ജെഡിഎസ് പിളര്‍പ്പിലേക്ക്; സംസ്ഥാന കൗണ്‍സില്‍ യോഗം വിളിച്ച് സികെ നാണു വിഭാഗം
സംസ്ഥാന ജെഡിഎസ് പിളര്‍പ്പിലേക്ക്. സികെ നാണു വിഭാഗം നാളെ തിരുവനന്തപുരത്ത് സംസ്ഥാന കൗണ്‍സില്‍ യോഗം വിളിച്ചു. എന്നാല്‍ യോഗത്തിനെത്തില്ലെന്ന് സികെ നാണു റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു. മുന്‍ സെക്രട്ടറി ജനറല്‍ ജോര്‍ജ് തോമസിന്റെ നേതൃത്വത്തിലായിരിക്കും യോഗം ചേരുന്നത്. നാണു അധ്യക്ഷമായുള്ള സംസ്ഥാന കമ്മിറ്റി നേരത്തെ കേന്ദ്രനേതൃത്വം പിരിച്ചുവിട്ടിരുന്നു. എന്നാല്‍ ഈ തീരുമാനത്തെ യോഗം അംഗീകരിക്കില്ല. മാത്യൂ ടി തോമസിനെ അധ്യക്ഷനാക്കിയത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് നാണുവിഭാഗത്തിന്റെ നിലപാട്. ഇതോടെ സംസ്ഥാനത്ത് ജെഡിഎസിന് രണ്ട് സംസ്ഥാന കമ്മിറ്റികള്‍ നിലവില്‍ വരും. […]

സംസ്ഥാന ജെഡിഎസ് പിളര്‍പ്പിലേക്ക്. സികെ നാണു വിഭാഗം നാളെ തിരുവനന്തപുരത്ത് സംസ്ഥാന കൗണ്‍സില്‍ യോഗം വിളിച്ചു. എന്നാല്‍ യോഗത്തിനെത്തില്ലെന്ന് സികെ നാണു റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു. മുന്‍ സെക്രട്ടറി ജനറല്‍ ജോര്‍ജ് തോമസിന്റെ നേതൃത്വത്തിലായിരിക്കും യോഗം ചേരുന്നത്.
നാണു അധ്യക്ഷമായുള്ള സംസ്ഥാന കമ്മിറ്റി നേരത്തെ കേന്ദ്രനേതൃത്വം പിരിച്ചുവിട്ടിരുന്നു. എന്നാല്‍ ഈ തീരുമാനത്തെ യോഗം അംഗീകരിക്കില്ല. മാത്യൂ ടി തോമസിനെ അധ്യക്ഷനാക്കിയത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് നാണുവിഭാഗത്തിന്റെ നിലപാട്. ഇതോടെ സംസ്ഥാനത്ത് ജെഡിഎസിന് രണ്ട് സംസ്ഥാന കമ്മിറ്റികള്‍ നിലവില്‍ വരും.
ജെഡിഎസ് ദേശീയ നേതൃത്വം ബിജെപിയുമായി സഹകരിച്ചാല്‍ സംസ്ഥാന നേതൃത്വം ഒറ്റക്ക് നില്‍ക്കുമെന്ന് സികെ നാണു പറഞ്ഞു. മുമ്പ് കര്‍ണാടക നേതൃത്വം ഇത്തരമൊരു സമീപനം സ്വീകരിച്ചപ്പോഴും അകറ്റി നിര്‍ത്തിയിട്ടുണ്ടെന്ന് സികെ നാണു പറഞ്ഞു.