Top

‘എറ്റിയോസ് അവര്‍ പിടിച്ചുകൊണ്ടു പോയി; ബൊലേറോയുടെ പണം അടയ്ക്കുന്നു’; ജാനുവിന്റെ മറുപടി

ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രനില്‍ നിന്ന് 10 ലക്ഷം രൂപ വാങ്ങിയെന്ന ആരോപണത്തില്‍ പ്രതികരണവുമായി സികെ ജാനു. പാര്‍ട്ടിയിലെ അധികാരങ്ങള്‍ പിടിച്ചെടുക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും സംഭവത്തെ നിയമപരമായി നേരിടുമെന്നും ജാനു റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്‌സ് അവറില്‍ പറഞ്ഞു. ”ആദ്യമായിട്ടല്ല ഇത്തരം ആരോപണങ്ങള്‍ നേരിടുന്നത്. ശബ്ദ സന്ദേശത്തിലെ കാര്യങ്ങള്‍ എല്ലാം അടിസ്ഥാനരഹിതമാണ്. ബിജെപി നേതാക്കളോട് സംസാരിക്കാന്‍ തനിക്ക് ഇടനിലക്കാരുടെ ആവശ്യമില്ല. 40 വര്‍ഷമായി രാഷ്ട്രീയ രംഗത്തുണ്ട്. എല്ലാ നേതാക്കളുമായി ബന്ധമുണ്ട്. പാര്‍ട്ടിയിലെ അധികാരങ്ങള്‍ പിടിച്ചെടുക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ബിജെപിയുമായി […]

2 Jun 2021 11:27 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘എറ്റിയോസ് അവര്‍ പിടിച്ചുകൊണ്ടു പോയി; ബൊലേറോയുടെ പണം അടയ്ക്കുന്നു’; ജാനുവിന്റെ മറുപടി
X

ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രനില്‍ നിന്ന് 10 ലക്ഷം രൂപ വാങ്ങിയെന്ന ആരോപണത്തില്‍ പ്രതികരണവുമായി സികെ ജാനു. പാര്‍ട്ടിയിലെ അധികാരങ്ങള്‍ പിടിച്ചെടുക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും സംഭവത്തെ നിയമപരമായി നേരിടുമെന്നും ജാനു റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്‌സ് അവറില്‍ പറഞ്ഞു.

”ആദ്യമായിട്ടല്ല ഇത്തരം ആരോപണങ്ങള്‍ നേരിടുന്നത്. ശബ്ദ സന്ദേശത്തിലെ കാര്യങ്ങള്‍ എല്ലാം അടിസ്ഥാനരഹിതമാണ്. ബിജെപി നേതാക്കളോട് സംസാരിക്കാന്‍ തനിക്ക് ഇടനിലക്കാരുടെ ആവശ്യമില്ല. 40 വര്‍ഷമായി രാഷ്ട്രീയ രംഗത്തുണ്ട്. എല്ലാ നേതാക്കളുമായി ബന്ധമുണ്ട്. പാര്‍ട്ടിയിലെ അധികാരങ്ങള്‍ പിടിച്ചെടുക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ബിജെപിയുമായി യാതൊരു പണഇടപാടുകളും നടന്നിട്ടില്ല. പാര്‍ട്ടിക്ക് പിന്തുണ വേണമെന്ന് മാത്രമാണ് അവരോട് ആവശ്യപ്പെട്ടത്. അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ ഉന്നയിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കും. പ്രസീതയ്ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. പൊലീസില്‍ നാളെ പരാതി നല്‍കും.” ജാനു പറഞ്ഞു.

