Top

അഗ്യുറോയെ വിട്ടു നല്‍കിയ സിറ്റിക്ക് ലക്ഷ്യം റോബര്‍ട്ടോയെ; ബാഴ്‌സ താരത്തെ സ്വന്തമാക്കാന്‍ നീക്കം തുടങ്ങി

സൂപ്പര്‍ താരം സെര്‍ജിയോ അഗ്യൂറോയെ സ്പാനിഷ് ക്ലബ് ബാഴ്‌സലോണയ്ക്കു നല്‍കിയ മാഞ്ചസ്റ്റര്‍ സിറ്റി ബാഴ്‌സയില്‍ നിന്നു മറ്റൊരു താരത്തെ റാഞ്ചാന്‍ ഒരുങ്ങുന്നു. ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ സെര്‍ജി റോബര്‍ട്ടോയെയാണ് സിറ്റി ലക്ഷ്യമിടുന്നത്. സ്പാനിഷ് താരവുമായി സിറ്റി അധികൃതര്‍ രണ്ടുവട്ട ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. ബാഴ്‌സലോണയില്‍ റോബര്‍ട്ടോയുടെ കരാര്‍ ഈ സീസണോടെ അവസാനിക്കുകയാണ്. താരം ഇതുവരെ കരാര്‍ പുതുക്കാന്‍ തയാറായിട്ടില്ല. കഴിഞ്ഞ സീസണില്‍ പല മത്സരങ്ങളിലും ആദ്യ ഇലവനില്‍ നിന്നു പുറത്തായ റോബര്‍ട്ടോയ്ക്ക് പകരക്കാരുടെ ബെഞ്ചില്‍ ഇരിക്കാന്‍ താല്‍പര്യമില്ലെന്നും അതിനാല്‍ ബാഴ്‌സ […]

1 Jun 2021 4:15 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അഗ്യുറോയെ വിട്ടു നല്‍കിയ സിറ്റിക്ക് ലക്ഷ്യം റോബര്‍ട്ടോയെ; ബാഴ്‌സ താരത്തെ സ്വന്തമാക്കാന്‍ നീക്കം തുടങ്ങി
X

സൂപ്പര്‍ താരം സെര്‍ജിയോ അഗ്യൂറോയെ സ്പാനിഷ് ക്ലബ് ബാഴ്‌സലോണയ്ക്കു നല്‍കിയ മാഞ്ചസ്റ്റര്‍ സിറ്റി ബാഴ്‌സയില്‍ നിന്നു മറ്റൊരു താരത്തെ റാഞ്ചാന്‍ ഒരുങ്ങുന്നു. ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ സെര്‍ജി റോബര്‍ട്ടോയെയാണ് സിറ്റി ലക്ഷ്യമിടുന്നത്.

സ്പാനിഷ് താരവുമായി സിറ്റി അധികൃതര്‍ രണ്ടുവട്ട ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. ബാഴ്‌സലോണയില്‍ റോബര്‍ട്ടോയുടെ കരാര്‍ ഈ സീസണോടെ അവസാനിക്കുകയാണ്. താരം ഇതുവരെ കരാര്‍ പുതുക്കാന്‍ തയാറായിട്ടില്ല.

കഴിഞ്ഞ സീസണില്‍ പല മത്സരങ്ങളിലും ആദ്യ ഇലവനില്‍ നിന്നു പുറത്തായ റോബര്‍ട്ടോയ്ക്ക് പകരക്കാരുടെ ബെഞ്ചില്‍ ഇരിക്കാന്‍ താല്‍പര്യമില്ലെന്നും അതിനാല്‍ ബാഴ്‌സ വിടാന്‍ തയാറെടുക്കുകയാണെന്നും സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പരുക്കിനെത്തുടര്‍ന്നാണ് റോബര്‍ട്ടോ ആദ്യ ഇലവനു പുറത്തായത്. എന്നാല്‍ പരുക്ക് മാറിയെത്തിയിട്ടും താരത്തിനു മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. 2006-ല്‍ യൂത്ത് ടീമിലൂടെയാണ് റോബര്‍ട്ടോ ബാഴ്‌സയില്‍ എത്തുന്നത്.

പിന്നീട് 2010-ല്‍ സീനിയര്‍ ടീമില്‍ ഇടം നേടിയ റോബര്‍ട്ടോ ഇതുവരെ ബാഴ്‌സയ്ക്കായി 200 മത്സരങ്ങളിലാണ് ബൂട്ടുകെട്ടിയത്. മൂന്നു ഗോളുകളും നേടിയിട്ടുണ്ട്. ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ കണ്ട ഏറ്റവും വലിയ തിരിച്ചുവരവില്‍ 2017-ല്‍ പി.എസ്.ജിക്കെതിരേ ബാാഴ്‌സയുടെ വിജയഗോള്‍ നേടിയതും റോബര്‍ട്ടോയായിരുന്നു.

Next Story

Popular Stories