ചിറയിന്‍കീഴില്‍ 7000 വോട്ടിന്റെ ഭൂരിപക്ഷം പ്രതീക്ഷിച്ച് യുഡിഎഫ്; വി ശശിയുടെ ജനകീയതയില്‍ ജയിച്ചു കയറുക തന്നെ ചെയ്യുമെന്ന് എല്‍ഡിഎഫ്

തിരുവനന്തപുരം: ഇടതുപക്ഷത്താണ് ചിറയിന്‍കീഴ് മണ്ഡലം നിലയുറപ്പിക്കാറുള്ളത്. എന്നാല്‍ ഇത്തവണ ഇഞ്ചോടിഞ്ച് പോരാട്ടമാണ് മണ്ഡലത്തില്‍ നടന്നത്. എല്‍ഡിഎഫിന് വേണ്ടി ഡെപ്യൂട്ടി സ്പീക്കറായ വി ശശിയും യുഡിഎഫിന് വേണ്ടി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ ബിഎസ് അനൂപും തമ്മിലാണ് മണ്ഡലത്തിലെ പോരാട്ടം.

സിറ്റിങ് എംഎല്‍എയായ വി ശശിയുടെ ജനകീയതയിലാണ് എല്‍ഡിഎഫ് ആത്മവിശ്വാസം. സിറ്റിങ് എംഎല്‍എമാര്‍ക്കെതിരെ സാധാരണ ഗതിയിലുണ്ടാവാറുള്ള എതിരഭിപ്രായങ്ങള്‍ വി ശശിക്കെതിരെ മണ്ഡലത്തില്‍ ഉണ്ടായിരുന്നില്ല. സര്‍ക്കാരിന്റെ വികസന നേട്ടങ്ങളിലും എല്‍ഡിഎഫ് പ്രതീക്ഷയര്‍പ്പിക്കുന്നു. മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളും ഇടത് ഭരണത്തിലാണെന്നതും അവരുടെ ആത്മവിശ്വാസത്തെ കരുത്തുറ്റതാക്കി മാറ്റുന്നു.

അതേ സമയം ചിറയിന്‍കീഴ് മണ്ഡലം ഇത്തവണ തങ്ങളോടൊപ്പം നില്‍ക്കുമെന്നാണ് യുഡിഎഫ് പ്രതീക്ഷ. ഇടത് കോട്ടയായ ചിറയിന്‍കീഴ് പഞ്ചായത്തില്‍ നിന്നുള്ള പഞ്ചായത്തംഗമാണ് സ്ഥാനാര്‍ത്ഥിയായ അനൂപ.

ഇടത് കോട്ടകളായ ചിറയിന്‍കീഴ്, കടയ്ക്കാവൂര്‍, അഞ്ചുതെങ്ങ് പഞ്ചായത്തുകളില്‍ അനൂപ് വ്യക്തിപരമായ വോട്ട് നേടി ലീഡ് നേടുമെന്നാണ് യുഡിഎഫ് കണക്ക്. ഏഴായിരം വോട്ടിന് അനൂപ് ജയിച്ച് വരുമെന്ന് അവര്‍ പറയുന്നു. ആശാനാഥ് ആയിരുന്നു എന്‍ഡിഎ സ്ഥാനാര്‍ത്ഥി.

Covid 19 updates

Latest News