Top

തോറിന്റെ വില്ലനാകാൻ ഒരുങ്ങി ക്രിസ്റ്റിൻ ബെയ്ൽ; നടന്റെ പുതിയ ലുക്ക് ഏറ്ററെടുത്ത് സോഷ്യൽ മീഡിയ

സിനിമയിൽ ഗോർ ദി ഗോഡ് ബുച്ചർ എന്ന കഥാപാത്രത്തെയാണ് ബെയ്ൽ അവതരിപ്പിക്കുന്നത്.

19 April 2021 5:59 AM GMT
ഫിൽമി റിപ്പോർട്ടർ

തോറിന്റെ വില്ലനാകാൻ ഒരുങ്ങി ക്രിസ്റ്റിൻ ബെയ്ൽ; നടന്റെ പുതിയ ലുക്ക് ഏറ്ററെടുത്ത് സോഷ്യൽ മീഡിയ
X

തന്റെ കഥാപാത്രത്തിന് വേണ്ടി ഏതറ്റം വരെ പോകാൻ മടിയില്ലാത്ത നടനാണ് ക്രിസ്റ്റിൻ ബെയ്ൽ. മെഷീനിസ്റ്റ് എന്ന ചിത്രത്തിന് വേണ്ടി ശരീര ഭാരം കുറച്ചതും വൈസ് എന്ന ചിത്രത്തിനായി ഭാരം വർധിപ്പിച്ചതും അതിനുള്ള ഉദാഹരണം മാത്രം. ഇപ്പോഴിതാര അദ്ദേഹത്തിന്റെ പുതിയ മേക്കോവറാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

പുതിയ ചിത്രമായ തോർ ലൗ ആൻഡ് തണ്ടർ എന്ന ചിത്രത്തിനായി മൊട്ടയടിച്ച് എത്തിയിരിക്കുകയാണ് ക്രിസ്റ്റിൻ ബെയ്ൽ. ചിത്രത്തിന്റെ അണിയറപ്രവർത്തകരാണ് ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. നടന്റെ ഈ പുതിയ ലുക്ക് ആരാധകർ ആവേശത്തോടെ തന്നെ ഏറ്റെടുത്തിരിക്കുകയാണ്.

മാർവൽ സിനിമാറ്റിക് യൂണിവേഴ്‌സിന്റെ തോർ ചിത്രങ്ങളിൽ നാലാമത്തെ ചിത്രമായി ഒരുങ്ങുന്ന സിനിമയാണ് ‘തോർ ലൗ ആൻഡ് തണ്ടർ’. സിനിമയിൽ ഗോർ ദി ഗോഡ് ബുച്ചർ എന്ന കഥാപാത്രത്തെയാണ് ബെയ്ൽ അവതരിപ്പിക്കുന്നത്.

അവേഞ്ചേഴ്‌സ്: എൻഡ് ഗെയിമിന് ശേഷം തോറിന്റെയും അസ്‌ഗാർഡ് നിവാസികളുടെയും മറ്റൊരു പോറാട്ടമാണ് ചിത്രത്തിന്റെ ഇതിവൃത്തം. തോറായി എത്തുന്നത് ക്രിസ് ഹെംസ്വർത്ത് തന്നെയാണ്. 2022 മെയ് ആറിന് ചിത്രം തിയേറ്ററുകളിൽ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് മാർവൽ.

Next Story

Popular Stories