‘കടം വാങ്ങാനും പറ്റില്ലേ, ഇതെന്ത് ലോകമാണ്?’; ശശീന്ദ്രന് നല്‍കിയത് അധ്വാനിച്ചുണ്ടാക്കിയ പണമെന്ന് സികെ ജാനു
കല്‍പ്പറ്റ മുന്‍ എംഎല്‍എ സികെ ശശീന്ദ്രന്റെ ഭാര്യക്ക് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനില്‍ നിന്നും ലഭിച്ച കോഴ പണം നല്‍കിയെന്ന ആരോപണം നിഷേധിച്ച് സികെ ജാനു. നേരത്തെ വായ്പയായി വാങ്ങിയ പണമാണ് ശശീന്ദ്രന് നല്‍കിയതെന്നും ഇതെല്ലാം അധ്വാനിച്ച് തന്നെ ഉണ്ടാക്കിയതാണെന്നും ജാനു പറഞ്ഞു. തന്റെ വായ്പ ഇടപാടിനെക്കുറിച്ചൊന്നും പൊതുസമൂഹത്തില്‍ പറയേണ്ട ആവശ്യമില്ല, ഇത്തരം ഇടപാടുകളെല്ലാം തന്നെ സര്‍വ്വസാധാരണമാണെന്നും അവര്‍ വ്യക്തമാക്കി. ‘ജാനു നല്‍കിയത് കടം വാങ്ങിയ പണം’; ഇടപാടുകളെല്ലാം നടന്നത് ബാങ്കിലൂടെയെന്ന് സി കെ ശശീന്ദ്രന് […]
20 Jun 2021 1:17 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കല്‍പ്പറ്റ മുന്‍ എംഎല്‍എ സികെ ശശീന്ദ്രന്റെ ഭാര്യക്ക് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനില്‍ നിന്നും ലഭിച്ച കോഴ പണം നല്‍കിയെന്ന ആരോപണം നിഷേധിച്ച് സികെ ജാനു. നേരത്തെ വായ്പയായി വാങ്ങിയ പണമാണ് ശശീന്ദ്രന് നല്‍കിയതെന്നും ഇതെല്ലാം അധ്വാനിച്ച് തന്നെ ഉണ്ടാക്കിയതാണെന്നും ജാനു പറഞ്ഞു. തന്റെ വായ്പ ഇടപാടിനെക്കുറിച്ചൊന്നും പൊതുസമൂഹത്തില്‍ പറയേണ്ട ആവശ്യമില്ല, ഇത്തരം ഇടപാടുകളെല്ലാം തന്നെ സര്‍വ്വസാധാരണമാണെന്നും അവര്‍ വ്യക്തമാക്കി.
‘ജാനു നല്‍കിയത് കടം വാങ്ങിയ പണം’; ഇടപാടുകളെല്ലാം നടന്നത് ബാങ്കിലൂടെയെന്ന് സി കെ ശശീന്ദ്രന്
‘എംഎല്‍എ ശശിയേട്ടനില്‍ നിന്നും ഞാന്‍ വായ്പ വാങ്ങിയ പൈസയാണ് തിരിച്ച് കൊടുത്തത്. അത് തിരിച്ചുകൊടുക്കണ്ടെ. ഇനിയും ഞാന്‍ വായ്പ അദ്ദേഹത്തില്‍ നിന്നും വാങ്ങും. അദ്ദേഹത്തിന്റെ കൈയ്യില്‍ പൈസ ഇല്ലാത്തതിനാല്‍ ലോണ്‍ വഴിയാണ് എനിക്ക് സംവിധാനം ചെയ്തു തന്നത്. അത് ആ ബാങ്കില്‍ തന്നെയാണ് തിരിച്ചടക്കുകയും ചെയ്തിരിക്കുന്നത്. അതെന്താ ഒരു ലോണും സംവിധാനവും ഒന്നും ചെയ്യാന്‍ പറ്റില്ലേ. ഇതെന്ത് ലോകമാണ്. വായ്പയും കടവും ഒന്നും വാങ്ങാന്‍ പറ്റില്ലേ. 