ജാനുവിന്റെ തിരിച്ചുവരവില്‍ ബിജെപിയില്‍ അതൃപ്തി; മറുപടിയുമായി ജാനു
ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി സംസ്ഥാന അധ്യക്ഷ സി.കെ ജാനുവിന്റെ എന്‍ഡിഎ പ്രവേശനത്തില്‍ ബിജെപി വയനാട് ജില്ലാ ഘടകത്തില്‍ അതൃപ്തി. മുന്നണിയെയും പാര്‍ട്ടിയെയും തളളി പറഞ്ഞാണ് ജാനു പോയതെന്ന് ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍ പറഞ്ഞു. സികെ ജാനു എന്‍ഡിഎയില്‍ എത്തിയത് വയനാട് ജില്ല ഘടകം അറിഞ്ഞിട്ടില്ല. സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് സംസ്ഥാന നേതൃത്വം ഉചിതമായ തീരുമാനം എടുക്കുമെന്നാണ് വിശ്വാസമെന്നും പ്രവര്‍ത്തകരുടെ വികാരം മാനിക്കണമെന്നും സജി ശങ്കര്‍ പറഞ്ഞു. അതേസമയം, തന്റെ എന്‍ഡിഎ പ്രവേശനം സംബന്ധിച്ച് കാര്യങ്ങള്‍ വ്യക്തമാക്കേണ്ടത് […]

ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി സംസ്ഥാന അധ്യക്ഷ സി.കെ ജാനുവിന്റെ എന്‍ഡിഎ പ്രവേശനത്തില്‍ ബിജെപി വയനാട് ജില്ലാ ഘടകത്തില്‍ അതൃപ്തി. മുന്നണിയെയും പാര്‍ട്ടിയെയും തളളി പറഞ്ഞാണ് ജാനു പോയതെന്ന് ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍ പറഞ്ഞു. സികെ ജാനു എന്‍ഡിഎയില്‍ എത്തിയത് വയനാട് ജില്ല ഘടകം അറിഞ്ഞിട്ടില്ല. സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് സംസ്ഥാന നേതൃത്വം ഉചിതമായ തീരുമാനം എടുക്കുമെന്നാണ് വിശ്വാസമെന്നും പ്രവര്‍ത്തകരുടെ വികാരം മാനിക്കണമെന്നും സജി ശങ്കര്‍ പറഞ്ഞു.
അതേസമയം, തന്റെ എന്‍ഡിഎ പ്രവേശനം സംബന്ധിച്ച് കാര്യങ്ങള്‍ വ്യക്തമാക്കേണ്ടത് ബിജെപി സംസ്ഥാന നേതൃത്വമാണെന്ന് സി.കെ ജാനു തിരിച്ചടിച്ചു. താനുമായി ചര്‍ച്ച നടത്തിയത് സംസ്ഥാന നേതൃത്വമാണ്. അവര്‍ക്കിടയിലെ പ്രശ്നങ്ങള്‍ അവര്‍ പരിഹരിക്കണം. ബിജെപി പ്രവര്‍ത്തകരുടെ വികാരം തെറ്റാണെന്ന് പറയാന്‍ കഴിയില്ല. അത് ന്യായവുമാണെന്ന് ജാനു പറഞ്ഞു. ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗത്ത് നിന്ന് ഈ കാര്യത്തില്‍ വീഴ്ച്ചയില്ലായെന്നും സി.കെ ജാനു വ്യക്തമാക്കി.
കഴിഞ്ഞ ദിവസം എന്‍ഡിഎയില്‍ എത്തിയ സികെ ജാനു വയനാട്ടിലെ മാനന്തവാടിയിലോ സുല്‍ത്താന്‍ ബത്തേരിയിലോ മത്സരിക്കുമെന്ന് സൂചനയുണ്ട്. ഇതാണ് ബിജെപി പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്. ഗോത്ര മഹാസഭ അധ്യക്ഷയായിരുന്ന ജാനു 2016ല്‍ സുല്‍ത്താന്‍ ബത്തേരിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്നു. 27,920 വോട്ടുകള്‍ നേടിയിരുന്നു. 2004ല്‍ ഇടുക്കി ലോക്സഭാ മണ്ഡലത്തില്‍ നിന്ന് മത്സരിച്ചപ്പോള്‍ ജാനുവിന് 11,628 വോട്ടും ലഭിച്ചിരുന്നു. തിരുനെല്ലി പനവല്ലി മിച്ചഭൂമി കോളനിയിലാണ് ജാനു താമസിക്കുന്നത്.
കഴിഞ്ഞദിവസം ശംഖുമുഖത്ത് നടന്ന വിജയയാത്രയുടെ സമാപന ചടങ്ങിലാണ് സികെ ജാനു എന്‍ഡിഎ പ്രവേശനതീരുമാനം പ്രഖ്യാപിച്ചത്. മുന്നണി മര്യാദകള്‍ പാലിക്കുമെന്ന എന്‍ഡിഎ നേതാക്കളുടെ ഉറപ്പിനെ തുടര്‍ന്നാണ് തിരിച്ചുവരവെന്ന് സികെ ജാനു പറഞ്ഞു. ഇടതു വലതു മുന്നണികള്‍ രാഷ്ട്രീയ പരിഗണന നല്‍കാത്തതും എന്‍ഡിഎ പ്രവേശന പ്രവേശനത്തിന് കാരണമെന്ന് സി.കെ ജാനു പ്രതികരിച്ചിരുന്നു.