‘ഖേദ പ്രകടനം, അല്ലെങ്കില്‍ ഒരു കോടി രൂപ’; പ്രസീതയ്ക്കെതിരെ മാനനഷ്ടകേസുമായി ജാനു
കെ സുരേന്ദ്രനില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന ജെആര്‍പി നേതാക്കളുടെ ആരോപണങ്ങള്‍ക്കെതിരെ സികെ ജാനു ഒരു കോടി രൂപയുടെ നഷ്ട്ടപരിഹാര കേസ് നല്കി. ജെആര്‍പി സംസ്ഥാന സെക്രട്ടറി പ്രകാശന് മൊറാഴ, ട്രഷറര്‍ പ്രസീത എന്നിവര്‍ക്കെതിരെയാണ് കേസ്. തനിക്ക് വര്‍ധിച്ചു വരുന്ന ജനപിന്തുണയിലും, രാഷ്ട്രീയ പിന്തുണയിലും വിറളി പൂണ്ടവരാണ് കഴിഞ്ഞ മൂന്നു ആഴ്ചയായി സമൂഹ, ദൃശ്യ, അച്ചടി മാധ്യമങ്ങള്‍ വഴി ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. പ്രകാശന് മൊറാഴ ജെആര്‍പിയുടെ സംസ്ഥാന സെക്രട്ടറി അല്ല, ലെറ്റര്‍ പാഡും, സീലും വ്യാജമായി നിര്‍മിച്ചുണ്ടാക്കി […]
3 Jun 2021 5:25 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കെ സുരേന്ദ്രനില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന ജെആര്‍പി നേതാക്കളുടെ ആരോപണങ്ങള്‍ക്കെതിരെ സികെ ജാനു ഒരു കോടി രൂപയുടെ നഷ്ട്ടപരിഹാര കേസ് നല്കി. ജെആര്‍പി സംസ്ഥാന സെക്രട്ടറി പ്രകാശന് മൊറാഴ, ട്രഷറര്‍ പ്രസീത എന്നിവര്‍ക്കെതിരെയാണ് കേസ്.
തനിക്ക് വര്‍ധിച്ചു വരുന്ന ജനപിന്തുണയിലും, രാഷ്ട്രീയ പിന്തുണയിലും വിറളി പൂണ്ടവരാണ് കഴിഞ്ഞ മൂന്നു ആഴ്ചയായി സമൂഹ, ദൃശ്യ, അച്ചടി മാധ്യമങ്ങള്‍ വഴി ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. പ്രകാശന് മൊറാഴ ജെആര്‍പിയുടെ സംസ്ഥാന സെക്രട്ടറി അല്ല, ലെറ്റര്‍ പാഡും, സീലും വ്യാജമായി നിര്‍മിച്ചുണ്ടാക്കി തനിക്കെതിരെ ഉപയോഗിക്കുകയിരുന്നുയെന്നാണ് ജാനു വക്കീല്‍ നോട്ടീസില്‍ ആരോപിക്കുന്നത്. ഈ പ്രചാരണങ്ങളെല്ലാം അവസാനിപ്പിച്ചു നോട്ടീസ് ലഭിച്ചു ഏഴ് ദിവസത്തിനകം കല്‍പ്പറ്റ പ്രസ് ക്ലബ്ബില്‍ പത്ര സമ്മേളനം വിളിക്കുക, ആരോപണങ്ങള്‍ പിന്‍വലിച്ചു പരസ്യമായി ഖേദ പ്രകടനം നടത്തണം. അല്ലാത്ത പക്ഷം ദുഷ്കീര്ത്തിയ്ക്കും, മാനഹാനിയ്ക്കും നഷ്ടപരിഹാരമായി 1 കോടി രൂപ നല്‍കണമെന്നും, അല്ലാത്ത പക്ഷം സിവില്‍ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കുമെന്നും ജാനു നോട്ടീസില്‍ വ്യക്തമാക്കുന്നു.
അതേസമയം, കെ സുരേന്ദ്രന്റെയും സികെ ജാനുവിന്റെയും വാദങ്ങള്‍ പൊളിച്ച് ജെആര്‍പി മുന്‍ സംസ്ഥാന സെക്രട്ടറി ബി.സി ബാബു രംഗത്തെത്തി. 10 ലക്ഷത്തിന് പുറമെ 40 ലക്ഷം കൂടി ബിജെപി, സികെ ജാനുവിന് കൈമാറിയെന്ന് ബാബു പറഞ്ഞു. സുല്‍ത്താന്‍ ബത്തേരിയില്‍ വച്ചാണ് 40 ലക്ഷം രൂപ ജാനുവിന് കൈമാറിയതെന്നാണ് തനിക്ക് ലഭിച്ച വിവരമെന്നും ബാബു പറഞ്ഞു. ജാനുവിന് പണം നല്‍കിയില്ലെന്ന സുരേന്ദ്രന്റെ വാദവും ബാബു തള്ളി. തിരുവനന്തപുരത്ത് അമിത് ഷാ വന്ന ദിവസം സുരേന്ദ്രന് നേരിട്ടാണ് ജാനുവിന് പണം കൈമാറിയതെന്ന് ബാബു റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.
