Top

സെന്‍ട്രല്‍ വിസ്ത പദ്ധതി നിര്‍ത്തിവയ്ക്കണം; ജനങ്ങള്‍ക്ക് സൗജന്യ വാക്സിനും സൗജന്യ റേഷനുമാണ് ആവശ്യം; മോദിക്ക് സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരുടെ കത്ത്

സെന്‍ട്രല്‍ വിസ്ത പദ്ധതി നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് 116 ഓളം വിരമിച്ച മുതിര്‍ന്ന സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരുടെ തുറന്നകത്ത്. രാജ്യത്ത് കൊവിഡ് വാക്സിനേഷന്‍ സൗജന്യമായി നല്കുകയും ഗ്രാമനഗരമേഖലകളില്‍ കൂടുതല്‍ ആര്‍ടിപിസിആര്‍ പരിശോധനകള്‍ നടത്തുകയുമാണ് വേണ്ടതെന്നും കാണിച്ചാണ് വിരമിച്ച മുതിര്‍ന്ന സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് തുറന്ന കത്തെഴുതിയത്. മുന്‍ ക്യാബിനറ്റ് സെക്രട്ടറി കെഎം ചന്ദ്രശേഖര്‍, മുന്‍ ആരോഗ്യസെക്രട്ടറി കെ സുജാതറാവു, മുന്‍ വിദേശകാര്യസെക്രട്ടറിയും ദേശീയ സുരക്ഷാ ഉപദേഷ്ട്ടാവുമായ ശിവശങ്കര്‍ മേനോന്‍, പ്രധാനമന്ത്രിയുടെ മുന്‍ ഉപദേഷ്ട്ടാവ് ടികെഎ നായര്‍ […]

21 May 2021 5:30 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സെന്‍ട്രല്‍ വിസ്ത പദ്ധതി നിര്‍ത്തിവയ്ക്കണം; ജനങ്ങള്‍ക്ക് സൗജന്യ വാക്സിനും സൗജന്യ റേഷനുമാണ് ആവശ്യം; മോദിക്ക് സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരുടെ കത്ത്
X

സെന്‍ട്രല്‍ വിസ്ത പദ്ധതി നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് 116 ഓളം വിരമിച്ച മുതിര്‍ന്ന സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരുടെ തുറന്നകത്ത്. രാജ്യത്ത് കൊവിഡ് വാക്സിനേഷന്‍ സൗജന്യമായി നല്കുകയും ഗ്രാമനഗരമേഖലകളില്‍ കൂടുതല്‍ ആര്‍ടിപിസിആര്‍ പരിശോധനകള്‍ നടത്തുകയുമാണ് വേണ്ടതെന്നും കാണിച്ചാണ് വിരമിച്ച മുതിര്‍ന്ന സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് തുറന്ന കത്തെഴുതിയത്.

മുന്‍ ക്യാബിനറ്റ് സെക്രട്ടറി കെഎം ചന്ദ്രശേഖര്‍, മുന്‍ ആരോഗ്യസെക്രട്ടറി കെ സുജാതറാവു, മുന്‍ വിദേശകാര്യസെക്രട്ടറിയും ദേശീയ സുരക്ഷാ ഉപദേഷ്ട്ടാവുമായ ശിവശങ്കര്‍ മേനോന്‍, പ്രധാനമന്ത്രിയുടെ മുന്‍ ഉപദേഷ്ട്ടാവ് ടികെഎ നായര്‍ തുടങ്ങി പ്രശസ്തരായ സര്‍വ്വീസില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥരാണ് സെന്‍ട്രല്‍ വിസ്ത പദ്ധതിക്കെതിരെ പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതിയത്. കൊവിഡ് കൈകാര്യം ചെയ്യുന്നതില്‍ കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്ന് കത്തില്‍ മുന്‍കാല സര്‍ക്കാരുകളുടെ പ്രധാനഭാഗങ്ങളായി പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ആരോഗ്യരംഗത്തെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ ഫണ്ടുകള്‍ അനുവദിക്കണമെന്നും സെന്‍ട്രല്‍ വിസ്ത പോലുള്ള അനാവശ്യ പണച്ചെലവുള്ള പദ്ധതികള്‍ നിര്‍ത്തിവെക്കണം. അധിക സംഭരണമുള്ള ഭക്ഷ്യധാന്യങ്ങള്‍ രാജ്യത്തെ പാര്‍ശ്വവല്‍ക്കൃതരായ പാവപ്പെട്ട ജനങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യണം. പി എം നാഷണല്‍ റിലീഫ് ഫണ്ട് നിലവിലുള്ളപ്പോഴാണ് സര്‍ക്കാര്‍ പി എം കെയേഴ്സ് ഫണ്ട് സ്ഥാപിച്ചതെന്നും തുറന്ന കത്തില്‍ വിരമിച്ച ഉദ്യോഗസ്ഥര്‍ ശക്തമായി വിമര്‍ശിച്ചു.

സര്‍ക്കാരിന്റെ ഭരണസംവിധാനം കൊവിഡ് നേരിടുന്നതില്‍ പരാജയപ്പെട്ടെന്ന് കത്തില്‍ രാജ്യത്തെ മുന്‍കാല സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിച്ചു. സംസ്ഥാനങ്ങളും കേന്ദ്രവും തമ്മിലുള്ള ഫെഡറല്‍ സംവിധാനത്തിന്റെ പരാജയം കൂടിയാണ് കൊവിഡ് നേരിടുന്നതില്‍ ഉണ്ടായത്. വിദഗ്ദ്ധ പാര്‍ലമെന്ററി കമ്മിറ്റികളുടേയും വിദഗ്ദ്ധ പാനലുകളുടേയും അഭാവം കൊവിഡ് നേരിടുന്നതിലെ പരാജയത്തിന് കാരണമായതായി കത്തില്‍ പറയുന്നുണ്ട്. അന്താരാഷ്ട്രതലത്തിലുള്ള വിദഗ്ധരുടെ മുന്നറിയിപ്പുണ്ടായിട്ടും സര്‍ക്കാര്‍ ഒന്നാം തരംഗത്തിനും രണ്ടാം തരംഗത്തിനും ഇടയിലെ സമയം വേണ്ട രീതിയില്‍ ഉപയോഗിച്ചില്ല. ആവശ്യ ആരോഗ്യ സംവിധാനങ്ങള്‍ ഒരുക്കുന്നതില്‍ പൂര്‍ണ്ണമായും പരാജയെപ്പെടുകയും ചെയ്തത് അതുകൊണ്ടാണന്നും പ്രധാനമന്ത്രിക്കുള്ള തുറന്ന കത്തില്‍ അവര്‍ വ്യക്തമാക്കി.

Next Story