എല്‍ജെപിയില്‍ പരസ്പരം പഴിചാരി ചിരാഗും പരസും; ബാഹുബലി-കട്ടപ്പ പോസ്റ്ററുകള്‍
ആഭ്യന്തര പോര് രൂക്ഷമായ ലോക്ജനശക്തിയില് പരസ്പരം പഴിചാരി ഇരുപക്ഷവും.സഹോദരപുത്രന് ഏകാധിപതിയെപ്പോലെ പെരുമാറുന്നുവെന്ന് ചിരാഗിനെ കുറിച്ച് പശുപതി കുമാര്‍ പരസ് ആരോപിച്ചപ്പോള്‍ വിശ്വാസ വഞ്ചകനെന്നാണ് പിതൃസഹോദരന് പരസിനെ ചിരാഗ് പസ്വാന് വിശേഷിപ്പിച്ചത്. അതിനിടെ പാറ്റ്നയില്‍ ചിരാഗ് ബാഹുബലിയായും പരസ് കട്ടപ്പയായും നില്ക്കുന്ന പോസ്റ്ററുകളാണ് ചിരാഗ് പസ്വാന്റെ അനുയായികള്‍ ഉയര്‍ത്തിയിരിക്കുന്നത്. രാഹുലുമായുള്ള കൂടിക്കാഴ്ച: എഐസിസി ജനറല്‍ സെക്രട്ടറിയാകാന്‍ ചെന്നിത്തല മുന്നോട്ടുവച്ചത് ഈ ഉപാധികള്‍ എന്നാല്‍ ഏകാധിപതിയായി പ്രവര്‍ത്തിക്കുന്ന ചിരാഗിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയല്ലാതെ മറ്റുമാര്‍ഗമില്ലെന്നാണ് പരസിന്റെ നിലപാട്. തന്നെ പര്‍ട്ടിയുടെ […]
18 Jun 2021 2:29 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ആഭ്യന്തര പോര് രൂക്ഷമായ ലോക്ജനശക്തിയില് പരസ്പരം പഴിചാരി ഇരുപക്ഷവും.സഹോദരപുത്രന് ഏകാധിപതിയെപ്പോലെ പെരുമാറുന്നുവെന്ന് ചിരാഗിനെ കുറിച്ച് പശുപതി കുമാര്‍ പരസ് ആരോപിച്ചപ്പോള്‍ വിശ്വാസ വഞ്ചകനെന്നാണ് പിതൃസഹോദരന് പരസിനെ ചിരാഗ് പസ്വാന് വിശേഷിപ്പിച്ചത്. അതിനിടെ പാറ്റ്നയില്‍ ചിരാഗ് ബാഹുബലിയായും പരസ് കട്ടപ്പയായും നില്ക്കുന്ന പോസ്റ്ററുകളാണ് ചിരാഗ് പസ്വാന്റെ അനുയായികള്‍ ഉയര്‍ത്തിയിരിക്കുന്നത്.
രാഹുലുമായുള്ള കൂടിക്കാഴ്ച: എഐസിസി ജനറല്‍ സെക്രട്ടറിയാകാന്‍ ചെന്നിത്തല മുന്നോട്ടുവച്ചത് ഈ ഉപാധികള്‍
എന്നാല്‍ ഏകാധിപതിയായി പ്രവര്‍ത്തിക്കുന്ന ചിരാഗിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയല്ലാതെ മറ്റുമാര്‍ഗമില്ലെന്നാണ് പരസിന്റെ നിലപാട്. തന്നെ പര്‍ട്ടിയുടെ ബിഹാര്‍ സംസ്ഥാന അധ്യക്ഷസ്ഥനത്തു നിന്ന് 2019ല്‍ കാരണങ്ങളൊന്നുമില്ലാതെ ചിരാഗ് പുറത്താക്കുകയായിരുന്നുവെന്ന് പരസ് ആരോപിച്ചു. അതിനിടെ കേന്ദ്രമന്ത്രിസഭയില്‍ അംഗമായാല്‍ ലോക്സഭാകക്ഷി നേതൃസ്ഥാനം രാജിവെക്കുമെന്നും പരസ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം പാര്‍ട്ടി ദേശീയ അധ്യക്ഷനായി ഐക്യകണ്ഠേനെ പശുപതികുമാര്‍ പരസിനെ തെരഞ്ഞെടുത്തിരുന്നു.തന്റെ മൂത്ത സഹോദരനും എല്‍ ജെ പി സ്ഥാപക നേതാവുമായ രാംവിലാസ് പസ്വാന്റെ സ്വപ്നങ്ങള്‍ പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. പിന്നോക്കവസ്ഥയിലുള്ള മുഴുവന്‍ ജനവിഭാഗങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കും. ഉയര്‍ന്ന ജാതിയില്‍പ്പെട്ട സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്നവരും ഇതില്‍ ഉള്‍പ്പെടുന്നുവെന്നും പരസ് വ്യക്തമാക്കി.
‘രമേശ് ചെന്നിത്തലയെ മാറ്റിയ രീതി ശരിയായില്ല’; വിയോജിച്ച് കാപ്പന്
രാംവിലാസ് പസ്വാന്റെ മകനും എംപിയുമായ ചിരാഗ് പസ്വാനെതിരെ എല്‍ ജെ പിയില്‍ വിമത നീക്കം കഴിഞ്ഞ നാലുദിവസങ്ങള്‍ക്കു മുന്‍പാണ് തുടങ്ങിത്. തുടര്‍ന്ന് ചിരാഗിനെ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തു നിന്നും ലോക്സഭാകക്ഷി നേതൃസ്ഥാനത്തു നിന്നും വിമത വിഭാഗം നീക്കം ചെയ്തിരുന്നു. പക്ഷേ ചിരാഗൊഴിച്ച് മുഴുവന്‍ പാര്‍ട്ടി എം പിമാരും പിതൃസഹോദരന് പരസിനൊപ്പമാണ് നിലയുറപ്പിച്ചത്. പരസ് ഉള്‍പ്പടെയുള്ളവരെ പുറത്താക്കിയതായി ചിരാഗും പ്രഖ്യാപിച്ചിരുന്നു.
- TAGS:
- BIHAR
- Chirag Paswan
- LJP