യുഡിഎഫിന് സ്ഥാനാര്‍ത്ഥിയില്ല; ചിറ്റയം ഗോപകുമാര്‍ ഡെപ്യൂട്ടി സ്പീക്കറാവും
ചിറ്റയം ഗോപകുമാര്‍ നിയമസഭ ഡെപ്യൂട്ടി സ്പീക്കറാകും. സ്ഥാനാര്‍ത്ഥിയെ നിര്‍ത്തേണ്ടെന്ന് യുഡിഎഫ് തീരുമാനിച്ചതോടെയാണ് മത്സരം ഒഴിവായത്. നാളെയാണ്ഡപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ്. സിപിഐ പ്രതിനിധിയായ ഗോപകുമാര്‍ അടൂരില്‍ നിന്നാണ് നിയമസഭയില്‍ എത്തിയത്. ഇന്ന് ഉച്ചക്ക് 12 വരെയായിരുന്നു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം. ജൂണ്‍ ഒന്നിന് രാവിലെ 11 മണി മുതലായിരിക്കും തെരഞ്ഞെടുപ്പ് നടപടികള്‍ ആരംഭിക്കുക. 140 അംഗ കേരളനിയമസഭയില്‍ നിലവില്‍ ഇടതുപക്ഷത്തിന് 99 അംഗങ്ങളും യുഡിഎഫിന് 41 അംഗങ്ങളുമാണുള്ളത്. മുന്‍പ് നടന്ന സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ എംബി […]
31 May 2021 1:50 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ചിറ്റയം ഗോപകുമാര്‍ നിയമസഭ ഡെപ്യൂട്ടി സ്പീക്കറാകും. സ്ഥാനാര്‍ത്ഥിയെ നിര്‍ത്തേണ്ടെന്ന് യുഡിഎഫ് തീരുമാനിച്ചതോടെയാണ് മത്സരം ഒഴിവായത്. നാളെയാണ്
ഡപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ്. സിപിഐ പ്രതിനിധിയായ ഗോപകുമാര്‍ അടൂരില്‍ നിന്നാണ് നിയമസഭയില്‍ എത്തിയത്.
ഇന്ന് ഉച്ചക്ക് 12 വരെയായിരുന്നു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം. ജൂണ്‍ ഒന്നിന് രാവിലെ 11 മണി മുതലായിരിക്കും തെരഞ്ഞെടുപ്പ് നടപടികള്‍ ആരംഭിക്കുക.
140 അംഗ കേരളനിയമസഭയില്‍ നിലവില്‍ ഇടതുപക്ഷത്തിന് 99 അംഗങ്ങളും യുഡിഎഫിന് 41 അംഗങ്ങളുമാണുള്ളത്. മുന്‍പ് നടന്ന സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ എംബി രാജേഷ് 96 വോട്ടുകള്‍ നേടി വിജയിച്ചിരുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന പിസി വിഷ്ണുനാഥിന് 41 വോട്ടുകളാണ് ലഭിച്ചത്.