ജെഡിഎസ് പിളര്‍പ്പില്‍; ദേവഗൗഡയെ തള്ളി സികെ നാണു പക്ഷത്തിന്റെ പ്രമേയം
ജെഡിഎസ് സംസ്ഥാന ഘടകത്തെ പിരിച്ചുവിട്ട ദേശീയാധ്യക്ഷന്‍ എച്ച്ഡി ദേവഗൗഡയുടെ തീരുമാനം തള്ളി സികെ നാണു പക്ഷത്തിന്റെ പ്രമേയം. നിയമ വിരുദ്ധമായാണ് സംസ്ഥാന കൗണ്‍സില്‍ പിരിച്ചുവിട്ടത്. നടപടി അസാധുവും ഭരണഘടനാ വിരുദ്ധവുമാണെന്നും യോഗം വിമര്‍ശിച്ചു. ചിലര്‍ പാര്‍ട്ടിയെ കുടുംബ സ്വത്താക്കുന്നുവെന്നും വിമര്‍ശനം ഉയര്‍ന്നു. മുന്‍ സെക്രട്ടറി ജനറല്‍ ജോര്‍ജ് തോമസിന്റെ നേതൃത്വത്തിലാണ് ഇന്ന് യോഗം ചേര്‍ന്നത്. സികെ നാണു യോഗത്തിനെത്തില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. നാണു അധ്യക്ഷനായുള്ള സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട് മാത്യൂ ടി തോമസിനെ അധ്യക്ഷനാക്കിയത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് […]

ജെഡിഎസ് സംസ്ഥാന ഘടകത്തെ പിരിച്ചുവിട്ട ദേശീയാധ്യക്ഷന്‍ എച്ച്ഡി ദേവഗൗഡയുടെ തീരുമാനം തള്ളി സികെ നാണു പക്ഷത്തിന്റെ പ്രമേയം. നിയമ വിരുദ്ധമായാണ് സംസ്ഥാന കൗണ്‍സില്‍ പിരിച്ചുവിട്ടത്. നടപടി അസാധുവും ഭരണഘടനാ വിരുദ്ധവുമാണെന്നും യോഗം വിമര്‍ശിച്ചു.
ചിലര്‍ പാര്‍ട്ടിയെ കുടുംബ സ്വത്താക്കുന്നുവെന്നും വിമര്‍ശനം ഉയര്‍ന്നു. മുന്‍ സെക്രട്ടറി ജനറല്‍ ജോര്‍ജ് തോമസിന്റെ നേതൃത്വത്തിലാണ് ഇന്ന് യോഗം ചേര്‍ന്നത്. സികെ നാണു യോഗത്തിനെത്തില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. നാണു അധ്യക്ഷനായുള്ള സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട് മാത്യൂ ടി തോമസിനെ അധ്യക്ഷനാക്കിയത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് നാണുവിഭാഗത്തിന്റെ നിലപാട്.
സംസ്ഥാന നേതൃത്വത്തിലെ ഭിന്നതയെ തുടര്‍ന്നായിരുന്നു സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടത്. എല്‍ജെഡിയുമായുള്ള ലയനചര്‍ച്ചകള്‍ക്ക് ദേശീയ നേതൃത്വം അനുകൂല നിലപാട് സ്വീകരിച്ചിരുന്നെങ്കിലും പാര്‍ട്ടിയില്‍ തകര്‍ക്കം കനക്കുകയായിരുന്നു. ആഭ്യന്തര കലഹം രൂക്ഷമായതിന് പിന്നാലെ ദേശീയാധ്യക്ഷന്‍ എച്ച്ഡി ദേവഗൗഡയുടെ അധ്യക്ഷതയില്‍ മാത്രം യോഗം ചേര്‍ന്നാല്‍ മതിയെന്ന തീരുമാനത്തില്‍ നേതാക്കള്‍ നേരത്തെ എത്തിയിരുന്നു. എംഎല്‍എ കൂടിയായ സികെ നാണു നടത്തിയ ചില നിയമനങ്ങള്‍ ദേശീയ നേതൃത്വം റദ്ദാക്കുകയുമുണ്ടായി.
ജെഡിഎസ് ദേശീയ നേതൃത്വം ബിജെപിയുമായി സഹകരിച്ചാല്‍ സംസ്ഥാന നേതൃത്വം ഒറ്റക്ക് നില്‍ക്കുമെന്ന് കഴിഞ്ഞ ദിവസം സികെ നാണു പറഞ്ഞിരുന്നു. മുമ്പ് കര്‍ണാടക നേതൃത്വം ഇത്തരമൊരു സമീപനം സ്വീകരിച്ചപ്പോഴും അകറ്റി നിര്‍ത്തിയിട്ടുണ്ടെന്ന് സികെ നാണു റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.