Top

ബിനോ ജോര്‍ജിനു പിന്നാലെ ഉബൈദും; ഗോകുലം എഫ്.സിയില്‍ നിന്ന് വിജയശില്‍പികള്‍ ഓരോരുത്തരായി പടിയിറങ്ങുന്നു

മുന്‍ കോച്ചും ടെക്‌നിക്കല്‍ ഡയറക്ടറുമായിരുന്ന ബിനോ ജോര്‍ജിനു പിന്നാലെ ഗോകുലം എഫ്.സിയുടെ സൂപ്പര്‍ ഗോള്‍കീപ്പര്‍ സി.കെ. ഉബൈദും ക്ലബ് വിടുന്നു. ഗോകുലത്തിനെ ഐ ലീഗ് ജേതാക്കളാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് ഉബൈദ്. വിശാഖപട്ടണം ആസ്ഥാനമായിട്ടുള്ള ശ്രീനിധി എഫ്.സിയിലേക്കാണ് ഉബൈദ് കൂടുമാറുന്നത്. ഐ ലീഗില്‍ വരുന്ന സീസണില്‍ അരങ്ങേറ്റം കുറിക്കാനുള്ള ഒരുക്കത്തിലാണ് ശ്രീനിധി. ഇതിനു മുന്നോടിയെന്നോണം മികച്ച താരങ്ങളെ ക്ലബില്‍ എത്തിക്കുന്നതിന്റെ ഭാഗമായാണ് നിലവിലെ ജേതാക്കളായ ഗോകുലത്തിന്റെ വിജയശില്‍പിയെ തന്നെ അവര്‍ റാഞ്ചിയത്. നേരത്തെ ഉബൈദുമായുള്ള കരാര്‍ ഗോകുലം […]

8 Jun 2021 12:59 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബിനോ ജോര്‍ജിനു പിന്നാലെ ഉബൈദും; ഗോകുലം എഫ്.സിയില്‍ നിന്ന് വിജയശില്‍പികള്‍ ഓരോരുത്തരായി പടിയിറങ്ങുന്നു
X

മുന്‍ കോച്ചും ടെക്‌നിക്കല്‍ ഡയറക്ടറുമായിരുന്ന ബിനോ ജോര്‍ജിനു പിന്നാലെ ഗോകുലം എഫ്.സിയുടെ സൂപ്പര്‍ ഗോള്‍കീപ്പര്‍ സി.കെ. ഉബൈദും ക്ലബ് വിടുന്നു. ഗോകുലത്തിനെ ഐ ലീഗ് ജേതാക്കളാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് ഉബൈദ്.

വിശാഖപട്ടണം ആസ്ഥാനമായിട്ടുള്ള ശ്രീനിധി എഫ്.സിയിലേക്കാണ് ഉബൈദ് കൂടുമാറുന്നത്. ഐ ലീഗില്‍ വരുന്ന സീസണില്‍ അരങ്ങേറ്റം കുറിക്കാനുള്ള ഒരുക്കത്തിലാണ് ശ്രീനിധി. ഇതിനു മുന്നോടിയെന്നോണം മികച്ച താരങ്ങളെ ക്ലബില്‍ എത്തിക്കുന്നതിന്റെ ഭാഗമായാണ് നിലവിലെ ജേതാക്കളായ ഗോകുലത്തിന്റെ വിജയശില്‍പിയെ തന്നെ അവര്‍ റാഞ്ചിയത്.

നേരത്തെ ഉബൈദുമായുള്ള കരാര്‍ ഗോകുലം പുതുക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഗോകുലം മുന്‍ പരിശീലകന്‍ സ്‌പെയിന്‍കാരനായ ഫെര്‍ണാണ്ടോ സാന്റിയാഗോ വരേല ശ്രീനിധിയില്‍ എത്തിയതിനു പിന്നാലെ ഉബൈദിനെ ഒപ്പം കൂട്ടുകയായിരുന്നു.

ഈസ്റ്റ് ബംഗാളില്‍ നിന്ന് 2019-ലാണ് ഉബൈദ് ഗോകുലത്തില്‍ എത്തുന്നത്. മലബാറിയന്‍സിന്റെ കൂടെ ആദ്യ സീസണില്‍ തന്നെ ഉബൈദ് വാര്‍ത്തകളില്‍ ഇടംപിടിച്ചു. ടീമിന്റെ ഡ്യൂറന്‍ഡ് കപ്പ് ജേതാക്കളാക്കിയതില്‍ ഉബൈദിന്റെ പങ്ക് വളരെ വലുതായിരുന്നു.

സെമിഫൈനലില്‍ ഈസ്റ്റ് ബംഗാളിനെതിരായ ഷൂട്ടൗട്ടില്‍ ഉബൈദിന്റെ മിന്നുന്ന സേവുകളാണ് ഗോകുലത്തിനു തുണയായത്. പിന്നീട് ഇക്കഴിഞ്ഞ സീസണില്‍ ഐ. ലീഗ് കിരീടത്തിലേക്കും ഗോകുലത്തെ നയിച്ചത് ഗോള്‍വലയ്ക്കു മുന്നില്‍ ഉബൈദിന്റെ ജാഗ്രതയായിരുന്നു. കഴിഞ്ഞാഴ്ചയായിരുന്നു ടീമിന്റെ മുന്‍ പരിശീലകനും ടെക്‌നിക്കല്‍ ഡയറക്ടറുമായ ബിനോ ജോര്‍ജ് ക്ലബ് വിട്ടത്.

Next Story

Popular Stories