Top

ക്രിസ്മസിനെ വരവേറ്റ് സൗദി അറേബ്യ; മാറ്റങ്ങളുടെ പാതയിലേക്ക് രാജ്യം

കൊവിഡ് പ്രതിസന്ധിക്കിടയിലും ലോകമെമ്പാടും ക്രിസ്മസ് ആഘോഷിക്കവെ ക്രിസ്മസ് രാവിനെ വരവേറ്റ് സൗദി അറേബ്യയും. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇത്തവണത്തെ ക്രിസ്മസ് സൗദി നിവാസികള്‍ക്ക് കുറേക്കൂടി സന്തോഷകരമാണ്. ക്രിസ്മസിനോടുള്ള സൗദി സമൂഹത്തിലും ഔദ്യോഗിക തലത്തിലുമുള്ള വൈമുഖ്യം കുറഞ്ഞു വരികയാണ്. രാജ്യത്തെ മതകാര്യ പൊലീസിന് ഇന്ന് സൗദിയിലെ ക്രിസ്മസ് ആഘോഷങ്ങളെ വലിയ രീതിയില്‍ തടുക്കാനാവുന്നില്ല. അത് സൗദി തെരുവുകളില്‍ പ്രകടവുമാണ്. ക്രിസ്മസ് തോരണങ്ങളും ക്രിസ്മസ് ട്രീകളുമെല്ലാം ഇന്ന് സൗദിയിലെ കടകളില്‍ വില്‍പ്പനയ്ക്കുണ്ട്. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ഇവയൊന്നും പൊതുവിടങ്ങളില്‍ […]

25 Dec 2020 12:37 AM GMT

ക്രിസ്മസിനെ വരവേറ്റ് സൗദി അറേബ്യ; മാറ്റങ്ങളുടെ പാതയിലേക്ക് രാജ്യം
X

കൊവിഡ് പ്രതിസന്ധിക്കിടയിലും ലോകമെമ്പാടും ക്രിസ്മസ് ആഘോഷിക്കവെ ക്രിസ്മസ് രാവിനെ വരവേറ്റ് സൗദി അറേബ്യയും. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇത്തവണത്തെ ക്രിസ്മസ് സൗദി നിവാസികള്‍ക്ക് കുറേക്കൂടി സന്തോഷകരമാണ്. ക്രിസ്മസിനോടുള്ള സൗദി സമൂഹത്തിലും ഔദ്യോഗിക തലത്തിലുമുള്ള വൈമുഖ്യം കുറഞ്ഞു വരികയാണ്. രാജ്യത്തെ മതകാര്യ പൊലീസിന് ഇന്ന് സൗദിയിലെ ക്രിസ്മസ് ആഘോഷങ്ങളെ വലിയ രീതിയില്‍ തടുക്കാനാവുന്നില്ല. അത് സൗദി തെരുവുകളില്‍ പ്രകടവുമാണ്. ക്രിസ്മസ് തോരണങ്ങളും ക്രിസ്മസ് ട്രീകളുമെല്ലാം ഇന്ന് സൗദിയിലെ കടകളില്‍ വില്‍പ്പനയ്ക്കുണ്ട്.

കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ഇവയൊന്നും പൊതുവിടങ്ങളില്‍ കാണുമായിരുന്നില്ല. കുറേക്കൂടി സഹിഷ്ണുതാപരമായ സമീപനം സൗദി സമൂഹത്തില്‍ വന്നു എന്നാണ് സൗദി അറേബ്യന്‍ ദേശീയ മാധ്യമങ്ങളില്‍ പറയുന്നത്. 2016 ല്‍ സൗദി സര്‍ക്കാര്‍ സാമൂഹ്യ ഉദാരവല്‍ക്കരണം ലക്ഷ്യമിട്ട് പാസാക്കിയ നയങ്ങള്‍ക്കു പിന്നാലെയാണ് ഇത്തരം മാറ്റങ്ങള്‍ വരുന്നത്.

ഈ മാറ്റം വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നാണ് വിദേശിയായ ഒരു സൗദി നിവാസി വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് പ്രതികരിച്ചിരിക്കുന്നത്.

‘ ഇതു പോലുള്ളവ ( ക്രിസ്മസ് തോരണങ്ങള്‍) ഇവിടെ ലഭിക്കുക പ്രയാസമായിരുന്നു. എന്റെ നിരവധി സുഹൃത്തുക്കള്‍ ലെബനനില്‍ നിന്നും സിറിയയില്‍ നിന്നും ഇവ വാങ്ങി ഇങ്ങോട്ട് കൊണ്ടു വരികയായിരുന്നു ചെയ്യാറ്,’ ലെബനനില്‍ നിന്നുള്ള മേരി എന്ന സൗദി പ്രവാസി പറഞ്ഞു.

അതേസമയം കൊവിഡ് പ്രതിസന്ധി മൂലമുള്ള നിയന്ത്രണങ്ങള്‍ സൗദിയിലെ ക്രിസ്മസിനെയും ബാധിക്കുന്നുണ്ട്. അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ നിര്‍ത്തി വെച്ചതിനെ തുടര്‍ന്ന് ക്രിസ്മസിന് നാട്ടില്‍ പോവേണ്ട നിരവധി പേര്‍ സൗദിയില്‍ കുടുങ്ങിയിട്ടുണ്ട്.

Next Story