പതിനെട്ട് വയസ്സ് പൂര്‍ത്തിയായവര്‍ക്ക് ഉടന്‍ കൊവിഡ് വാക്സിന് നല്‍കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് ഐഎംഎ
ന്യൂഡല്‍ഹി: പതിനെട്ട് വയസ്സ് പൂര്‍ത്തിയായ എല്ലാവര്ക്കും കൊവിഡ് വാക്സിന് നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ കത്ത്. രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം വ്യാപകമാകുന്നത് ചൂണ്ടിക്കാട്ടിയാണ് ഐഎംഎയുടെ കത്ത്. ഇത്തരം സാഹചര്യം നിലനില്‍ക്കെ 18 വയസ്സ് പൂര്‍ത്തിയാക്കിയവര്‍ക്ക് ഉടന്‍ വാക്സിന് എടുക്കാനുള്ള അനുമതി നല്‍കണമെന്നുമാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഏപ്രില്‍ ഒന്നിനാണ് രാജ്യത്ത് മൂന്നാം ഘട്ട വാക്സിനേഷന് ആരംഭിച്ചത്. 45 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് ഈ ഘട്ടത്തില്‍ വാക്സിന് നല്‍കിവരുന്നത്. കൊവിഡ് പ്രതിസന്ധി രൂക്ഷമായിരിക്കെ നിലവിലെ സാഹചര്യം […]

ന്യൂഡല്‍ഹി: പതിനെട്ട് വയസ്സ് പൂര്‍ത്തിയായ എല്ലാവര്ക്കും കൊവിഡ് വാക്സിന് നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ കത്ത്. രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം വ്യാപകമാകുന്നത് ചൂണ്ടിക്കാട്ടിയാണ് ഐഎംഎയുടെ കത്ത്. ഇത്തരം സാഹചര്യം നിലനില്‍ക്കെ 18 വയസ്സ് പൂര്‍ത്തിയാക്കിയവര്‍ക്ക് ഉടന്‍ വാക്സിന് എടുക്കാനുള്ള അനുമതി നല്‍കണമെന്നുമാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഏപ്രില്‍ ഒന്നിനാണ് രാജ്യത്ത് മൂന്നാം ഘട്ട വാക്സിനേഷന് ആരംഭിച്ചത്. 45 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് ഈ ഘട്ടത്തില്‍ വാക്സിന് നല്‍കിവരുന്നത്. കൊവിഡ് പ്രതിസന്ധി രൂക്ഷമായിരിക്കെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് വാക്സിനേഷന് വിപുലീകരിക്കേണ്ടതുണ്ട്. പതിനെട്ട് വയസ്സ് പൂര്‍ത്തിയായവര്‍ക്ക് വാക്സിന് സ്വീകരിക്കാന്‍ അനുവദിക്കണം.
സ്വകാര്യ ആശുപത്രികള്‍ക്ക് വാക്സിനേഷനുള്ള അനുമതി നല്‍കിയിരിക്കുന്നത് പോലെ അവ ക്ലിനിക്കുകളിലേക്കും വ്യപിക്കേണ്ടതിന്റെ ആവശ്യകതയും കത്തില്‍ ചൂണ്ടിക്കാട്ടി. പൊതു സ്ഥലങ്ങളില്‍ പ്രവേശിക്കുന്നതിന് കൊവിഡ് വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണം. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യം നിലവിലുള്ളത്. ഇതിന് തടയിടുന്നതിനായി അവശ്യ സേവനങ്ങളില്‍ ഉള്‍പ്പെടാത്ത സിനിമ, മത- സാംസ്കാരിക മേഖലകളെ കുറച്ച് ദിവസത്തേക്കെങ്കിലും ലോക്ക്ഡൗണ്‍ പരിധിയിലേക്ക് കൊണ്ടുപോകണമെന്ന ആവശ്യവും ഐഎംഎ മുന്നോട്ടു വെച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 96,982 പുതിയ കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിച്ചവര്‍ ഒരുകോടി ഇരുപത്തിയാറ് ലക്ഷത്തിന് മുകളിലാണ്. കൊവിഡ് പ്രതിരോധ വാക്സിന് സ്വീകരിച്ചവര്‍ എട്ട് കോടിക്ക് മുകളിലുമാണ്. അമേരിക്കക്കും ബ്രസീലിനും പിന്നിലായി ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മൂന്നാമത്തെ രാജ്യമായി ഇന്ത്യ മാറുകയും ചെയ്തു.
രോഗവുമായി ബന്ധപ്പെട്ട് പൊതുജനത്തിന് ഇപ്പോഴും പല കാര്യങ്ങളലും വ്യക്തത ലഭിച്ചിട്ടില്ല. വാക്സിന് എടുത്ത ആളുകള്‍ക്ക് വീണ്ടും കൊവിഡ് വരുമോ ഇല്ലയോ എന്നതാണ് അതില്‍ ഒന്നാമത്തെത്. വാക്സിനേറ്റ് ചെയ്യപ്പെട്ടവരില്‍ രോഗാണു പ്രവേശിച്ചാലും രോഗം പ്രകടമാകുകയോ പ്രശ്നം സൃഷ്ടിക്കണമെന്നോ ഇല്ല എന്നും വാക്സിന് എടുത്തവരില്‍ നിന്നും മറ്റൊരാളിലേക്ക് വൈറസ് പടരാനുള്ള സാധ്യത കുറവാണെന്നും മാത്രമാണ് വിദഗ്ദ്ധര്‍ നിലവില്‍ അഭിപ്രായപ്പെടുന്നത്. രോഗബാധിതരുടെ എണ്ണത്തില്‍ ഇപ്പോള്‍ ഉണ്ടായികൊണ്ടിരിക്കുന്ന വന്‍ വര്‍ധനവാണ് പൊതുജനത്തെ ചിന്താകുഴപ്പത്തിലാക്കുന്ന മറ്റൊരു കാരണം. 2020 സെപ്റ്റംബറിലാണ് പ്രതിദിനമുള്ള പുതിയ രോഗികളുടെ എണ്ണം 24,610 ലേക്കെത്തിയത്. അന്നത്തെ ഏറ്റവും വലിയ കുതിപ്പ് ആയിരുന്നു അത്. ഈ വര്‍ഷമുണ്ടായ രണ്ടാമത്തെ തരംഗം രേഖപ്പെടുത്തിയത് മാര്‍ച്ച് 28നാണ്. 35,636 പുതിയ കേസുകളായിരുന്നു അന്ന് സ്ഥിരീകരിച്ചത്.