Top

ഓമനക്കുട്ടനെ ജോലിയില്‍ നിന്ന് സിഐടിയു വിലക്കിയെന്ന് ആരോപണം; അടിസ്ഥാന രഹിതമെന്ന് പാര്‍ട്ടി; പ്രചരണ പരിപാടികളില്‍ സജീവം

സിഐടിയു യൂണിയന്‍ അംഗങ്ങളുടെ കുടുംബ സംഗമത്തില്‍ ഭാര്യയെ പങ്കെടുപ്പിക്കാത്തതിന് സിപിഐഎം പ്രവര്‍ത്തകന്‍ ഓമനക്കുട്ടനെ ജോലിയില്‍ നിന്നും വിലക്കിയെന്ന് ആരോപണം. സിഐടിയു യൂ അമ്പലമുക്ക് കൊച്ചിന്‍ റിഫൈനറിയിലെ ജോലിയില്‍ നിന്നും ഓമനക്കുട്ടന് ഒരു ദിവസസത്തെ വിലക്ക് നേരിട്ടെന്നാണ് ആരോപണം. കുറുപ്പംകുളങ്ങര ലോക്കല്‍ കമ്മിറ്റി അംഗം കൂടിയാണ് ഓമനക്കുട്ടന്‍. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യൂണിയന്‍ തൊഴിലാളികളുടെ കുടുംബ സംഗമം നടന്നിരുന്നു. എന്നാല്‍ മത്സ്യ സംസ്‌കരണ ശാലയില്‍ ജോലിക്ക് പോകുന്ന ഭാര്യ സംഗമത്തില്‍ പങ്കെടുത്തിരുന്നില്ല. തുടര്‍ന്ന് തിങ്കളാഴ്ച്ച റെഫൈനറിയില്‍ ജോലിക്കെത്തിയപ്പോള്‍ […]

17 March 2021 10:28 PM GMT

ഓമനക്കുട്ടനെ ജോലിയില്‍ നിന്ന് സിഐടിയു വിലക്കിയെന്ന് ആരോപണം; അടിസ്ഥാന രഹിതമെന്ന് പാര്‍ട്ടി; പ്രചരണ പരിപാടികളില്‍ സജീവം
X

സിഐടിയു യൂണിയന്‍ അംഗങ്ങളുടെ കുടുംബ സംഗമത്തില്‍ ഭാര്യയെ പങ്കെടുപ്പിക്കാത്തതിന് സിപിഐഎം പ്രവര്‍ത്തകന്‍ ഓമനക്കുട്ടനെ ജോലിയില്‍ നിന്നും വിലക്കിയെന്ന് ആരോപണം. സിഐടിയു യൂ അമ്പലമുക്ക് കൊച്ചിന്‍ റിഫൈനറിയിലെ ജോലിയില്‍ നിന്നും ഓമനക്കുട്ടന് ഒരു ദിവസസത്തെ വിലക്ക് നേരിട്ടെന്നാണ് ആരോപണം. കുറുപ്പംകുളങ്ങര ലോക്കല്‍ കമ്മിറ്റി അംഗം കൂടിയാണ് ഓമനക്കുട്ടന്‍.

കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യൂണിയന്‍ തൊഴിലാളികളുടെ കുടുംബ സംഗമം നടന്നിരുന്നു. എന്നാല്‍ മത്സ്യ സംസ്‌കരണ ശാലയില്‍ ജോലിക്ക് പോകുന്ന ഭാര്യ സംഗമത്തില്‍ പങ്കെടുത്തിരുന്നില്ല. തുടര്‍ന്ന് തിങ്കളാഴ്ച്ച റെഫൈനറിയില്‍ ജോലിക്കെത്തിയപ്പോള്‍ ജോലിക്ക് കയറേണ്ടതില്ലെന്ന് യൂണിയന്‍ അറിയിക്കുകയായിരുന്നു. തിങ്കളാഴ്ച്ച ജോലിക്കെത്തിയപ്പോള്‍ കയറേണ്ടതില്ലെന്ന് യൂണിയന്‍ നിര്‍ദേശിച്ചതിനാല്‍ മടങ്ങി പോരുകയായിരുന്നുവെന്ന് ഓമനക്കുട്ടന്‍ പറയുന്നു.

എന്നാല്‍ തനിക്കെതിരെ നടപടിയുണ്ടെങ്കില്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സജീവമാണ് അദ്ദേഹം. സ്ഥലം ബൂത്ത് സെക്രട്ടറിയാണ്. ഇടതുപക്ഷത്തെ നെഞ്ചിലേറ്റിയ തന്നെ പ്രവര്‍ത്തിക്കാന്‍ പഠിപ്പിക്കേണ്ടതില്ലെന്ന് ഓമനക്കുട്ടന്‍ പറഞ്ഞു.

ജോലിക്കെത്തിയ ഓമനക്കുട്ടനെ തിരിച്ചയച്ചുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് പാര്‍ട്ടി അറിയിച്ചു. ആര്‍ക്കെതിരേയും നടപടിയെടുത്തിട്ടില്ലെന്നും അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് പ്രചരിക്കുന്നതെന്നുമാണ് പാര്‍ട്ടി വിശദീകരണം.

2018 ലെ പ്രളയദുരിതാശ്വാസ ക്യാമ്പില്‍ പണപ്പിരിവ് നടത്തിയെന്ന ആരോപണത്തില്‍ ഇദ്ദേഹത്തിനെതിരെ പാര്‍ട്ടി നടപടിയെടുക്കുകയും എന്നാല്‍ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന കണ്ടെത്തലിനെ തുടര്‍ന്ന് നടപടി പിന്‍വലിക്കുകയും ചെയ്തിരുന്നു.

Next Story