Top

സി കെ ജാനു- ശശീന്ദ്രന്‍ പണം ഇടപാട്; തെളിവെടുപ്പ് നടത്തി സിപിഐഎം

കല്‍പറ്റ മുന്‍ എംഎല്‍എ സി കെ ശശീന്ദ്രന്‍ സി കെ ജാനുവിന് പണം നല്‍കിയ സംഭവത്തില്‍ സിപിഐഎം അന്വേഷണ കമ്മീഷന്‍ വയനാട്ടില്‍ തെളിവെടുപ്പ് നടത്തി. എളമരം കരീം എം പി, പി കെ ശ്രീമതി ടീച്ചര്‍ എന്നിവരാണ് തെളിവെടുപ്പ് നടത്തുന്നത്. ജില്ലാ നേതാക്കളില്‍ നിന്ന് വിവരങ്ങള്‍ തേടിയ ശേഷം അന്തിമ റിപ്പോര്‍ട്ട് സംസ്ഥാന നേതൃത്വത്തിന് കൈമാറും. വാഹനവുമായി ബന്ധപ്പെട്ട ആവശ്യത്തിനാണ് ജാനുവിന് പണം വായ്പ നല്‍കിയതെന്ന് സി കെ ശശീന്ദ്രന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ […]

11 July 2021 6:52 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സി കെ ജാനു- ശശീന്ദ്രന്‍ പണം ഇടപാട്;  തെളിവെടുപ്പ് നടത്തി സിപിഐഎം
X

കല്‍പറ്റ മുന്‍ എംഎല്‍എ സി കെ ശശീന്ദ്രന്‍ സി കെ ജാനുവിന് പണം നല്‍കിയ സംഭവത്തില്‍ സിപിഐഎം അന്വേഷണ കമ്മീഷന്‍ വയനാട്ടില്‍ തെളിവെടുപ്പ് നടത്തി. എളമരം കരീം എം പി, പി കെ ശ്രീമതി ടീച്ചര്‍ എന്നിവരാണ് തെളിവെടുപ്പ് നടത്തുന്നത്. ജില്ലാ നേതാക്കളില്‍ നിന്ന് വിവരങ്ങള്‍ തേടിയ ശേഷം അന്തിമ റിപ്പോര്‍ട്ട് സംസ്ഥാന നേതൃത്വത്തിന് കൈമാറും.

വാഹനവുമായി ബന്ധപ്പെട്ട ആവശ്യത്തിനാണ് ജാനുവിന് പണം വായ്പ നല്‍കിയതെന്ന് സി കെ ശശീന്ദ്രന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നല്‍കിയ കോഴപ്പണം സി കെ ശശീന്ദ്രന്റെ ഭാര്യയ്ക്ക് സി കെ ജാനു നല്‍കിയെന്ന എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് നവാസിന്റെ ആരോപണത്തെ തുടര്‍ന്നായിരുന്നു ശശീന്ദ്രന്റെ വെളിപ്പെടുത്തല്‍. സി കെ ജാനുവിന് വാഹനം വാങ്ങാന്‍ താന്‍ വ്യക്തിപരമായി നല്‍കിയ പണമാണ് ജാനു തിരിച്ചു തന്നതെന്നായിരുന്നു ശശീന്ദ്രന്റെ വിശദീകരണം.

സി കെ ശശീന്ദ്രന്‍ പറഞ്ഞത്: സികെ ജാനു അവരുടെ വാഹന ഇടപാടുകളുമായി ബന്ധപ്പെട്ട് സഹായമാവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം ആദ്യം ഡ്രൈവേഴ്സ് സൊസൈറ്റിയിലേക്ക് ലോണ്‍ ലഭിക്കുമെങ്കില്‍ അതുവാങ്ങാന്‍ വിളിച്ച് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ എന്തുകൊണ്ടോ ലോണ്‍ ലഭിച്ചില്ല. തുടര്‍ന്നാണ് 2019 ഒക്ടോബര്‍ മാസത്തില്‍ മൂന്ന് ലക്ഷം രൂപ അക്കൗണ്ടിലൂടെ അവര്‍ക്ക് നല്‍കിയത്. അതില്‍ ഒന്നര ലക്ഷം രൂപ 2020 -ല്‍ അക്കൗണ്ടിലൂടെ തന്നെ തിരിച്ചുവന്നു. ബാക്കി ഒന്നരലക്ഷം 2021 മാര്‍ച്ചിലും തന്നു. എല്ലാം ബാങ്ക് ഇടപാടുകളായിരുന്നു. വ്യക്തിപരമായ സാമ്പത്തിക സഹായമെന്ന നിലയ്ക്കാണ് പണം നല്‍കിയത്. തന്റെ ഭാര്യ ആ ബാങ്കിലെ ജീവനക്കാരിയായതിനാലാണ് അവരെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുന്നതെന്നും സി കെ ശശീന്ദ്രന്‍ ആരോപിച്ചിരുന്നു.

