Top

തെരഞ്ഞെടുപ്പ് ചൂടിലേക്ക് ഗുജറാത്ത്; ഒരുക്കങ്ങളാരംഭിച്ച് ബിജെപിയും കോണ്‍ഗ്രസും

ഗാന്ധിനഗര്‍: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ബുധനാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചതോടെ ഒരുക്കങ്ങള്‍ ആരംഭിച്ച് പ്രമുഖ കക്ഷികളായ ബിജെപിയും കോണ്‍ഗ്രസും. മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍, ജില്ലാ പഞ്ചായത്തുകള്‍, താലൂക്ക് പഞ്ചായത്തുകള്‍ എന്നിവയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് ഫെബ്രുവരിയിലാണ് നടക്കുക. 2015ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ആറ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലും 55 മുനിസിപ്പാലിറ്റികളിലെ ഭൂരിപക്ഷത്തിലും ബിജെപിയാണ് വിജയിച്ചത്. അതേ സമയം ജില്ലാ പഞ്ചായത്തുകളിലും താലൂക്ക് പഞ്ചായത്തുകളിലും കോണ്‍ഗ്രസായിരുന്നു മുന്നില്‍. കഴിഞ്ഞ തവണത്തെ നേട്ടം നിലനിര്‍ത്തുക എന്നതാണ് ബിജെപിയുടെ വെല്ലുവിളി. നഗരപ്രദേശങ്ങളില്‍ കഴിഞ്ഞ […]

11 Dec 2020 8:57 AM GMT

തെരഞ്ഞെടുപ്പ് ചൂടിലേക്ക് ഗുജറാത്ത്; ഒരുക്കങ്ങളാരംഭിച്ച് ബിജെപിയും കോണ്‍ഗ്രസും
X

ഗാന്ധിനഗര്‍: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ബുധനാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചതോടെ ഒരുക്കങ്ങള്‍ ആരംഭിച്ച് പ്രമുഖ കക്ഷികളായ ബിജെപിയും കോണ്‍ഗ്രസും. മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍, ജില്ലാ പഞ്ചായത്തുകള്‍, താലൂക്ക് പഞ്ചായത്തുകള്‍ എന്നിവയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് ഫെബ്രുവരിയിലാണ് നടക്കുക.

2015ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ആറ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലും 55 മുനിസിപ്പാലിറ്റികളിലെ ഭൂരിപക്ഷത്തിലും ബിജെപിയാണ് വിജയിച്ചത്. അതേ സമയം ജില്ലാ പഞ്ചായത്തുകളിലും താലൂക്ക് പഞ്ചായത്തുകളിലും കോണ്‍ഗ്രസായിരുന്നു മുന്നില്‍.

കഴിഞ്ഞ തവണത്തെ നേട്ടം നിലനിര്‍ത്തുക എന്നതാണ് ബിജെപിയുടെ വെല്ലുവിളി. നഗരപ്രദേശങ്ങളില്‍ കഴിഞ്ഞ 15 വര്‍ഷമായി നേടാന്‍ കഴിയാത്ത നേട്ടം ഇക്കുറി നേടുക എന്നതാണ് കോണ്‍ഗ്രസിന്റെ വെല്ലുവിളി. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലും ഒരു കോര്‍പ്പറേഷന്‍ പോലും സ്വന്തമാക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നില്ല.

വോട്ടര്‍ പേജ് കമ്മിറ്റികളാണ് തങ്ങളുടെ ശക്തമായ ആയുധം. കോണ്‍ഗ്രസിന് അങ്ങനെയൊരു സംവിധാനമില്ല. കൊവിഡ് മഹാമാരി കാലത്ത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മികച്ച പ്രവര്‍ത്തനമാണ് നടത്തിയത്. ജനങ്ങള്‍ ബിജെപിക്ക് മികച്ച വിജയം സമ്മാനിക്കും. തങ്ങള്‍ കോണ്‍ഗ്രസിന്റെ കൈയ്യിലുള്ള എല്ലാ നഗര തദ്ദേശ സ്ഥാപനങ്ങളും പഞ്ചായത്തുകളും പിടിച്ചെടുക്കുമെന്നും ബിജെപി വക്താവ് ഭാരത് പാണ്ഡ്യ പറഞ്ഞു.

പരാജയം ഭയന്നാണ് ബിജെപി തെരഞ്ഞെടുപ്പ് വൈകിക്കാന്‍ നോക്കിയത്. പക്ഷെ സുപ്രീം കോടതി ഇടപെട്ടതിനാലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍മാരുടെയും ഉദ്യോഗസ്ഥരുടെയും സുരക്ഷ ഉറപ്പ് വരുത്തണം. നഗര തദ്ദേശ സ്ഥാപനങ്ങളില്‍ ബിജെപിയെ പരാജയപ്പെടുത്തുകയും മറ്റിടങ്ങളില്‍ പ്രകടനം മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ അമിത് ചാവ്ദ പറഞ്ഞു.

Next Story