തനിക്ക് 36 ഏക്കര്‍ ഭൂമിയുണ്ടെന്ന് പറയുന്നവര്‍ അത് എവിടെയാണെന്ന് കാണിച്ചു തരണമെന്നും ജാനു ആവശ്യപ്പെട്ടു. ” എറ്റിയോസും ബൊലേറോയുമുണ്ടെന്ന പ്രസീതയുടെ പരാമര്‍ശം ശരിയാണ്.
എന്നാല്‍ ലോണ്‍ അടയ്ക്കാത്തത് കൊണ്ട് എറ്റിയോസ് ഫിനാന്‍സുകാര്‍ പിടിച്ചുകൊണ്ടു പോയി. പിന്നെയാണ് ബൊലേറോ വാങ്ങിയത്. അതിനും ലോണുണ്ട്. കാനറ ബാങ്കില്‍ അന്വേഷിച്ചാല്‍ അറിയാന്‍ സാധിക്കും. പണം അടച്ചുകൊണ്ടിരിക്കുകയാണ്. ബിജെപിയില്‍ നിന്ന് പണം ലഭിച്ചിട്ടുണ്ടെങ്കില്‍ അത് അടച്ചു തീര്‍ക്കില്ലേ.”

അതേസമയം, മുത്തങ്ങ സമരത്തിന് ശേഷം നടന്ന സികെ ജാനുവിന്റെ ഇടപാടുകളില്‍ അന്വേഷണം നടത്തണമെന്ന് ജനാധിപത്യ രാഷ്ട്രീയസഭയുടെ ട്രഷറര്‍ പ്രസീത ആവശ്യപ്പെട്ടു. മുത്തങ്ങ സമരത്തിന് ശേഷവും ഇപ്പോഴും നിരോധിതസംഘടനകളുമായി സികെ ജാനുവിന് ബന്ധമുണ്ട്. പല രീതിയിലുമുള്ള സംശയാസ്പദമായ സംഭവങ്ങളും നടന്നിട്ടുണ്ട്. എല്ലാം അന്വേഷിക്കണമെന്ന് റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്‌സ് അവറില്‍ പ്രസീത ആവശ്യപ്പെട്ടു.

ജാനുവിന്റെ പണ ഇടപാടുകളില്‍ അന്വേഷണ ഏജന്‍സികള്‍ വ്യക്തമായ അന്വേഷണം നടത്തണം. ഫോണ്‍കോള്‍ വിവരങ്ങള്‍ അടക്കം പരിശോധിക്കണം. ആദ്യം ഒരു വാഹനം സ്വന്തമാക്കിയ ജാനുവിന് ഇപ്പോള്‍ രണ്ടു വാഹനങ്ങളുണ്ട്. ഈ വണ്ടികള്‍ വാങ്ങിയതിന്റെ സാമ്പത്തികം എവിടെനിന്ന് ലഭിച്ചതാണെന്നും അന്വേഷിക്കണം. തന്റെ പേരിലുള്ള 36 ഏക്കര്‍ സ്ഥലത്തെ കുരുമുളക് വിറ്റ് കാശാണെന്നാണ് അന്ന് ജാനു പറഞ്ഞത്. 36 ഏക്കറ് ഭൂമി എങ്ങനെ ലഭിച്ചുവെന്നത് അടക്കമുള്ള എല്ലാ ഇടപാടുകളും അന്വേഷിക്കണമെന്ന് പ്രസീത ആവശ്യപ്പെട്ടു. മുത്തങ്ങ സംഭവത്തില്‍ ഇടപ്പെട്ടവരുടെയും വെടിവെപ്പില്‍ മരിച്ച ജോഗിയുടെ കുടുംബത്തോടും വിവരങ്ങള്‍ അന്വേഷിക്കണമെന്ന് പ്രസീത ആവശ്യപ്പെട്ടു. ജാനുവിന്റെ വ്യക്തിപരമായ ആവശ്യത്തിനാണ് 10 ലക്ഷം രൂപ ലഭിച്ചതെന്നും പാര്‍ട്ടി ആവശ്യങ്ങള്‍ക്കായി ഒരു ലക്ഷം രൂപ ബിജെപി നല്‍കിയെന്നും പ്രസീത പറഞ്ഞു. തിരുവനന്തപുരത്തെ ഹോട്ടലില്‍ വച്ചാണ് ഈ തുക കൈമാറിയത്. അമിത് ഷാ പങ്കെടുത്ത പരിപാടി നടന്ന ദിവസം രാവിലെയായിരുന്നു പണം കൈമാറിയതെന്നും പ്രസീത പറഞ്ഞു.

Next Story

Popular Stories