Top

വെടിക്കെട്ട് ഇനി അബുദാബിയില്‍; ടി-10 ലീഗിലേക്ക് ഗെയ്‌ലും അഫ്രിദിയും റസ്സലും

ജനുവരി 28ന് ആരംഭിക്കുന്ന ടി-10 ലീഗില്‍ ഇത്തവണ ഗെയ്‌ലിന്റെ പടുകൂറ്റന്‍ സിക്‌സറുകളും ഉണ്ടാകും. ട്വന്റി-20 ക്രിക്കറ്റിലെ ഇതിഹാസമായ വെസ്റ്റ് ഇന്‍ഡീസ് താരം ടീം അബുദാബിക്ക് വേണ്ടിയാണ് പാഡ് അണിയുന്നത്.

21 Dec 2020 5:16 AM GMT

വെടിക്കെട്ട് ഇനി അബുദാബിയില്‍; ടി-10 ലീഗിലേക്ക് ഗെയ്‌ലും അഫ്രിദിയും റസ്സലും
X

ട്വന്റി-20 വെടിക്കെട്ടുകള്‍ക്ക് ശേഷം ക്രിസ് ഗെയ്ല്‍ ഇനി അബുദാബിയിലേക്ക്. ജനുവരി 28ന് ആരംഭിക്കുന്ന ടി-10 ലീഗില്‍ ഇത്തവണ ഗെയ്‌ലിന്റെ പടുകൂറ്റന്‍ സിക്‌സറുകളും ഉണ്ടാകും. ട്വന്റി-20 ക്രിക്കറ്റിലെ ഇതിഹാസമായ വെസ്റ്റ് ഇന്‍ഡീസ് താരം ടീം അബുദാബിക്ക് വേണ്ടിയാണ് പാഡ് അണിയുന്നത്.
ഒരാഴ്ചയോളം നീണ്ട് നില്‍ക്കുന്ന ടൂര്‍ണമെന്റ് മുഴുവന്‍ സായദ് ക്രിക്കറ്റ് സ്റ്റേഡിയിത്തിലാണ് അരങ്ങേറുക.

ഫോര്‍മാറ്റ് ചെറുതാകും തോറും ആവേശം വര്‍ദ്ധിക്കും. സായദ് സ്‌റ്റേഡിയത്തില്‍ കളിക്കാന്‍ കാത്തിരിക്കാന്‍ വയ്യ. ഗെയ്ല്‍ വെടിക്കെട്ട് വരുന്നു, ടീം മാനേജ്‌മെന്റ് പുറത്ത് വിട്ട പ്രസ്താവനയില്‍ ഗെയ്ല്‍ പറഞ്ഞു. മുന്‍ പാക്കിസ്ഥാന്‍ താരം ഷാഹിദ് അഫ്രിദി ക്വാലാണ്ടേഴ്‌സിന് വേണ്ടിയും, ഡ്വെയന്‍ ബ്രാവൊ ഡെല്‍ഹി ബുള്‍സിനും, അന്‍ഡ്രെ റസ്സല്‍ നോര്‍ത്തേണ്‍ വാരിയേഴ്‌സിനും വേണ്ടി കളിക്കും.

നിലവിലെ ചാമ്പ്യന്മാരായ മറാത്ത അറേബ്യന്‍സിനായാണ് ഷോയിബ് മാലിക്ക് കളിക്കുന്നത്. ശ്രീലങ്കന്‍ താരങ്ങളായ തിസാര പെരേര (പൂനെ ഡെവിള്‍സ്), ഇസുരു ഉദാന (ബംഗ്ലാ ടൈഗേഴ്‌സ്), വെസ്റ്റ് ഇന്‍ഡീസ് സ്പിന്നര്‍ സുനില്‍ നരൈന്‍ (ഡെക്കാന്‍ ഗ്ലാഡിയേറ്റേഴ്‌സ്) എന്നിവരും ലീഗിന്റെ ഭാഗമാണ്. ഐസിസിയുടേയും, എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡിന്റേയും അനുമതിയുള്ള ലോകത്തിലെ ഏക ടി-10 ലീഗാണ് അബുദാബി ടി-10 ലീഗ്.

Next Story

Popular Stories