ചിരാഗ് പസ്വാനെ ലോക്ജനശക്തി അധ്യക്ഷസ്ഥാനത്തു നിന്ന് നീക്കി; പുതിയ നീക്കവുമായി വിമതര്‍
ചിരാഗ് പസ്വാനെ ലോക്ജനക്തി ദേശീയ അധ്യക്ഷ സ്ഥാനത്തു നിന്ന് മാറ്റി വിമതവിഭാഗം. ചിരാഗിനെ നീക്കണമെന്ന ആവശ്യം ഉയര്‍ത്തിയതിന് പിന്നാലെയാണ് പശുപതി കുമാര്‍ പരസിന്റെ നേതൃത്വത്തിലുള്ള വിമതവിഭാഗം അധ്യക്ഷ സ്ഥാനത്തുനിന്ന് ചിരാഗിനെ നീക്കിയത്. ഒരാള്‍ക്ക് ഒരു പദവി എന്ന തത്വം മുന്‍ നിര്‍ത്തിയാണ് ചിരാഗിനെ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തു നിന്നും നീക്കുന്നതെന്ന് വിമതര്‍ പ്രഖ്യാപിച്ചു. ചിരാഗ് എല്‍ ജെ പി ലോക്സഭാ നേതാവ്,ലോക്സഭാ ബോര്‍ഡ് ചെയര്മാന് എന്നിവ കൂടാതെയാണ് പാര്‍ട്ടി അധ്യക്ഷ സ്ഥാനവും വഹിക്കുന്നുവെന്നാണ് വിമതര്‍ വ്യക്തമാക്കിയത്. ഒമ്പത് […]
15 Jun 2021 6:02 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ചിരാഗ് പസ്വാനെ ലോക്ജനക്തി ദേശീയ അധ്യക്ഷ സ്ഥാനത്തു നിന്ന് മാറ്റി വിമതവിഭാഗം. ചിരാഗിനെ നീക്കണമെന്ന ആവശ്യം ഉയര്‍ത്തിയതിന് പിന്നാലെയാണ് പശുപതി കുമാര്‍ പരസിന്റെ നേതൃത്വത്തിലുള്ള വിമതവിഭാഗം അധ്യക്ഷ സ്ഥാനത്തുനിന്ന് ചിരാഗിനെ നീക്കിയത്. ഒരാള്‍ക്ക് ഒരു പദവി എന്ന തത്വം മുന്‍ നിര്‍ത്തിയാണ് ചിരാഗിനെ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തു നിന്നും നീക്കുന്നതെന്ന് വിമതര്‍ പ്രഖ്യാപിച്ചു. ചിരാഗ് എല്‍ ജെ പി ലോക്സഭാ നേതാവ്,ലോക്സഭാ ബോര്‍ഡ് ചെയര്മാന് എന്നിവ കൂടാതെയാണ് പാര്‍ട്ടി അധ്യക്ഷ സ്ഥാനവും വഹിക്കുന്നുവെന്നാണ് വിമതര്‍ വ്യക്തമാക്കിയത്.
സൂരജ് ബെന്നെ പുതിയ പാര്‍ട്ടി അധ്യക്ഷനായി വിമത വിഭാഗം പ്രഖ്യാപിച്ചു. എല്‍ ജെ പി തെരഞ്ഞെടുപ്പ് ഓഫീസറായും സൂരജ് ബെന്നെ ചുമതലപ്പെടുത്തി. പുതിയ പാര്‍ട്ടി അധ്യക്ഷനെ തെരഞ്ഞെടുക്കാന്‍ ദേശീയ എക്സിക്യൂട്ടീവ് വിളിച്ചുചേര്‍ക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. തുടര്‍ന്ന് ഈയാഴ്ച്ച അവസാനത്തോടെ വിമത വിഭാഗം നേതാവും ചിരാഗിന്റെ പിതൃസഹോദരനുമായ പശുപതി കുമാര്‍ പരസിനെ പാര്‍ട്ടി അധ്യക്ഷനായി തെരഞ്ഞെടുക്കുമെന്നാണ് സൂചന.
തിങ്കളാഴ്ച്ചയാണ് ആറില്‍ അഞ്ച് എം പിമാരും ചിരാഗിനെ ലോക്സഭാകക്ഷി നേതൃസ്ഥാനത്തു നിന്ന് മാറ്റണമെന്ന ആവശ്യം ഉന്നയിച്ചത്. ഇതുസംബന്ധിച്ച് കത്ത് സ്പീക്കര്‍ ഓം പ്രാശ് ബിര്‍ലയ്ക്ക് കൈമാറുകയും ചെയ്തിരുന്നു. അതിനിടെയാണ് പുതിയ നീക്കം.
- TAGS:
- Chirag Paswan
- LJP