Top

‘വാക്‌സിനെടുക്കരുത്, ക്രിസ്ത്യാനിക്ക് കൊറോണ വരില്ല’; മതവിശ്വാസികളുടെ പേരില്‍ വ്യാജ പ്രചരണം

കൊച്ചി: ക്രിസ്ത്യാനികള്‍ വാക്‌സിനെടുക്കരുതെന്നും അവര്‍ക്ക് കൊവിഡ് വരില്ലെന്നും സമൂഹ മാധ്യമങ്ങളില്‍ പ്രചരണം. ക്രിസ്ത്യന്‍ ലീഗ് എന്ന പേജിലൂടെയാണ് ശാസ്ത്രീയ അടിത്തറയില്ലാത്ത വ്യാജ പ്രചരണം. ‘വാക്‌സിനെടുത്തിട്ട് കൊറോണ വരാത്തവര്‍ ഞങ്ങളെ കല്ലെറിയട്ടെയെന്നും’ ഈ പേജ് കമന്റായി രേഖപ്പെടുത്തിയിട്ടുണ്ട്. ഫേസ്ബുക്കില്‍ ഏതാണ്ട പതിനായിരത്തോളം പേര്‍ ഫോളോ ചെയ്യുന്ന പേജാണ് ക്രിസ്ത്യന്‍ ലീഗ്. ആല്‍ബിച്ചന്‍ മുരിങ്ങയില്‍ പാല എന്നയാളുടെ യൂടൂബ് അക്കൗണ്ടിലേക്കുള്ള ലിങ്ക് പേജില്‍ നല്‍കിയിട്ടുണ്ട്. ഇയാളുടെ അക്കൗണ്ട് ക്രിസ്ത്യന്‍ ലീഗിന്റെ പോസ്റ്റുകള്‍ സ്ഥിരമായി ഷെയര്‍ ചെയ്യുന്നുണ്ട്. ആല്‍ബിച്ചന്‍ എന്നയാള്‍ തന്നെയാണ് […]

14 July 2021 8:12 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘വാക്‌സിനെടുക്കരുത്, ക്രിസ്ത്യാനിക്ക് കൊറോണ വരില്ല’; മതവിശ്വാസികളുടെ പേരില്‍ വ്യാജ പ്രചരണം
X

കൊച്ചി: ക്രിസ്ത്യാനികള്‍ വാക്‌സിനെടുക്കരുതെന്നും അവര്‍ക്ക് കൊവിഡ് വരില്ലെന്നും സമൂഹ മാധ്യമങ്ങളില്‍ പ്രചരണം. ക്രിസ്ത്യന്‍ ലീഗ് എന്ന പേജിലൂടെയാണ് ശാസ്ത്രീയ അടിത്തറയില്ലാത്ത വ്യാജ പ്രചരണം. ‘വാക്‌സിനെടുത്തിട്ട് കൊറോണ വരാത്തവര്‍ ഞങ്ങളെ കല്ലെറിയട്ടെയെന്നും’ ഈ പേജ് കമന്റായി രേഖപ്പെടുത്തിയിട്ടുണ്ട്. ഫേസ്ബുക്കില്‍ ഏതാണ്ട പതിനായിരത്തോളം പേര്‍ ഫോളോ ചെയ്യുന്ന പേജാണ് ക്രിസ്ത്യന്‍ ലീഗ്.

ആല്‍ബിച്ചന്‍ മുരിങ്ങയില്‍ പാല എന്നയാളുടെ യൂടൂബ് അക്കൗണ്ടിലേക്കുള്ള ലിങ്ക് പേജില്‍ നല്‍കിയിട്ടുണ്ട്. ഇയാളുടെ അക്കൗണ്ട് ക്രിസ്ത്യന്‍ ലീഗിന്റെ പോസ്റ്റുകള്‍ സ്ഥിരമായി ഷെയര്‍ ചെയ്യുന്നുണ്ട്. ആല്‍ബിച്ചന്‍ എന്നയാള്‍ തന്നെയാണ് ക്രിമിനല്‍ കുറ്റമായ വാക്‌സിന്‍ വിരുദ്ധത പ്രചരിപ്പിക്കുന്നതെന്നും അഭ്യൂഹങ്ങളുണ്ട്. പാലാ നിയോജക മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ഇയാള്‍ മത്സരിക്കുകയയും ചെയ്തിരുന്നു.

നേരത്തെ ഇത്തരം പേജുകള്‍ വഴി മത സ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിക്കുന്നതായി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. സിപിഐഎമ്മിന്റെ പിന്തുണയോടെ സംസ്ഥാനത്ത് ലവ് ജിഹാദ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായും പ്രസ്തുത പേജിലെ മറ്റൊരു പോസ്റ്റില്‍ പറയുന്നുണ്ട്.

