ബീഹാറില്‍ എല്‍ജെപിക്ക് കനത്ത തിരിച്ചടി; ഒറ്റ സീറ്റില്‍ ഒതുങ്ങി
പട്ന: ബീഹാറില്‍ ചിരാഗ് പസ്വാന്റെ നേതൃത്വത്തിലുള്ള എല്‍ജെപിക്ക് കനത്ത തിരിച്ചടി. ഒറ്റ സീറ്റ് മാത്രമാണ് എല്‍ജെപിക്ക് നേടാന്‍ കഴിഞ്ഞത്. 134 ഇടത്ത് മത്സരിച്ച എല്‍ജെപിയാണ് ഒരിടത്ത് മാത്രം വിജയിച്ചത്. 2015 ലെ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് 3 സീറ്റുകള്‍ നേടാന്‍ കഴിഞ്ഞിരുന്നു. മുഖ്യമന്ത്രി നിതീഷ് കുമാറുമായുണ്ടായ എതിര്‍പ്പ് പരസ്യമായി പ്രഖ്യാപിക്കുകയും ബിജെപിയെ മാത്രം പിന്തുണക്കുകയും ചെയ്ത എല്‍ജെപി 134 സീറ്റുകളില്‍ ഒറ്റക്ക് മത്സരിക്കുകയായിരുന്നു. നിലവില്‍ ബീഹാറിലെ വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലെത്തിയിരിക്കുകയാണ്. ഇപ്പോഴും ആര് ജയിക്കും എന്ന് പ്രവചിക്കാന്‍ കഴിയാത്ത […]

പട്ന: ബീഹാറില്‍ ചിരാഗ് പസ്വാന്റെ നേതൃത്വത്തിലുള്ള എല്‍ജെപിക്ക് കനത്ത തിരിച്ചടി. ഒറ്റ സീറ്റ് മാത്രമാണ് എല്‍ജെപിക്ക് നേടാന്‍ കഴിഞ്ഞത്. 134 ഇടത്ത് മത്സരിച്ച എല്‍ജെപിയാണ് ഒരിടത്ത് മാത്രം വിജയിച്ചത്. 2015 ലെ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് 3 സീറ്റുകള്‍ നേടാന്‍ കഴിഞ്ഞിരുന്നു.
മുഖ്യമന്ത്രി നിതീഷ് കുമാറുമായുണ്ടായ എതിര്‍പ്പ് പരസ്യമായി പ്രഖ്യാപിക്കുകയും ബിജെപിയെ മാത്രം പിന്തുണക്കുകയും ചെയ്ത എല്‍ജെപി 134 സീറ്റുകളില്‍ ഒറ്റക്ക് മത്സരിക്കുകയായിരുന്നു.
നിലവില്‍ ബീഹാറിലെ വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലെത്തിയിരിക്കുകയാണ്. ഇപ്പോഴും ആര് ജയിക്കും എന്ന് പ്രവചിക്കാന്‍ കഴിയാത്ത തരത്തിലാണ് ലീഡ് നില. എന്‍ഡിഎ ലീഡ് നിലനിര്‍ത്തി മുന്നേറുകയാണ്. 124 സീറ്റിലാണ് എന്‍ഡിഎ ലീഡ് ചെയ്യുന്നത്. മഹാസഖ്യം 111 സീറ്റിലും ലീഡ് ചെയ്യുന്നു.
ആര്‍ജെഡി 76 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി മുന്നേറുകയാണ്. ബിജെപി 72, ജെഡിയു 43 കോണ്‍ഗ്രസ് 19, സിപിഐഎംഎല്‍ ലിബറേഷന്‍ 12 സിപിഐ 3, വിഐപി 4 സിപിഐഎം 2, എച്ച്എഎം 3 എന്നിങ്ങനെയാണ് ലീഡ് നില.