3 ലക്ഷം രൂപ വാങ്ങിച്ചു. അതില്‍ എന്റെ കാര്‍ വിറ്റ സമയത്ത് ഒന്നരലക്ഷം രൂപ വിറ്റു. ബാക്കി കൊടുക്കുന്നത് ഈയിടെയാണ്. അതൊന്നും കോഴ വാങ്ങി ഉണ്ടാക്കിയ പൈസയല്ല. അധ്വാനിച്ചുള്ള പൈസയാണ്. വാഹനത്തിന്റെ അടവ് തെറ്റി. അത് അടക്കാന്‍ വേണ്ടിയാണ് പൈസ വാങ്ങിയത്. ഞാന്‍ ആരോടെല്ലാം വായ്പ മേടിക്കുന്നുവെന്ന് എന്തിനാണ് പറയേണ്ട ആവശ്യം. ഇതെല്ലാം സാധാരണ മനുഷ്യമ്മാര് ചെയ്യുന്നതല്ലേ. ഇതെല്ലാം സാധാരണമാണ്. അതേ ഞാനും ചെയ്തുള്ളൂ. ശശിയേട്ടനും ഞാനും തമ്മില്‍ രാഷ്ട്രീയബന്ധമല്ല. ഞങ്ങള്‍ സുഹൃത്തുക്കളാണ്.’ സികെ ജാനു പറഞ്ഞു.
കോഴയായി ലഭിച്ച പണമാണ് തനിക്ക് ജാനു നല്‍കിയതെന്ന ആരോപണത്തെ കഴിഞ്ഞ ദിവസം തന്നെ ശശീന്ദ്രന് പ്രതിരോധിച്ചിരുന്നു. വാഹനം വാങ്ങാന്‍ താന്‍ വ്യക്തിപരമായി നല്കിയ പണമാണ് ജാനു തിരിച്ചു തന്നത് എന്നാണ് മുന്‍ കല്പറ്റ എംഎല്‍എയുടെ വിശദീകരണം.
സികെ ജാനു അവരുടെ വാഹന ഇടപാടുകളുമായി ബന്ധപ്പെട്ട് സഹായമാവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം ആദ്യം ഡ്രൈവേഴ്സ് സൊസൈറ്റിയിലേക്ക് ലോണ്‍ ലഭിക്കുമെങ്കില്‍ അതുവാങ്ങാന്‍ വിളിച്ച് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ എന്തുകൊണ്ടോ ലോണ്‍ ലഭിച്ചില്ല. തുടര്‍ന്നാണ് 2019 ഒക്ടോബര്‍ മാസത്തില്‍ മൂന്ന് ലക്ഷം രൂപ അക്കൗണ്ടിലൂടെ അവര്‍ക്ക് നല്‍കിയത്. അതില്‍ ഒന്നര ലക്ഷം രൂപ 2020 -ല്‍ അക്കൗണ്ടിലൂടെ തന്നെ തിരിച്ചുവന്നു. ബാക്കി ഒന്നരലക്ഷം 2021 മാര്‍ച്ചിലും തന്നു. എല്ലാം ബാങ്ക് ഇടപാടുകളായിരുന്നു. വ്യക്തിപരമായ സാമ്പത്തിക സഹായമെന്ന നിലയ്ക്കാണ് പണം നല്‍കിയത്. തന്റെ ഭാര്യ ആ ബാങ്കിലെ ജീവനക്കാരിയായതിനാലാണ് അവരെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുന്നതെന്നും സി കെ ശശീന്ദ്രന് ആരോപിച്ചു.
എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് നവാസിന്റേതാണ് ആരോപണം.
- TAGS:
- CK Janu
- CK Saseendran