Top

ഹാരി കെയ്‌നിനായി 100 മില്യണ്‍ വിലപറഞ്ഞ് സിറ്റി; വേണ്ടി വന്നാല്‍ ജനുവരി വരെ കാത്തിരിക്കാനും തയാര്‍

ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീം നായകനും ടോട്ടനം ഹോട്‌സ്പര്‍ സൂപ്പര്‍ സ്‌ട്രൈക്കറുമായ ഹാരി കെയ്‌നു വേണ്ടി 100 മില്യണ്‍ പൗണ്ട് വിലപറഞ്ഞ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ജേതാക്കളായ മാഞ്ചസ്റ്റര്‍ സിറ്റി. ടോട്ടനം വിടാനുള്ള താല്‍പര്യം കെയ്ന്‍ പരസ്യമായി പ്രഖ്യാപിച്ചതിനു പിന്നാലെ തന്നെ താരത്തെ സ്വന്തമാക്കാന്‍ സിറ്റി നീക്കം ആരംഭിച്ചിരുന്നു. എന്നാല്‍ തങ്ങളുടെ സൂപ്പര്‍ താരത്തിനെ വിട്ടുനല്‍കാന്‍ തീരെ താല്‍പര്യം പ്രകടിപ്പിക്കാത്ത ടോട്ടനം കെയ്‌ന്റെ കൊഴിഞ്ഞുപോക്ക് ഒഴിവാക്കാന്‍ 120 മില്യണ്‍ വേണമെന്ന് ശഠിച്ചിരുന്നു. ഇപ്പോള്‍ 100 മില്യണ്‍ നല്‍കാമെന്നു സമ്മതിച്ച […]

24 Jun 2021 2:15 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഹാരി കെയ്‌നിനായി 100 മില്യണ്‍ വിലപറഞ്ഞ് സിറ്റി; വേണ്ടി വന്നാല്‍ ജനുവരി വരെ കാത്തിരിക്കാനും തയാര്‍
X

ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീം നായകനും ടോട്ടനം ഹോട്‌സ്പര്‍ സൂപ്പര്‍ സ്‌ട്രൈക്കറുമായ ഹാരി കെയ്‌നു വേണ്ടി 100 മില്യണ്‍ പൗണ്ട് വിലപറഞ്ഞ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ജേതാക്കളായ മാഞ്ചസ്റ്റര്‍ സിറ്റി. ടോട്ടനം വിടാനുള്ള താല്‍പര്യം കെയ്ന്‍ പരസ്യമായി പ്രഖ്യാപിച്ചതിനു പിന്നാലെ തന്നെ താരത്തെ സ്വന്തമാക്കാന്‍ സിറ്റി നീക്കം ആരംഭിച്ചിരുന്നു.

എന്നാല്‍ തങ്ങളുടെ സൂപ്പര്‍ താരത്തിനെ വിട്ടുനല്‍കാന്‍ തീരെ താല്‍പര്യം പ്രകടിപ്പിക്കാത്ത ടോട്ടനം കെയ്‌ന്റെ കൊഴിഞ്ഞുപോക്ക് ഒഴിവാക്കാന്‍ 120 മില്യണ്‍ വേണമെന്ന് ശഠിച്ചിരുന്നു. ഇപ്പോള്‍ 100 മില്യണ്‍ നല്‍കാമെന്നു സമ്മതിച്ച സിറ്റി പന്ത് വീണ്ടും ടോട്ടനത്തിന്റെ ബോക്‌സിലേക്ക് പാസ് ചെയ്തിരിക്കുകയാണ്.

സൂപ്പര്‍ താരത്തെ വരുന്ന സീസണ്‍ ആദ്യം വില്‍ക്കാന്‍ തയാറായില്ലെങ്കില്‍ ജനുവരിയിലെ വിന്റര്‍ ട്രാന്‍സ്ഫര്‍ വരെ കാത്തിരിക്കാനും സിറ്റി തയാറാകുമെന്ന് ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തുടരെ മികച്ച പ്രകടനങ്ങള്‍ ടീമിനായി പുറത്തെടുത്തിട്ടും ടോട്ടനത്തിന് ട്രോഫികള്‍ നേടാന്‍ കഴിയുന്നില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കെയ്ന്‍ ക്ലബ് വിടാന്‍ ഒരുങ്ങിയത്.

കഴിഞ്ഞ സീസണില്‍ പ്രീമിയര്‍ ലീഗില്‍ ടോപ് സ്‌കോററും ഏറ്റവും കൂടുതല്‍ അസിസ്റ്റ് നല്‍കിയ താരവും കെയ്‌നായിരുന്നു. എന്നാല്‍ ലീഗില്‍ ഏഴാമത് എത്താനേ ടോട്ടനത്തിനായുള്ളു. യൂറോ കപ്പ് ആരംഭിക്കും മുമ്പ് തന്നെ തന്റെ ട്രാന്‍സ്ഫര്‍ നടപടികള്‍ പൂര്‍ത്തീകരിക്കണമെന്ന് കെയ്ന്‍ ടോട്ടനത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിലനല്‍കിയും താരത്തെ നിലനിര്‍ത്താന്‍ നോക്കുന്ന ക്ലബ് നടപടികള്‍ വൈകിപ്പിക്കുകയായിരുന്നു.

തങ്ങളുടെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരനായ സെര്‍ജിയോ അഗ്യൂറോ ക്ലബ് വിട്ടതിന്റെ വിടവ് നികത്താന്‍ ശ്രമിക്കുന്ന സിറ്റി കെയ്‌നെയാണ് അഗ്യൂറോയുടെ പകരക്കാരനായി കാണുന്നത്. സിറ്റിക്കൊപ്പം കിരീടങ്ങള്‍ നേടാനാകുമെന്ന് വിശ്വസിക്കുന്ന കെയ്‌ന് എത്തിഹാദില്‍ എത്താന്‍ താല്‍പര്യവുമുണ്ട്. എന്നാല്‍ കരാര്‍ പ്രകാരം മൂന്നു സീസണ്‍ കൂടി കെയ്‌ന് ടോട്ടനത്തില്‍ ശേഷിക്കുന്നതിനാല്‍ ക്ലബിന്റെ അനുമതിയില്ലാതെ ട്രാന്‍സ്ഫര്‍ നടക്കില്ല.

Next Story

Popular Stories