Top

കള്ളനോട്ട് അച്ചടിച്ച കേസ്: പ്രതികള്‍ക്ക് ചിറ്റയം ഗോപകുമാര്‍ എംഎല്‍എയുമായുള്ള ബന്ധം അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ്

അടൂര്‍: തിരുവല്ലയില്‍ വീടുകള്‍ വാടകക്ക് എടുത്ത് കള്ളനോട്ട് അടിച്ച കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത പ്രതികള്‍ക്ക് ചിറ്റയം ഗോപകുമാര്‍ എംഎല്‍എയുമായുള്ള ബന്ധം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്. എംഎല്‍എയുടെ ഓഫീസുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആള്‍ ആറ് ലക്ഷം രൂപ നോട്ട് ഇരട്ടിപ്പിക്കാന്‍ കൊടുത്തുവെന്നാണ് പ്രതികള്‍ മൊഴി നല്‍കിയിരിക്കുന്നതെന്നും കോണ്‍ഗ്രസ് ബ്ലോക്ക് കമ്മറ്റി ആരോപിച്ചു. കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. കെപിസിസി ജനറല്‍ സെക്രട്ടറി പഴകുളം മധു പങ്കെടുത്ത ബ്ലോക്ക് കമ്മറ്റിയാണ് എംഎല്‍എക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടത്. നേരത്തെ എംഎല്‍എയുടെ […]

2 Oct 2020 12:44 AM GMT

കള്ളനോട്ട് അച്ചടിച്ച കേസ്: പ്രതികള്‍ക്ക് ചിറ്റയം ഗോപകുമാര്‍ എംഎല്‍എയുമായുള്ള ബന്ധം അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ്
X

അടൂര്‍: തിരുവല്ലയില്‍ വീടുകള്‍ വാടകക്ക് എടുത്ത് കള്ളനോട്ട് അടിച്ച കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത പ്രതികള്‍ക്ക് ചിറ്റയം ഗോപകുമാര്‍ എംഎല്‍എയുമായുള്ള ബന്ധം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്. എംഎല്‍എയുടെ ഓഫീസുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആള്‍ ആറ് ലക്ഷം രൂപ നോട്ട് ഇരട്ടിപ്പിക്കാന്‍ കൊടുത്തുവെന്നാണ് പ്രതികള്‍ മൊഴി നല്‍കിയിരിക്കുന്നതെന്നും കോണ്‍ഗ്രസ് ബ്ലോക്ക് കമ്മറ്റി ആരോപിച്ചു.

കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. കെപിസിസി ജനറല്‍ സെക്രട്ടറി പഴകുളം മധു പങ്കെടുത്ത ബ്ലോക്ക് കമ്മറ്റിയാണ് എംഎല്‍എക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടത്.

നേരത്തെ എംഎല്‍എയുടെ ഓഫീസ് അന്വേഷണ പരിധിയില്‍ വരണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ മാര്‍ച്ച് നടത്തിയിരുന്നു. പ്രതികള്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തണം. ഇപ്പോള്‍ നടക്കുന്ന അന്വേഷണം തൃപ്തികരമല്ല. രാഷട്രീയ ഇടപെടല്‍ ഉണ്ടാകാത്ത ഏജന്‍സി അന്വേഷണം നടത്തണം. പ്രതികളുടെ ഫോണ്‍ കോളുകള്‍ കൃത്യമായി പരിശോധിക്കണം. ഇടപാടുകാര്‍ ആരെക്കെയെന്ന് കണ്ടു പിടിക്കണം. രാഷ്ട്രീയ സ്വാധീനം അന്വേഷണത്തെ ബാധിച്ചിട്ടുണ്ട്. പ്രതികളുമായി അടുത്ത ബന്ധമുണ്ടെന്ന് സംശയിക്കുന്ന വ്യക്തിയും എം എല്‍ എയും തമ്മിലുള്ള ഇടപാടുകള്‍ അന്വേഷിക്കണം. തട്ടിപ്പിനായി എം എല്‍ എ ഓഫീസ് ഉപയോഗിച്ചിട്ടുണ്ടോ എന്നത് പരിശോധിക്കപെടേണ്ടതാണ്. എന്നീ ആവശ്യങ്ങളാണ് എസ്ഡിപിഐ ഉന്നയിച്ചത്.

Next Story