Top

‘അണികളെ പിളര്‍പ്പിലേക്ക് തള്ളിവിടില്ല’; ജനതാ പാര്‍ട്ടികള്‍ ഒന്നിച്ചുനില്‍ക്കണമെന്ന് സികെ നാണു

ജനതാ പാര്‍ട്ടികള്‍ ഒന്നിച്ചു നില്‍ക്കണമെന്ന് സികെ നാണു. അണികളെ പിളര്‍പ്പിലേക്ക് തള്ളിവിടാന്‍ തയ്യാറല്ലെന്നും നാണു പ്രതികരിച്ചു. കഴിഞ്ഞ ദിവസം സംസ്ഥാന കൗണ്‍സില്‍ യോഗം വിളിച്ചതിന് പിന്നാലെയാണ് സികെ നാണുവിന്റെ പ്രതികരണം. ജെഡിഎസ് സംസ്ഥാന ഘടകത്തെ പിരിച്ചുവിട്ട ദേശീയാധ്യക്ഷന്‍ എച്ച്ഡി ദേവഗൗഡയുടെ തീരുമാനത്തെ തള്ളി യോഗത്തില്‍ പ്രമേയം അവതരിപ്പിച്ചിരുന്നു. ഈയോഗത്തിന് നാണു എത്തിയിരുന്നില്ല. യോഗത്തിന് എത്തില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. മുന്‍ സെക്രട്ടറി ജനറല്‍ ജോര്‍ജ് തോമസിന്റെ നേതൃത്വത്തിലാണ് ഇന്ന് യോഗം ചേര്‍ന്നത്. നാണു അധ്യക്ഷനായുള്ള സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട് […]

20 Dec 2020 12:38 AM GMT

‘അണികളെ പിളര്‍പ്പിലേക്ക് തള്ളിവിടില്ല’; ജനതാ പാര്‍ട്ടികള്‍  ഒന്നിച്ചുനില്‍ക്കണമെന്ന് സികെ നാണു
X

ജനതാ പാര്‍ട്ടികള്‍ ഒന്നിച്ചു നില്‍ക്കണമെന്ന് സികെ നാണു. അണികളെ പിളര്‍പ്പിലേക്ക് തള്ളിവിടാന്‍ തയ്യാറല്ലെന്നും നാണു പ്രതികരിച്ചു. കഴിഞ്ഞ ദിവസം സംസ്ഥാന കൗണ്‍സില്‍ യോഗം വിളിച്ചതിന് പിന്നാലെയാണ് സികെ നാണുവിന്റെ പ്രതികരണം.

ജെഡിഎസ് സംസ്ഥാന ഘടകത്തെ പിരിച്ചുവിട്ട ദേശീയാധ്യക്ഷന്‍ എച്ച്ഡി ദേവഗൗഡയുടെ തീരുമാനത്തെ തള്ളി യോഗത്തില്‍ പ്രമേയം അവതരിപ്പിച്ചിരുന്നു. ഈ
യോഗത്തിന് നാണു എത്തിയിരുന്നില്ല. യോഗത്തിന് എത്തില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. മുന്‍ സെക്രട്ടറി ജനറല്‍ ജോര്‍ജ് തോമസിന്റെ നേതൃത്വത്തിലാണ് ഇന്ന് യോഗം ചേര്‍ന്നത്.

നാണു അധ്യക്ഷനായുള്ള സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട് മാത്യൂ ടി തോമസിനെ അധ്യക്ഷനാക്കിയത് അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് നാാണുവിഭാഗം.
സംസ്ഥാന നേതൃത്വത്തിലെ ഭിന്നതയെ തുടര്‍ന്നായിരുന്നു സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടത്. എല്‍ജെഡിയുമായുള്ള ലയനചര്‍ച്ചകള്‍ക്ക് ദേശീയ നേതൃത്വം അനുകൂല നിലപാട് സ്വീകരിച്ചിരുന്നെങ്കിലും പാര്‍ട്ടിയില്‍ തര്‍ക്കം കനക്കുകയായിരുന്നു. എന്നാല്‍ സോഷ്യലിസ്റ്റുകളുടെ പിളര്‍പ്പ് ആണ് പ്രസ്ഥാനത്തിന്റെ തകര്‍ച്ചയ്ക്ക് വഴിയൊരുക്കിയതെന്നും നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് എല്‍ജെഡിയുമായി ലയനം പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുമെന്നും സികെ നാണു പ്രതികരിച്ചു.

ജെഡിഎസ് ദേശീയ നേതൃത്വം ബിജെപിയുമായി സഹകരിച്ചാല്‍ സംസ്ഥാന നേതൃത്വം ഒറ്റക്ക് നില്‍ക്കുമെന്ന് കഴിഞ്ഞ ദിവസം സികെ നാണു പറഞ്ഞിരുന്നു. മുമ്പ് കര്‍ണാടക നേതൃത്വം ഇത്തരമൊരു സമീപനം സ്വീകരിച്ചപ്പോഴും അകറ്റി നിര്‍ത്തിയിട്ടുണ്ടെന്ന് സികെ നാണു റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.

Next Story