Top

സിപിഐഎം ലോക്കല്‍ സെക്രട്ടറിയെ കൊല്ലാന്‍ സിഐടിയു നേതാവ് ക്വട്ടേഷന്‍ നല്‍കിയതായി വെളിപ്പെടുത്തല്‍

സിപിഐഎം ലോക്കല്‍ സെക്രട്ടറിയെ കൊല്ലാന്‍ സിഐടിയു നേതാവ് ക്വട്ടേഷന്‍ നല്‍കിയതായി വെളിപ്പെടുത്തല്‍. മൂന്നാര്‍ ഏരിയാ കമ്മിറ്റിക്കുകീഴിലുള്ള ലോക്കല്‍ സെക്രട്ടറിയെ കൊലപ്പെടുത്താന്‍ സിഐടിയു നേതാവ് ക്വട്ടേഷന്‍ നല്‍കിയെന്നാണ് വെളിപ്പെടുത്തല്‍. പഞ്ചായത്ത് തെരഞ്ഞെടുപ്പിനുശേഷം ലോക്കല്‍ സെക്രട്ടറിയെ കൊല്ലാന്‍ അഞ്ചുലക്ഷം രൂപയ്ക്ക് സിഐടിയു നേതാവ് ക്വട്ടേഷന്‍ നല്‍കിയെന്നാണ് വെളിപ്പെടുത്തല്‍ നിരവധി കേസുകളിലെ പ്രതിയായ യുവാവാണ് മൂന്നാര്‍ ഏരിയാ കമ്മിറ്റി ഓഫീസിനു മുന്നിലെത്തി മുതിര്‍ന്ന നേതാക്കളോട് ഇക്കാര്യം തുറന്നുപറഞ്ഞത്. സംഭവം കേട്ടുനിന്ന പ്രവര്‍ത്തകരിലൊരാള്‍ ഇതിന്റെ വീഡിയോ എടുത്ത് ബന്ധപ്പെട്ടവര്‍ക്ക് അയച്ചതോടെയാണ് സംഭവം പുറത്തായത്. […]

2 Oct 2020 1:51 AM GMT

സിപിഐഎം ലോക്കല്‍ സെക്രട്ടറിയെ കൊല്ലാന്‍ സിഐടിയു നേതാവ് ക്വട്ടേഷന്‍ നല്‍കിയതായി വെളിപ്പെടുത്തല്‍
X

സിപിഐഎം ലോക്കല്‍ സെക്രട്ടറിയെ കൊല്ലാന്‍ സിഐടിയു നേതാവ് ക്വട്ടേഷന്‍ നല്‍കിയതായി വെളിപ്പെടുത്തല്‍. മൂന്നാര്‍ ഏരിയാ കമ്മിറ്റിക്കുകീഴിലുള്ള ലോക്കല്‍ സെക്രട്ടറിയെ കൊലപ്പെടുത്താന്‍ സിഐടിയു നേതാവ് ക്വട്ടേഷന്‍ നല്‍കിയെന്നാണ് വെളിപ്പെടുത്തല്‍.

പഞ്ചായത്ത് തെരഞ്ഞെടുപ്പിനുശേഷം ലോക്കല്‍ സെക്രട്ടറിയെ കൊല്ലാന്‍ അഞ്ചുലക്ഷം രൂപയ്ക്ക് സിഐടിയു നേതാവ് ക്വട്ടേഷന്‍ നല്‍കിയെന്നാണ് വെളിപ്പെടുത്തല്‍ നിരവധി കേസുകളിലെ പ്രതിയായ യുവാവാണ് മൂന്നാര്‍ ഏരിയാ കമ്മിറ്റി ഓഫീസിനു മുന്നിലെത്തി മുതിര്‍ന്ന നേതാക്കളോട് ഇക്കാര്യം തുറന്നുപറഞ്ഞത്. സംഭവം കേട്ടുനിന്ന പ്രവര്‍ത്തകരിലൊരാള്‍ ഇതിന്റെ വീഡിയോ എടുത്ത് ബന്ധപ്പെട്ടവര്‍ക്ക് അയച്ചതോടെയാണ് സംഭവം പുറത്തായത്.

ഒരുവര്‍ഷംമുമ്പ് ചൊക്കനാട് സ്വദേശിയായ യുവാവിനെ പഴയ മൂന്നാറില്‍ നടന്ന തട്ടിപ്പുകേസില്‍ പാലക്കാടുനിന്ന് അറസ്റ്റു ചെയ്തിരുന്നു. ഇയാളെ അറസ്റ്റ് ചെയ്യരുതെന്ന സിഐടിയു നേതാവിന്റെ ആവശ്യം തള്ളിയായിരുന്നു മൂന്നാര്‍ എസ്‌ഐയുടെ നടപടി.

പിന്നീട് എസ്‌ഐ തന്നെ മര്‍ദിച്ചുവെന്നാരോപിച്ച് പ്രതി ആശുപത്രിയില്‍ ചികിത്സ തേടി. ഇത് വിവാദമായതോടെ എസ്‌ഐ അടക്കം മൂന്നുപേരെ ജില്ലാ പോലീസ് മേധാവി സസ്‌പെന്‍ഡ് ചെയ്തിരുന്നു.

പിന്നീട്, ജൂലൈയില്‍ എസ്‌ഐ അടക്കമുള്ളവര്‍ സിഐടിയു നേതാവിന്റെ മധ്യസ്ഥതയില്‍ കേസ് ഒത്തുതീര്‍പ്പാക്കി. കേസ് പിന്‍വലിക്കാന്‍ യുവാവിന് മൂന്നുലക്ഷം രൂപ നല്‍കണമെന്നായികുന്നു മധ്യസ്ഥതയിലെ ധാരണ. ആദ്യഘട്ടമായി 1.80 ലക്ഷം രൂപ നല്‍കി. ബാക്കി തുകയ്ക്കായി യുവാവ് ഓഗസ്റ്റില്‍ ഉദ്യോഗസ്ഥരെ സമീപിച്ചപ്പോഴാണ് ബാക്കി പണം സിഐടിയു നേതാവിനെ ഏല്‍പിച്ചതായി അറിഞ്ഞത്.

പിന്നീട് യുവാവ് നേതാവുമായി ബന്ധപ്പെടാന്‍ പലതവണ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ ഇയാള്‍ ഏരിയാ കമ്മിറ്റി ഓഫിസിലെത്തി നേതാവ് തന്നെ പറ്റിച്ചെന്നും ലോക്കല്‍ സെക്രട്ടറിയെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയിരുന്നെന്നും അറിയിക്കുകയായിരുന്നു. സംഭവത്തില്‍ ലോക്കല്‍ സെക്രട്ടറി, സിപിഎം പോളിറ്റ് ബ്യൂറോ, സംസ്ഥാന സെക്രട്ടറി എന്നിവര്‍ക്ക് പരാതി നല്‍കി.

ഈ സിഐടിയു നേതാവിനെതിരെ നേരത്തെയും സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന ആരോപണങ്ങളുണ്ടായിരുന്നു. ഈ പരാതികള്‍ ലോക്കല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി കമ്മിറ്റിയില്‍ ചര്‍ച്ച നടത്തുകയും നടപടി ആവശ്യപ്പെട്ട് മേല്‍ കമ്മിറ്റികള്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ വിരോധത്തിലാണ് കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയതെന്നാണ് ആരോപണം.

Next Story