ബാബു പറഞ്ഞത്: ”പണം കൊടുത്തുയെന്നത് സത്യം തന്നെയാണ്. പണം സികെ ജാനു വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയായിരുന്നെന്നാണ് പാര്‍ട്ടി ഭാരവാഹികള്‍ പറയുന്നത്. തിരുവനന്തപുരത്ത് വച്ച് കെ സുരേന്ദ്രന് നേരിട്ടാണ് പണം കൈമാറിയത്. കാശ് വാങ്ങിയിട്ട് ഇപ്പോള്‍ തന്നിട്ടില്ലെന്ന് പറയുന്നതില്‍ ഒരു അര്‍ത്ഥവുമില്ല. എല്ലാതിനും തെളിവുകളുണ്ട്. സ്വന്തം ആവശ്യത്തിന് പണം ഉപയോഗിക്കാനാണെങ്കില്‍ എന്തിനാണ് ഇങ്ങനെയൊരു പാര്‍ട്ടി. 10 ലക്ഷത്തിന് പുറമെ ബിജെപി 40 ലക്ഷം കൂടി കൈമാറിയിട്ടുണ്ടെന്നാണ് ഞാന്‍ അറിഞ്ഞത്. സുല്‍ത്താന്‍ ബത്തേരിയില്‍ വച്ചിട്ടാണ് ഈ പണം കൈമാറിയത്. കൈയില്‍ കൃത്യമായ തെളിവുകളില്ല. എങ്കിലും പണം കൈപ്പറ്റിയെന്നാണ് സൂചനകള്‍.”
അതേസമയം, ജാനുവിന് 10 ലക്ഷം രൂപ നല്‍കിയെന്ന ആരോപണം നിഷേധിച്ചാണ് കെ സുരേന്ദ്രന് രംഗത്തെത്തിയത്. പ്രസീത വിളിച്ചിരുന്നുവെന്ന ആരോപണത്തെ പൂര്‍ണ്ണമായി തള്ളാതെയാണ് സുരേന്ദ്രന് വിഷയത്തില്‍ പ്രതികരിച്ചത്. ശബ്ദരേഖ പൂര്‍ണ്ണമല്ലെന്ന് പറയുന്ന സുരേന്ദ്രന് തന്നെ അതിലെ ശബ്ദം തന്റേതല്ലെന്നും ശബ്ദരേഖ വ്യാജമായി നിര്‍മ്മിച്ചതാണെന്നും പറയുന്നു. ജെആര്‍പി ട്രഷറര്‍ പ്രസീത അഴീക്കോട് തന്നെ വിളിച്ചിട്ടുണാവാമെന്നും ഇക്കാര്യം തനിക്ക് ഓര്‍മ്മയില്ലെന്നുമാണ് സുരേന്ദ്രന് പറഞ്ഞത്. ശബ്ദരേഖയില്‍ കൃത്രിമത്വം നടന്നിട്ടുണ്ടെന്നും ഓഡിയോ പൂര്‍ണ്ണമായി കേട്ടാലെ കാര്യങ്ങളില്‍ വ്യക്തത വരികയുള്ളൂവെന്നും പറയുന്ന സുരേന്ദ്രന് എന്താണ് എഡിറ്റ് ചെയ്തതെന്നോ താന്‍ യഥാര്‍ഥത്തില്‍ എന്താണ് സംസാരിക്കാന്‍ ഉദ്ദേശിച്ചതെന്നോ വ്യക്തമാക്കിയിട്ടുമില്ല. സികെ ജാനുവിന് വ്യക്തിപരമായി ഒരു രൂപ പോലും നല്‍കിയിട്ടില്ലെന്നാണ് സുരേന്ദ്രന് ആവര്‍ത്തിക്കുന്നത്. ഒരു രൂപ പോലും സികെ ജാനു തന്നോട് ആവശ്യപ്പെട്ടില്ലെന്നും കെ സുരേന്ദ്രന് മാധ്യമങ്ങളോട് പറഞ്ഞു.
- TAGS:
- BJP
- BJP Kerala
- CK Janu
- K Surendran