ലവ് ജിഹാദ് ആരോപണം ഉന്നയിക്കുന്ന പോസ്റ്റ്

ഇരിട്ടി മേഖലയില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലവ് ജിഹാദിനിരയാക്കുന്നതിന് പിന്നില്‍ CPM ന്റെ അദൃശ്യകരങ്ങളുണ്ടെന്ന SDPI യുടെ അവകാശവാദം ആശങ്കയുളവാക്കുന്നതാണ്.

സിപിഎമ്മിന്റെ ഒത്താശയോടെ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ ലവ്ജിഹാദിനിരയാക്കി നടുവനാട് പ്രദേശത്തേക്ക് കൊണ്ടുപോകാന്‍ പോലീസിലും പാര്‍ട്ടിയുടെ ലോക്കല്‍ കമ്മിറ്റിയിലും സമ്മര്‍ദ്ദം ചെലുത്തിയതിന്റെ പിന്നില്‍ സക്കീര്‍ ഹുസൈനെപ്പോലുള്ളവരുടെ കറുത്ത കരങ്ങള്‍ ഉണ്ടായിരുന്നു എന്ന് ക്രിസ്ത്യന്‍ ലീഗിന് വിവരം കിട്ടിയിരുന്നു.

ഇരിട്ടിയോട് ചേര്‍ന്ന ആറളം, പാലപ്പുഴ, വിളക്കോട്, നരയന്‍പാറ, കൂരന്‍മുക്ക്, നടുവനാട്, വള്ളിത്തോട്, പേരാവൂര്‍ തുടങ്ങിയ പ്രദേശങ്ങളിലെ SDPI യുമായി ബന്ധപ്പെട്ട ഇസ്ലാമിക ശക്തികളെ CPMന്റെ പേരില്‍ ചെല്ലും ചെലവും കൊടുത്ത് വളര്‍ത്തുന്നതും ഇയാളുടെ നേതൃത്വത്തിലാണന്ന് ക്രിസ്ത്യാനികളുടെ ഇടയില്‍ ആശങ്കയുണ്ട്.

സുടാപ്പികളുടെ തോളില്‍ കയ്യിട്ട് നടക്കുന്ന ഇരിട്ടിയിലെ ചില കഴുത്തറപ്പന്‍മാരായ ക്രിസ്ത്യാനികളാണന്ന് പറഞ്ഞ് നടക്കുന്ന ചില സ്റ്റീല്‍ബ്ലേഡുകാരുടെയും, കുറച്ച് സാമൂഹിക ദ്രോഹികളുടെയും ക്രിമിനലുകളുടെയും, ഇരിട്ടിയില്‍ കഞ്ചാവ് കച്ചവടം നടത്തുന്ന സുടാപ്പികളുടെയുമൊക്കെ ബലത്തില്‍ ബഹുഭൂരിപക്ഷം വരുന്ന ക്രിസ്ത്യാനികള്‍ക്കിട്ട് ഒണ്ടാക്കിയിട്ട് ഒന്നുമറിയാത്തതുപോലെ വന്ന് നാല് അച്ചന്‍മാരുടെ കയ്യും കാലും മുത്തി കുറച്ച് കന്യാസ്ത്രീകളുടെ പുറകേ കാക്കച്ചിരിയുമായി നടന്നു ഫോട്ടോയെടുത്താല്‍ നിന്റെയൊക്കെ ഉടായിപ്പുകള്‍ അറിയാവുന്ന നല്ല തന്തയ്ക്ക് പിറന്ന നട്ടെല്ലുള്ള നസ്രാണികളുടെ വോട്ട് കിട്ടുമെന്ന് സക്കീര്‍ ഹുസൈനും CPM ഉം വിചാരിക്കേണ്ട. നബിനിന്ദയെന്ന ഉടായിപ്പും പറഞ്ഞ് DYFIയുടെ പെരിങ്കരി നേതാവിനെ ശാസിച്ചത് ഹിന്ദു സഖാക്കളും മറക്കില്ല. നരയന്‍പാറ പ്രദേശത്തുള്ള അഭിമന്യു വധക്കേസിലെ പ്രതിയെ CPM സംരക്ഷിക്കുന്നത് ഇവന്‍മാരുടെ സമ്മര്‍ദ്ദം കാരണമാണന്ന് ക്രിസ്ത്യന്‍ലീഗ് സംശയിക്കുന്നു.

Next Story