‘പഞ്ചവടിപ്പാലം’ പൊളിക്കാന്‍ ‘മാഫിയ’; കളമശ്ശേരിയില്‍ പ്രചാരണത്തിന് സിനിമാ പോസ്റ്റര്‍ യുദ്ധം
കളമശ്ശേരിയില്‍ സിനിമാ പോസ്റ്ററുകള്‍ ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പ് പ്രചാരണം തകൃതിയാവുന്നു. പാലാരിവട്ടം അഴിമതിക്കേസ് ഓര്‍മ്മപ്പെടുത്തി പഞ്ചവടിപ്പാലം സിനിമയുടെ പോസ്റ്ററായിരുന്നു കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ടത്. പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ കുറ്റാരോപിതനായ മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞിനെതിരെയുള്ള ഒളിയമ്പായിരുന്നു ഈ പോസ്റ്റര്‍. ഇപ്പോള്‍ ഇതിന് മറുപടിയായി മറ്റൊരു മുന്‍കാല ഹിറ്റ് ചിത്രമായ മാഫിയ സിനിമയുടെ പോസ്റ്ററാണ് ഇറങ്ങിയിരിക്കുന്നത്. പഞ്ചവടിപ്പാലം പോസ്റ്ററില്‍ സമകാലിക രാഷ്ട്രീയ വിഷയങ്ങള്‍ നേരിട്ട് പറഞ്ഞില്ലായിരുന്നെങ്കില്‍ മാഫിയയില്‍ സര്‍ക്കാരിനെതിരെ കടന്നാക്രമണണുണ്ട്. പ്രളയ തട്ടിപ്പ് ഫണ്ട്, സിപിഐഎം നേതാവിനെതിരെ പാര്‍ട്ടി നടപടിയെടുത്തത് തുടങ്ങിയ […]

കളമശ്ശേരിയില്‍ സിനിമാ പോസ്റ്ററുകള്‍ ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പ് പ്രചാരണം തകൃതിയാവുന്നു. പാലാരിവട്ടം അഴിമതിക്കേസ് ഓര്‍മ്മപ്പെടുത്തി പഞ്ചവടിപ്പാലം സിനിമയുടെ പോസ്റ്ററായിരുന്നു കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ടത്.
പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ കുറ്റാരോപിതനായ മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞിനെതിരെയുള്ള ഒളിയമ്പായിരുന്നു ഈ പോസ്റ്റര്‍. ഇപ്പോള്‍ ഇതിന് മറുപടിയായി മറ്റൊരു മുന്‍കാല ഹിറ്റ് ചിത്രമായ മാഫിയ സിനിമയുടെ പോസ്റ്ററാണ് ഇറങ്ങിയിരിക്കുന്നത്.
പഞ്ചവടിപ്പാലം പോസ്റ്ററില്‍ സമകാലിക രാഷ്ട്രീയ വിഷയങ്ങള്‍ നേരിട്ട് പറഞ്ഞില്ലായിരുന്നെങ്കില്‍ മാഫിയയില്‍ സര്‍ക്കാരിനെതിരെ കടന്നാക്രമണണുണ്ട്. പ്രളയ തട്ടിപ്പ് ഫണ്ട്, സിപിഐഎം നേതാവിനെതിരെ പാര്‍ട്ടി നടപടിയെടുത്തത് തുടങ്ങിയ വിഷയങ്ങള്‍ പോസ്റ്ററിലുണ്ട്.
അതേസമയം പഞ്ചവടിപ്പാലം സിനിമാ പോസ്റ്ററില്‍ നേരിട്ട് രാഷ്ട്രീയ വിഷയം പറഞ്ഞിരുന്നില്ല. പുതിയ സിനിമാ പോസ്റ്ററുകള്‍ക്കൊപ്പം അസ്വാഭാവിത തോന്നാത്ത തരത്തിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്.
‘ പഞ്ചവടിപ്പാലത്തിന്റെ അപകടസ്ഥിതി ഒറ്റ രാത്രി കൊണ്ട് മനസ്സിലാക്കിയ ജഹാംഗീര്‍ താത്തയ്ക്ക് പൊതുമരാമത്ത് വകുപ്പില്‍ നിന്ന് ധീരതയ്ക്കുള്ള അവാര്‍ഡ്’ എന്ന സിനിമയുടെ പരസ്യവാചകം പോസ്റ്ററിലുണ്ട്. പഴയ പോസ്റ്ററിലെ ചിത്രങ്ങള്‍ പുനരാവഷ്കരിച്ചാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. ഇബ്രാഹിം കുഞ്ഞിന്റെ മകന് വിഇ അബ്ദുള്‍ ഗഫൂര്‍ ആണ് കളമശ്ശേരിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി. ഇബ്രാഹിം കുഞ്ഞിനെയും മകനെയും സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ യുഡിഎഫില്‍ നിന്നു തന്നെ ശക്തമായ വിയോജിപ്പുണ്ടായിരുന്നു.
പാലാരിവട്ടം പാലവും പഞ്ചവടിപ്പാലം സിനിമയും നേരത്തെ പല സന്ദര്‍ഭങ്ങളില്‍ സാമ്യതകള്‍ കൊണ്ട് ശ്രദ്ധ നേടിയതാണ്. ശക്തമായ ആക്ഷേപഹാസ്യത്തിലൂടെ അഴിമതിയില്‍ മുങ്ങിയ രാഷ്ട്രീയത്തെ വിമര്‍ശിച്ച സിനിമയായിരുന്നു കെസി ജോര്‍ജ് സംവിധാനം ചെയ്ത പഞ്ചവടിപ്പാലം. പാലാരിവട്ടം പാലം അഴിമതി സംഭവങ്ങള്‍ ഈ സിനിമയുമായി പലരും താരതമ്യപ്പെടുത്തി. അഴിമതിയുടെ പഞ്ചവടിപ്പാലം എന്നായിരുന്നു രാഷ്ട്രീയ എതിരാളികള്‍ പാലാരിവട്ടം മേല്‍പ്പാലത്തെ വിശേഷിപ്പിച്ചത്.