പുരുഷന്‍മാര്‍ക്ക് മാത്രമായ തൊഴില്‍ പരസ്യം തിരുത്തി സൗദി

ജോലി ചെയ്യാന്‍ പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും ഒരു പോലെ അവകാശമുണ്ടെന്ന് സൗദി മാനവ വിഭവ ശേഷി മന്ത്രാലയം. ജോലി ചെയ്യുന്നിടത്തോ ജോലി സംബന്ധിച്ചുള്ള പരസ്യത്തിലോ ലിംഗപരമായ വിവേചനം കാണിക്കരുതെന്ന് സൗദി മന്ത്രാലയം ചൂണ്ടിക്കാട്ടി.

പുരുഷന്‍മാര്‍ക്ക് മാത്രം ജോലി എന്ന പേരില്‍ വന്ന ഒരു പരസ്യം ചൂണ്ടിക്കാണിച്ചു കൊണ്ടാണ് മന്ത്രാലയത്തിന്റെ വിശദീകരണം. ഒരു കമ്പനി നല്‍കിയ പരസ്യം ചൂണ്ടിക്കാട്ടി മന്ത്രാലയത്തിന്റെ കസ്റ്റമര്‍ കെയര്‍ ട്വിറ്റര്‍ അക്കൗണ്ടില്‍ വന്ന ചോദ്യത്തിന് മറുപടിയായാണ് വിശദീകരണം.തൊഴില്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ മൂന്നിന്റെ ലംഘനമാണ് പരസ്യമെന്ന് മന്ത്രാലയം പറഞ്ഞു.

Latest News