എല്‍ ജെ പിയിലെ കലാപം; ദേശീയ എക്സിക്യുട്ടീവില്‍ 90 ശതമാനം പിന്തുണയും അവകാശപ്പെട്ട് ചിരാഗ് പസ്വാന്
ലോക് ജനശക്തി ദേശീയ എക്സിക്യുട്ടീവ് കമ്മിറ്റിയില്‍ 90 ശതമാനം പിന്തുണയും തനിക്കാണെന്ന് അവകാശപ്പെട്ട് പാര്‍ട്ടി മുന്‍ അധ്യക്ഷന്‍ ചിരാഗ് പസ്വാന്. ഞായറാഴ്ച്ച വിളിച്ചുചേര്‍ത്ത എക്സിക്യുട്ടീവ് കമ്മിറ്റിയോഗത്തില്‍ പങ്കെടുത്ത 90 ശതമാനം പേരും തനിക്ക് പിന്തുണ നല്‍കിയതായി മാധ്യമങ്ങളോട് ചിരാഗ് അവകാശപ്പെട്ടു. താന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പ്രവര്‍ത്തകസമിതി അംഗങ്ങളില്‍ ഒരു ചെറിയ ശതമാനം മാത്രമാണ് തന്നെ പിന്തുണക്കാതിരുന്നത്. ഡല്‍ഹിയിലേയും ജമ്മുകാശ്മീരിലേയും പ്രസിഡന്റുമാരൊഴികെ എല്ലാവരും തന്റെ പക്ഷത്താണെന്ന് ചിരാഗ് ചൂണ്ടിക്കാണിച്ചു.തന്റെ പിതൃസഹോദരനും പാര്‍ട്ടിയില്‍ ചിരാഗിന്റെ എതിരാളിയുമായ പശുപതി പരസിന് ഒന്‍പത് […]
21 Jun 2021 7:16 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ലോക് ജനശക്തി ദേശീയ എക്സിക്യുട്ടീവ് കമ്മിറ്റിയില്‍ 90 ശതമാനം പിന്തുണയും തനിക്കാണെന്ന് അവകാശപ്പെട്ട് പാര്‍ട്ടി മുന്‍ അധ്യക്ഷന്‍ ചിരാഗ് പസ്വാന്. ഞായറാഴ്ച്ച വിളിച്ചുചേര്‍ത്ത എക്സിക്യുട്ടീവ് കമ്മിറ്റിയോഗത്തില്‍ പങ്കെടുത്ത 90 ശതമാനം പേരും തനിക്ക് പിന്തുണ നല്‍കിയതായി മാധ്യമങ്ങളോട് ചിരാഗ് അവകാശപ്പെട്ടു. താന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പ്രവര്‍ത്തകസമിതി അംഗങ്ങളില്‍ ഒരു ചെറിയ ശതമാനം മാത്രമാണ് തന്നെ പിന്തുണക്കാതിരുന്നത്.
ഡല്‍ഹിയിലേയും ജമ്മുകാശ്മീരിലേയും പ്രസിഡന്റുമാരൊഴികെ എല്ലാവരും തന്റെ പക്ഷത്താണെന്ന് ചിരാഗ് ചൂണ്ടിക്കാണിച്ചു.തന്റെ പിതൃസഹോദരനും പാര്‍ട്ടിയില്‍ ചിരാഗിന്റെ എതിരാളിയുമായ പശുപതി പരസിന് ഒന്‍പത് പേരുടെ പിന്തുണമാത്രമാണ് ഉള്ളതെന്നും ചിരാഗ് ആരോപിച്ചു. അതിനിടെ പരസ് ശനിയാഴ്ച്ച പുതിയ ദേശീയ എക്സിക്യുട്ടീവിന് രൂപം നല്‍കിയിരുന്നു. എന്നാല്‍ പരസ് വിളിച്ചുചേര്‍ത്ത യോഗത്തിന്റെ വിഡിയോകളോ ഫോട്ടോകളോ ഇല്ലെന്ന് ചിരാഗ് സൂചിപ്പിച്ചു. ഇതില്‍ നിന്ന് പരസിന് പിന്തുണയില്ലെന്നാണ് വ്യക്തമാകുന്നതെന്നും ചിരാഗ് അഭിപ്രായപ്പെട്ടു.
എല്‍ ജെ പിയില്‍ കഴിഞ്ഞയാഴ്ച്ച മുതലാണ് പൊട്ടിതെറിയുണ്ടായത്. തുടര്‍ന്നാണ് സ്ഥാപക നേതാവ് അന്തരിച്ച രാംവിലാസ് പസ്വാന്റെ മകനും സഹോദരനും തമ്മിലുള്ള അധികാരവടംവലി എല്‍ ജെ പിയില്‍ പിളര്പ്പുണ്ടാക്കിയത്. ഇരുപക്ഷവും പരസ്പ്പരം അച്ചടക്ക നടപടികളെടുക്കുകയും ചെയ്തു. അതേ സമയം ലോക്സഭയിലെ എല്‍ ജെ പി അംഗങ്ങള്‍ ഭൂരിപക്ഷവും പരസിനൊപ്പമാണെന്നത് ചിരാഗിന് വെല്ലുവിളിയായി. പിന്നീട് ചിരാഗിനെ പുറത്താക്കി പാര്‍ട്ടി അധ്യക്ഷനായും പരസ് തെരഞ്ഞെടുക്കപ്പെട്ടു.
- TAGS:
- Chirag Paswan
- LJP