Top

റാഫേല്‍ അഴിമതിയില്‍ നരേന്ദ്ര മോദിക്കെതിരെ ‘കള്ളന്റെ താടി’ പ്രയോഗവുമായി രാഹുല്‍

റാഫേല്‍ അഴിമതിയില്‍ ‘കള്ളന്റെ താടി’ പ്രയോഗവുമായി പ്രധാനമന്ത്രി മോദിക്കെതിരെ രാഹുല്‍ ഗാന്ധി. കഴിഞ്ഞ ദിവസം ഫ്രാന്‍സ് റാഫേല്‍ കരാര്‍ സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടതോടെയാണ് പ്രധാനമന്ത്രി മോദിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്. ഇന്ന് രാവിലെ സാമൂഹിക മാധ്യമത്തിലാണ് രാഹുലിന്റെ ശ്രദ്ധേയമായ പോസ്റ്റ്. പ്രധാനമന്ത്രിയുടെ ‘മുഖത്തിന്റെ താടി ഭാഗം മാത്രം പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ ഹിന്ദിയില്‍ ‘ചോര്‍ കി ഡന്റിയെന്നാണ് രാഹുല്‍ ക്യാപ്ഷന്‍ കൊടുത്തത്. കള്ളന്റെ താടിയെന്നാണ് ഇതിന് അര്‍ഥം. റാഫേല്‍ കരാറിലെ […]

4 July 2021 2:09 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

റാഫേല്‍ അഴിമതിയില്‍  നരേന്ദ്ര മോദിക്കെതിരെ ‘കള്ളന്റെ താടി’ പ്രയോഗവുമായി രാഹുല്‍
X

റാഫേല്‍ അഴിമതിയില്‍ ‘കള്ളന്റെ താടി’ പ്രയോഗവുമായി പ്രധാനമന്ത്രി മോദിക്കെതിരെ രാഹുല്‍ ഗാന്ധി. കഴിഞ്ഞ ദിവസം ഫ്രാന്‍സ് റാഫേല്‍ കരാര്‍ സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടതോടെയാണ് പ്രധാനമന്ത്രി മോദിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്.

ഇന്ന് രാവിലെ സാമൂഹിക മാധ്യമത്തിലാണ് രാഹുലിന്റെ ശ്രദ്ധേയമായ പോസ്റ്റ്. പ്രധാനമന്ത്രിയുടെ ‘മുഖത്തിന്റെ താടി ഭാഗം മാത്രം പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ ഹിന്ദിയില്‍ ‘ചോര്‍ കി ഡന്റിയെന്നാണ് രാഹുല്‍ ക്യാപ്ഷന്‍ കൊടുത്തത്. കള്ളന്റെ താടിയെന്നാണ് ഇതിന് അര്‍ഥം. റാഫേല്‍ കരാറിലെ അഴിമതി സംബന്ധിച്ച് കോണ്‍ഗ്രസും രാഹുലും ശക്തമായി നേരത്തെ തന്നെ പ്രതികരിച്ചിരുന്നു.

കഴിഞ്ഞ ദിവസം ഫ്രാന്‍സ് ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടതോടെ കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാലയും പ്രധാനമന്ത്രിയ്‌ക്കെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഫ്രാന്‍സ് ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടതിന് സമാനമായി പ്രധാനമന്ത്രി മോദി സംയുക്ത പാര്‍ലമെന്ററി സമിതിയെക്കൊണ്ട് റാഫേല്‍ കരാറില്‍ അന്വേഷണത്തിന് ഉത്തരവിടണമെന്ന് കോണ്‍ഗ്രസ് കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസിന്റേയും രാഹുലിന്റെയും നിലപാടുകള്‍ ശരിയാണെന്ന് ഇതോടെ തെളിഞ്ഞതായും കോണ്‍ഗ്രസ് വക്താവ് ചൂണ്ടിക്കാണിച്ചിരുന്നു.

2016ലാണ് എന്‍ ഡി എ സര്‍ക്കാര്‍ ഫ്രാന്‍സില്‍ നിന്ന് 36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിന് വേണ്ടിയുള്ള കരാറില്‍ ഫ്രഞ്ച് കമ്പനിയായ ഡിസ്സള്‍ട്ട് ഏവിയേഷനുമായി കരാറിലെത്തുന്നത്. എന്നാല്‍ യു പി എ സര്‍ക്കാര്‍ നേരത്തെ മുന്നോട്ടുവെച്ച കരാറിനേക്കാള്‍ അധിക വില നല്കിയാണ് മോദി സര്‍ക്കാര്‍ റാഫേല്‍ വിമാനങ്ങള്‍ സ്വന്തമാക്കുന്നതെന്നായിരുന്നു കോണ്‍ഗ്രസ് ഉയര്‍ത്തിയ ആരോപണം. മുന്‍ പരിചയമില്ലാത്ത അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനെ ഓഫ്‌സെറ്റ് പങ്കാളിയാക്കിയതിലും കടുത്ത എതിര്‍പ്പ് ഉയര്‍ന്നിരുന്നു.

Next Story