ജാര്‍ഖണ്ഡ് ജഡ്ജിയുടെ മരണം; നടുക്കവും രോഷവും രേഖപ്പെടുത്തി ചീഫ് ജസ്റ്റിസ്
ജാര്‍ഖണ്ഡിലെ ജഡ്ജിയുടെ മരണത്തില്‍ നടുക്കവും രോഷവും രേഖപ്പെടുത്തി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ. ബുധനാഴ്ച്ചയാണ് ജാര്‍ഖണ്ഡിലെ ധ്യാന്ബന്ദില് അഡീഷണല്‍ ജില്ലാജഡ്ജി രാവിലെ ജോഗിങ് നടത്തുന്നതിനിടെ വാഹനം ഇടിച്ച് മരിച്ചത്. അപകടമരണമാണെന്ന് ആദ്യം വിധിയെഴുതപ്പെട്ടെങ്കിലും പുറത്തുവന്ന വീഡിയോ ദൃശ്യങ്ങള്‍ ഇക്കാര്യം തള്ളിക്കളയുന്നയാതിരുന്നു. ജഡ്ജിയുടേത് കൊലപാതകമെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് സുപ്രീംകോടതി സംഭവത്തില്‍ ശക്തമായി ഇടപെടുന്നത്. ജാര്‍ഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി ഇതുമായി ബന്ധപ്പെട്ട് സംസാരിച്ചെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ അറിയിച്ചു. കേസില്‍ ശ്രദ്ധചെലുത്തുന്നതായി […]
29 July 2021 4:37 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ജാര്‍ഖണ്ഡിലെ ജഡ്ജിയുടെ മരണത്തില്‍ നടുക്കവും രോഷവും രേഖപ്പെടുത്തി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ.
ബുധനാഴ്ച്ചയാണ് ജാര്‍ഖണ്ഡിലെ ധ്യാന്ബന്ദില് അഡീഷണല്‍ ജില്ലാജഡ്ജി രാവിലെ ജോഗിങ് നടത്തുന്നതിനിടെ വാഹനം ഇടിച്ച് മരിച്ചത്. അപകടമരണമാണെന്ന് ആദ്യം വിധിയെഴുതപ്പെട്ടെങ്കിലും പുറത്തുവന്ന വീഡിയോ ദൃശ്യങ്ങള്‍ ഇക്കാര്യം തള്ളിക്കളയുന്നയാതിരുന്നു. ജഡ്ജിയുടേത് കൊലപാതകമെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് സുപ്രീംകോടതി സംഭവത്തില്‍ ശക്തമായി ഇടപെടുന്നത്.
ജാര്‍ഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി ഇതുമായി ബന്ധപ്പെട്ട് സംസാരിച്ചെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ അറിയിച്ചു. കേസില്‍ ശ്രദ്ധചെലുത്തുന്നതായി ഹൈക്കോടതി അറിയിച്ചതായും എന്‍ വി രമണ വ്യക്തമാക്കി.
ജാര്‍ഖണ്ഡിലെ ധ്യാന്ബന്ദിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബുധനാഴ്ച്ച രാവിലെ ജില്ലാ അഡീഷണല്‍ ജഡ്ജിയായ ഉത്തം ആനന്ദ് ജോഗിങിനായി പോകുന്നതിനിടെ ഒരു ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് വാഹനം നിര്‍ത്താതെ പോകുകയും ചെയ്തു. അപകടത്തില്‍ പരിക്കേറ്റ ജഡ്ജി അടുത്തുള്ള ആശുപത്രിയില്‍ വെച്ച് മരിക്കുകയായിരുന്നു. എന്നാല്‍ ഇത് അപകടമരണം മാത്രമാണെന്നാണ് ആദ്യം കരുതിയത്. തുടര്‍ന്ന് പുറത്തുവന്ന സി സി ടി വി ദൃശ്യങ്ങളാണ് സംഭവത്തിന്റെ യഥാര്‍ഥ്യം പുറത്തുകൊണ്ടുവന്നത്. ഉത്തം ആനന്ദിനെ മനഃപൂര്‍വ്വം ഓട്ടോറിക്ഷ വന്നിടിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.
പിന്നീട് സംഭവത്തില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് വികാസ് സിങ് എന്ന അഭിഭാഷകന് സുപ്രീംകോടതിയെ സമീപിച്ചു. തുടര്‍ന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് ചന്ദ്രചൂഢ് ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്ക് കേസ് വിടുകയായിരുന്നു. ധ്യാന്ബന്ദ് ഖനി മാഫിയകളുടെ പ്രവൃത്തനത്തില്‍ കുപ്രശസ്തി നേടിയ പ്രദേശമാണ്. ഇത്തരം പല കേസുകളിലും കൊല്ലപ്പെട്ട ഉത്തം ആനന്ദിന്റെ വിധികള്‍ മാഫിയകള്ക്കെതിരായിരുന്നു.
- TAGS:
- Jharkhand