പ്രത്യാശയോടെ ഇത്തവണത്തെ ക്രിസ്മസ്; കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രാര്‍ത്ഥനയും ആഘോഷവും
തിരുപ്പിറവിയുടെ ഓര്‍മ്മപുതുക്കി ഇന്ന് ലോകമെമ്പാടും ക്രിസ്മസ് ആഘോഷം. കൊവിഡ് പ്രതിസന്ധിക്കിടയിലും പ്രത്യാശയുടെ നിറം പകര്‍ന്ന് വിശ്വാസികള്‍ ക്രിസ്മസ് ആഘോഷത്തിലാണ്. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥന നടന്നു. തിരുപ്പിറവി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളില്‍ പ്രത്യേക ശ്രുശൂഷയും പാതിരാ കുര്‍ബാനയും നടന്നു. വിവിധ ക്രൈസ്തവ മേലധ്യക്ഷന്മാര് ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു. കേക്ക് മുറിച്ചും. ആശംസകള്‍ കൈമാറിയും ക്രൈസ്തവ സമൂഹം ക്രിസ്മസ് ആഘോഷം തുടരുകയാണ്. കൊവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ വിശ്യാസികളില് ഏറെപ്പേര്യം നവ മാധ്യമങ്ങളിലൂടെയാണ് തിരുകര്‍മ്മങ്ങളില്‍ […]

തിരുപ്പിറവിയുടെ ഓര്‍മ്മപുതുക്കി ഇന്ന് ലോകമെമ്പാടും ക്രിസ്മസ് ആഘോഷം. കൊവിഡ് പ്രതിസന്ധിക്കിടയിലും പ്രത്യാശയുടെ നിറം പകര്‍ന്ന് വിശ്വാസികള്‍ ക്രിസ്മസ് ആഘോഷത്തിലാണ്. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥന നടന്നു. തിരുപ്പിറവി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളില്‍ പ്രത്യേക ശ്രുശൂഷയും പാതിരാ കുര്‍ബാനയും നടന്നു. വിവിധ ക്രൈസ്തവ മേലധ്യക്ഷന്മാര് ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു.
കേക്ക് മുറിച്ചും. ആശംസകള്‍ കൈമാറിയും ക്രൈസ്തവ സമൂഹം ക്രിസ്മസ് ആഘോഷം തുടരുകയാണ്. കൊവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ വിശ്യാസികളില് ഏറെപ്പേര്യം നവ മാധ്യമങ്ങളിലൂടെയാണ് തിരുകര്‍മ്മങ്ങളില്‍ പങ്കെടുത്തത്. കേക്കും മധുര പലഹാരങ്ങളുമായി ബന്ധു വീടുകള്‍ സന്ദര്‍ശിക്കുന്ന പതിവിനും ഇക്കുറി കൊ വിഡ് തടസം സൃഷ്ടിച്ചിരിക്കുകയാണ്.
ദേവാലയങ്ങളില്‍ കഴിഞ്ഞ ദിവസം വൈകുന്നേരം മുതല്‍ ആരംഭിച്ച തിരുപിറവിയുടെ പ്രത്യേക കര്‍മ്മങ്ങള്‍ പുലര്‍ച്ചെ വരെ നീണ്ടു. പാതിര കുര്‍ബാനയും മെഴുകുതിരി പ്രദക്ഷണങ്ങളുമായിരന്നു ക്രിസ്മസ് ദിന പ്രാര്‍ത്ഥനാ ചടങ്ങുകളുടെ പ്രത്യേകത .
വിവിധ സഭകളിലെ ക്രൈസ്തവ വിശ്വാസികള്‍ പല സമയങ്ങളിലായാണ് പിറവിയുടെ പ്രത്യേക കര്‍മ്മങ്ങള്‍ അനുഷ്ടിച്ചത്. കത്തോലിക്ക സഭയില്‍ പാതിരാ കുര്‍ബാനക്കിടെ പുരോഹിതന് ഉണ്ണി ഈശോയുടെ രൂപം കൈകളിലേന്തി വിശ്വാസികള്‍ക്കൊപ്പം മെഴുകുതിരി പ്രദക്ഷണമായി പള്ളിക്കുള്ളില്‍ എത്തി അവിടെ പ്രത്യേകം തയാറാക്കിയ പുല്കൂട്ടില് ഉണ്ണി ഈശോയുടെ രൂപം സ്ഥാപിക്കുകയായിരുന്നു ക്രിസ്മസിന്റെ പ്രത്യേക ചടങ്ങ്. യാക്കോബായ, ഓര്‍ത്തഡോക്സ് സഭകളില്‍ കുര്‍ബാനക്കിടെ ഉണ്ണിയേശുവിന്റെ രൂപവുമായി പള്ളിമുറ്റത്ത് തയാറാക്കിയ സ്ഥലത്ത് തീ കത്തിച്ച് ഉണ്ണിയേശുവിനെ തീ കായ്ക്കുന്ന ചടങ്ങായിരുന്നു പ്രത്യേക കര്‍മ്മം.
- TAGS:
- Christmas Carol