‘കോണ്‍ഗ്രസിന് ആര്‍എസ്എസിന്റെ വോട്ട് വേണം, എന്നാല്‍ കോണ്‍ഗ്രസിനെ വേണ്ട’: സികെ പദ്മനാഭന്
കണ്ണൂര്‍: സിപി ഐഎം ബിജെപി ഡീലെന്ന ആരോപണം കള്ളമെന്ന് ബിജെപി നേതാവും ധര്‍മ്മടത്തെ സ്ഥാനാര്‍ത്ഥിയുമായ സി കെ പത്മനാഭന്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് ആര്‍എസ്എസിന്റെ വോട്ട് വാങ്ങിയിട്ടുണ്ടെന്നും പത്മനാഭന് ആരോപിച്ചു. കോണ്‍ഗ്രസിന് ആര്‍എസ്എസിന്റെ വോട്ടുവേണം എന്നാല്‍ ആര്‍എസ്എസിനെ വേണ്ട എന്നതാണ് അവരുടെ നിലപാടെന്നും സികെ പത്മനാഭന് കുറ്റപ്പെടുത്തി. ആര്‍എസ്എസ് സൈദ്ധാന്തികനായ ആര് ബാലശങ്കര്‍ സിപിഐഎം ബിജെപി ഡീലെന്ന ആരോപണത്തിന് പിന്നാലെയാണ് ആരോപണ പ്രത്യാരോപണങ്ങള്‍ ഉയരുന്നതിനിടെയാണ് കോണ്‍ഗ്രസിനെ ആരോപണവുമായി ബിജെപി നേതാവ് തന്നെ രംഗത്തെത്തിയിരിക്കുന്നത്. ചെങ്ങന്നൂര്‍ സീറ്റ് നിഷേധിച്ചതിന് […]

കണ്ണൂര്‍: സിപി ഐഎം ബിജെപി ഡീലെന്ന ആരോപണം കള്ളമെന്ന് ബിജെപി നേതാവും ധര്‍മ്മടത്തെ സ്ഥാനാര്‍ത്ഥിയുമായ സി കെ പത്മനാഭന്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് ആര്‍എസ്എസിന്റെ വോട്ട് വാങ്ങിയിട്ടുണ്ടെന്നും പത്മനാഭന് ആരോപിച്ചു. കോണ്‍ഗ്രസിന് ആര്‍എസ്എസിന്റെ വോട്ടുവേണം എന്നാല്‍ ആര്‍എസ്എസിനെ വേണ്ട എന്നതാണ് അവരുടെ നിലപാടെന്നും സികെ പത്മനാഭന് കുറ്റപ്പെടുത്തി.
ആര്‍എസ്എസ് സൈദ്ധാന്തികനായ ആര് ബാലശങ്കര്‍ സിപിഐഎം ബിജെപി ഡീലെന്ന ആരോപണത്തിന് പിന്നാലെയാണ് ആരോപണ പ്രത്യാരോപണങ്ങള്‍ ഉയരുന്നതിനിടെയാണ് കോണ്‍ഗ്രസിനെ ആരോപണവുമായി ബിജെപി നേതാവ് തന്നെ രംഗത്തെത്തിയിരിക്കുന്നത്. ചെങ്ങന്നൂര്‍ സീറ്റ് നിഷേധിച്ചതിന് പിന്നാലെയായിരുന്നു ബാലശങ്കര്‍ ബിജെപി സംസ്ഥാന നേതൃത്വത്തിനും കെ സുരേന്ദ്രനുമെതിരെ രൂക്ഷ വിമര്‍ശനങ്ങളുന്നയിച്ചത്. തനിക്ക് ചെങ്ങന്നൂര്‍ സീറ്റ് നിഷേധിച്ചതിന് പിന്നില്‍ ബിജെപിയും സിപിഐഎമ്മും തമ്മിലുള്ള ഡീലിന്റെ ഭാഗമായിരിക്കാമെന്നായിരുന്നു ബാലശങ്കറിന്റെ ആരോപണം.
ചെങ്ങന്നൂരും ആറന്മുളയും സിപിഐഎമ്മിന്റെ വിജയം ഉറപ്പാക്കുന്നതിന് കോന്നിയില്‍ പ്രത്യുപകാരം ചെയ്യാമെന്നായിരിക്കും ഡീല്‍ എന്നും
‘ബിജെപിയുടെ 40 എ ക്ലാസ് മണ്ഡലങ്ങളില്‍ രണ്ടെണ്ണമാണ് ആറന്മുളയും ചെങ്ങന്നൂരും. ഈ രണ്ടിടങ്ങളിലെയും വിജയ സാധ്യതയാണ് ഇപ്പോള്‍ കളഞ്ഞുകുളിച്ചിരിക്കുന്നത്. ഇവിടെ രണ്ടിടത്തും സിപിഐഎമ്മിന് വിജയം ഉറപ്പാക്കുന്നത് കോന്നിയിലെ വിജയം ലക്ഷ്യമിട്ടാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.