‘ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കും അത് പ്രകൃതി നിയമമാണ്’; സുരേന്ദ്രനെതിരെ സി.കെ പത്മനാഭന്റെ ഒളിയമ്പ്
ഉപ്പു തിന്നവര്‍ വെള്ളം കുടിക്കുമെന്നും അത് പ്രകൃതിനിയമമാണെന്നും സി.കെ പത്മനാഭന് പറഞ്ഞു.
5 Jun 2021 1:46 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കണ്ണൂര്‍: കൊടകര കുഴല്‍പ്പണ കേസില്‍ പ്രതികരണവുമായി ബി.ജെ.പി ദേശീയ സമിതി അംഗം സി.കെ പത്മനാഭന്. ഉപ്പു തിന്നവര്‍ വെള്ളം കുടിക്കുമെന്നും അത് പ്രകൃതിനിയമമാണെന്നും സി.കെ പത്മനാഭന് പറഞ്ഞു. കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് മുതിര്‍ന്ന നേതാവിന്റെ പ്രസ്താവന. ഉപ്പു തിന്നവര്‍ വെള്ളം കുടിക്കും അത് പ്രകൃതി നിയമമാണ്. പരിസ്ഥിതി മാത്രമല്ല രാഷ്ട്രീയ രംഗവും മലീനസമായി. സികെ പത്മനാഭന് പറഞ്ഞു. പത്മനാഭന് പറഞ്ഞു.
അതേസമയം സികെ പത്മനാഭന്റെ പ്രസ്താവന സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെയുള്ള ഒളിയമ്പാണെന്നാണ് സൂചന. കുഴല്‍പ്പണ വിവാദം പുറത്തുവന്നതോടെ പാര്‍ട്ടിയിലെ സംസ്ഥാന നേതാക്കള്‍ സുരേന്ദ്രനെതിരെ പടയൊരുക്കം ആരംഭിച്ചതായി അഭ്യൂഹങ്ങളുണ്ട്. കുഴല്‍പ്പണ കേസില്‍ ശോഭാ സുരേന്ദന്റെ ഉള്‍പ്പെടെയുള്ള നേതാക്കളുടെ മൗനം സുരേന്ദ്രനെതിരായ നീക്കങ്ങളുടെ സൂചനയാണെന്നും സൂചനയുണ്ട്. എന്നാല്‍ ഇതുവരെ പരസ്യ നീക്കങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നതും ശ്രദ്ധേയമാണ്.