Top

വീടുകള്‍ അണുവിമുക്തമാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ആലപ്പുഴയില്‍ സിപിഐഎം-കെഎസ്‌യു കൂട്ടത്തല്ല്

സെക്‌റല്‍ മജിസ്‌ട്രേറ്റിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇരുകൂട്ടര്‍ക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

5 Jun 2021 12:20 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വീടുകള്‍ അണുവിമുക്തമാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ആലപ്പുഴയില്‍ സിപിഐഎം-കെഎസ്‌യു കൂട്ടത്തല്ല്
X

കൊവിഡ് സന്നദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ ആലപ്പുഴയില്‍ സിപിഐഎം- കെഎസ്‌യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. വീടുകള്‍ അണുവിമുക്തമാക്കുന്നതിനെച്ചൊല്ലി ഇരുകൂട്ടരും തമ്മില്‍ ആരംഭിച്ച തര്‍ക്കം ഒടുവില്‍ കയ്യാങ്കളിയില്‍ അവസാനിക്കുകയായിരുന്നു. ആലപ്പുഴ വള്ളിക്കുന്നം ഒമ്പതാം വാര്‍ഡ് മേലാത്തറ കോളനിയിലാണ് സംഘര്‍ഷമുണ്ടായത്. സെക്‌റല്‍ മജിസ്‌ട്രേറ്റിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇരുകൂട്ടര്‍ക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

ഇന്നലെ വൈകീട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്. മേലാത്തറ കോളനിയിലെ വീടുകള്‍ അണിവിമുക്തമാക്കാനെത്തിയ കെഎസ്‌യു പ്രവര്‍ത്തകരെ സിപിഐം പ്രവര്‍ത്തകരും വാര്‍ഡ് മെമ്പറും തടഞ്ഞുവെച്ചുവെന്നാണ് കെഎസ്‌യു പ്രവര്‍ത്തകര്‍ പറയുന്നത്. എന്നാല്‍ കണ്ടെയെന്‍മെന്റ് സോണില്‍ അനുവാദമില്ലാതെ പ്രവേശിച്ചത് ചോദ്യം ചെയ്യുക മാത്രമായിരുന്നുവെന്നാണ് വാര്‍ഡ് മെമ്പര്‍ പറയുന്നത്.

ചോദ്യം ചെയ്ത സിപിഐഎം പ്രവര്‍ത്തകരും വാര്‍ഡ് മെമ്പറും തങ്ങളെ മര്‍ദ്ദിച്ചുതുടങ്ങിയെന്ന് കെഎസ്‌യു പ്രവര്‍ത്തകര്‍ പരാതിപ്പെടുന്നു. എന്നാല്‍ കാര്യം തിരക്കാന്‍ ചെന്ന തങ്ങളെ പ്രകോപിതരായ ചില കെഎസ്‌യു പ്രവര്‍ത്തകരാണ് മര്‍ദ്ദിച്ചതെന്നാണ് വാര്‍ഡ് മെമ്പറുടെ ഭാഷ്യം. വീടുകള്‍ അണുവിമുക്തമാക്കാനെത്തിയ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരെ സിപിഐഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി കെഎസ്‌യു പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. ഇരുകൂട്ടര്‍ക്കുമെതിരെ വള്ളിക്കുന്നം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Next Story

Popular Stories