെ കുരുക്കാനൊരുങ്ങി കോണ്‍ഗ്രസ്. യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിക്കുന്ന വിമതനെ പിന്തുണയ്ക്കാന്‍ ലീഗ് നേതൃത്വം തയ്യാറായതോടെയാണ് കോണ്‍ഗ്രസ് ഇടഞ്ഞത്. എന്നാല്‍, വിമതര്‍ക്കെതിരെ നടപടിയെടുത്തെന്നാണ് ലീഗ് നേതൃത്വം അറിയിച്ചിരിക്കുന്നത്.
മുന്നണി ധാരണപ്രകാരം കോണ്‍ഗ്രസിന് നല്കിയ പത്ത് സീറ്റില്‍ നാലിടത്തും ലീഗ് വിമതരുണ്ട്. ഒരു ഡിവിഷനിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ ഭീഷണിപ്പെടുത്തി പത്രിക പിന്‍വലിപ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ലീഗ് വിമതനെ സ്ഥാനാര്‍ത്ഥിയാക്കി. മറ്റ് രണ്ട് ഡിവിഷനുകളിലും സ്ഥിതി വ്യത്യസ്തമല്ല.
തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ലീഗ് വിമതര്‍ മത്സരിക്കാനിറങ്ങുന്നത് സ്ഥിരം ശീലമാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. വിമത നീക്കത്തിന് പാര്‍ട്ടി ിവരെ പുറത്താക്കും. തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ഇവര്‍ തിരിച്ചെത്തുകയും ചെയ്യും. ലീഗ് പ്രാദേശിക മര്യാദകള്‍ ലംഘിക്കുകയാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.