‘രണ്ടിടത്ത് മത്സരിക്കുന്നത് തെറ്റായ സന്ദേശം; രാഷ്ട്രീയമാണ് എല്ലാമെന്ന ചിന്തയില്ല’; സുരേന്ദ്രനെ വിമര്‍ശിച്ചും പിന്തുണച്ചും സികെ പത്മനാഭന്
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ വിമര്‍ശിച്ചും പിന്തുണച്ചും മുതിര്‍ന്ന നേതാവ് സികെ പത്മനാഭന്. നിയമസഭാ തെരഞ്ഞെടുപ്പില്‍ സുരേന്ദ്രന് മഞ്ചേശ്വരത്തു മാത്രം മത്സരിച്ചിരുന്നെങ്കില്‍ ജയിക്കുമായിരുന്നെന്ന് സികെ പത്മനാഭന് പറഞ്ഞു. അക്കാര്യത്തില്‍ ഒരു സംശയവും തനിക്ക് ഇല്ലെന്നും രണ്ടിടത്ത് മത്സരിക്കുന്നത് ആളുകളുടെ മനസില്‍ തെറ്റായ സന്ദേശം നല്‍കാനേ ഉപകരിക്കൂയെന്നും സികെ പത്മനാഭന് മനോരമയ്ക്ക് നല്കിയ അഭിമുഖത്തില്‍ വിമര്‍ശിച്ചു. തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്വം കെ സുരേന്ദ്രന്റെ മാത്രം തലയില്‍ കെട്ടിവയ്ക്കുന്നതിനോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. പാപഭാരമെല്ലാം സുരേന്ദ്രന് മേല്‍ ചാര്‍ത്താന്‍ […]
27 Jun 2021 11:09 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ വിമര്‍ശിച്ചും പിന്തുണച്ചും മുതിര്‍ന്ന നേതാവ് സികെ പത്മനാഭന്. നിയമസഭാ തെരഞ്ഞെടുപ്പില്‍ സുരേന്ദ്രന് മഞ്ചേശ്വരത്തു മാത്രം മത്സരിച്ചിരുന്നെങ്കില്‍ ജയിക്കുമായിരുന്നെന്ന് സികെ പത്മനാഭന് പറഞ്ഞു. അക്കാര്യത്തില്‍ ഒരു സംശയവും തനിക്ക് ഇല്ലെന്നും രണ്ടിടത്ത് മത്സരിക്കുന്നത് ആളുകളുടെ മനസില്‍ തെറ്റായ സന്ദേശം നല്‍കാനേ ഉപകരിക്കൂയെന്നും സികെ പത്മനാഭന് മനോരമയ്ക്ക് നല്കിയ അഭിമുഖത്തില്‍ വിമര്‍ശിച്ചു.
തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്വം കെ സുരേന്ദ്രന്റെ മാത്രം തലയില്‍ കെട്ടിവയ്ക്കുന്നതിനോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. പാപഭാരമെല്ലാം സുരേന്ദ്രന് മേല്‍ ചാര്‍ത്താന്‍ ചില കേന്ദ്രങ്ങളില്‍ നടക്കുന്ന ശ്രമത്തോട് യോജിപ്പില്ലെന്നും സംസ്ഥാന അധ്യക്ഷനാണ് എല്ലാ കുഴപ്പത്തിനും കാരണമെന്ന് ആരോപിച്ച് അദ്ദേഹത്തെ മാറ്റണമെന്ന വാദത്തോടും യോജിപ്പില്ലെന്ന് സികെ പത്മനാഭന് പറഞ്ഞു. ഒരാള്‍ മാറിയതുകൊണ്ട് മാത്രം പ്രവര്‍ത്തകരുടെ പ്രയാസം മാറുമെന്നു കരുതാനും കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണത്തെ പോലെയൊരു അനുകൂല സാഹചര്യം അടുത്തെങ്ങും ബിജെപിക്ക് കേരളത്തില്‍ ലഭിച്ചിട്ടില്ലെന്നും ഭാവിയില്‍ ലഭിക്കാന്‍ സാധ്യത കുറവാണെന്നും സികെ പത്മനാഭന് പറഞ്ഞു.
രാഷ്ട്രീയം വിടാന്‍ താന്‍ തീരുമാനിച്ചിട്ടില്ലെന്നും സികെപി പറഞ്ഞു. പക്ഷേ അതാണ് എല്ലാമെന്ന ചിന്ത തീരെയില്ല. രാഷ്ട്രീയത്തിനു നല്‍കേണ്ട വില മാത്രമേ നല്‍കാറുള്ളൂ. പണം, പദവി, പ്രശസ്തി എന്നീ മൂന്നു കാര്യങ്ങള്‍ക്കു മാത്രം പ്രാധാന്യം നല്കിയാല് അതു രാഷ്ട്രത്തിനും രാഷ്ട്രീയത്തിനും കേടാണ്. എല്ലാത്തിനും മിതത്വം വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.