പിന്നാലെ ആരോപണം നിഷേധിച്ച് രംഗത്തെത്തിയ സി കെ ജാനുവും നേരത്തെ വായ്പയായി വാങ്ങിയ പണമാണ് ശശീന്ദ്രന് നല്‍കിയതെന്ന് ആവര്‍ത്തിച്ചിരുന്നു. താനും ശശീന്ദ്രനും സുഹൃത്തുക്കളാണെന്നും ഇത്തരം ഇടപാടുകളെല്ലാം തന്നെ സര്‍വ്വസാധാരണമാണെന്നുമായിരുന്നു സി കെ ജാനുവിന്റെ പ്രതികരണം.

സി കെ ജാനു പറഞ്ഞത്: എംഎല്‍എ ശശിയേട്ടനില്‍ നിന്നും ഞാന്‍ വായ്പ വാങ്ങിയ പൈസയാണ് തിരിച്ച് കൊടുത്തത്. അത് തിരിച്ചുകൊടുക്കണ്ടെ. ഇനിയും ഞാന്‍ വായ്പ അദ്ദേഹത്തില്‍ നിന്നും വാങ്ങും. അദ്ദേഹത്തിന്റെ കൈയ്യില്‍ പൈസ ഇല്ലാത്തതിനാല്‍ ലോണ്‍ വഴിയാണ് എനിക്ക് സംവിധാനം ചെയ്തു തന്നത്. അത് ആ ബാങ്കില്‍ തന്നെയാണ് തിരിച്ചടക്കുകയും ചെയ്തിരിക്കുന്നത്. അതെന്താ ഒരു ലോണും സംവിധാനവും ഒന്നും ചെയ്യാന്‍ പറ്റില്ലേ. ഇതെന്ത് ലോകമാണ്. വായ്പയും കടവും ഒന്നും വാങ്ങാന്‍ പറ്റില്ലേ. 3 ലക്ഷം രൂപ വാങ്ങിച്ചു. അതില്‍ എന്റെ കാര്‍ വിറ്റ സമയത്ത് ഒന്നരലക്ഷം രൂപ വിറ്റു. ബാക്കി കൊടുക്കുന്നത് ഈയിടെയാണ്. അതൊന്നും കോഴ വാങ്ങി ഉണ്ടാക്കിയ പൈസയല്ല. അധ്വാനിച്ചുള്ള പൈസയാണ്. വാഹനത്തിന്റെ അടവ് തെറ്റി. അത് അടക്കാന്‍ വേണ്ടിയാണ് പൈസ വാങ്ങിയത്. ഞാന്‍ ആരോടെല്ലാം വായ്പ മേടിക്കുന്നുവെന്ന് എന്തിനാണ് പറയേണ്ട ആവശ്യം. ഇതെല്ലാം സാധാരണ മനുഷ്യമ്മാര് ചെയ്യുന്നതല്ലേ. ഇതെല്ലാം സാധാരണമാണ്. അതേ ഞാനും ചെയ്തുള്ളൂ. ശശിയേട്ടനും ഞാനും തമ്മില്‍ രാഷ്ട്രീയബന്ധമല്ല. ഞങ്ങള്‍ സുഹൃത്തുക്കളാണ്.

Also Read: ‘പെട്രോള്‍ വില കുറയ്ക്കാന്‍ ഒരു വഴിയുണ്ട്, അത് നടപ്പാക്കാന്‍ എല്ലാവരും ശ്രമിക്കണം’; പൊട്ടിച്ചിരിയോടെ ആ വഴി പറഞ്ഞ് സുരേന്ദ്രന്‍

Next Story