എല്‍ ജെ പിയില്‍ പിളര്‍പ്പിന് കാരണമായത് നിധീഷെന്ന് ചിരാഗ് പസ്വാന്
ബിഹാര്‍ മുഖ്യമന്ത്രി നിധീഷ് കുമാറിനെതിരെ ആഞ്ഞടിച്ച് ലോക് ജനശക്തി നേതാവ് ചിരാഗ് പസ്വാന്. തന്റെ പിതൃസഹോദരനും ഹാജ്ജിപ്പൂര് എം പിയുമായ പശുപതി കുമാര്‍ പരസിന്റെ നേതൃത്വത്തില്‍ എല്‍ ജെ പിയിലുണ്ടായ പിളര്‍പ്പിന് കാരണമായി പ്രവര്‍ത്തിച്ചത് നിധീഷ് കുമാറാണെന്ന് ചിരാഗ് പസ്വാന് കുറ്റപ്പെടുത്തി. എല്‍ ജെ പി പ്രവര്‍ത്തകര്‍ക്കെഴുതിയ തുറന്ന കത്തിലാണ് ചിരാഗ് പസ്വാന് പാര്‍ട്ടിയില്‍ സമീപകാലത്തുണ്ടായ രൂക്ഷമായ ആഭ്യന്തര പ്രശ്നങ്ങള്‍ക്ക് ബിഹാര്‍ മുഖ്യമന്ത്രി നിധീഷ് കുമാറിനെ കുറ്റപ്പെടുത്തിയത്. കഴിഞ്ഞവര്‍ഷം ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാനെടുത്ത തീരുമാനം രാഷ്ട്രീയപരമായും […]
23 Jun 2021 2:34 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ബിഹാര്‍ മുഖ്യമന്ത്രി നിധീഷ് കുമാറിനെതിരെ ആഞ്ഞടിച്ച് ലോക് ജനശക്തി നേതാവ് ചിരാഗ് പസ്വാന്. തന്റെ പിതൃസഹോദരനും ഹാജ്ജിപ്പൂര് എം പിയുമായ പശുപതി കുമാര്‍ പരസിന്റെ നേതൃത്വത്തില്‍ എല്‍ ജെ പിയിലുണ്ടായ പിളര്‍പ്പിന് കാരണമായി പ്രവര്‍ത്തിച്ചത് നിധീഷ് കുമാറാണെന്ന് ചിരാഗ് പസ്വാന് കുറ്റപ്പെടുത്തി. എല്‍ ജെ പി പ്രവര്‍ത്തകര്‍ക്കെഴുതിയ തുറന്ന കത്തിലാണ് ചിരാഗ് പസ്വാന് പാര്‍ട്ടിയില്‍ സമീപകാലത്തുണ്ടായ രൂക്ഷമായ ആഭ്യന്തര പ്രശ്നങ്ങള്‍ക്ക് ബിഹാര്‍ മുഖ്യമന്ത്രി നിധീഷ് കുമാറിനെ കുറ്റപ്പെടുത്തിയത്.
കഴിഞ്ഞവര്‍ഷം ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാനെടുത്ത തീരുമാനം രാഷ്ട്രീയപരമായും പ്രത്യയശാസ്ത്രപരമായും ശരിയായിരുന്നുവെന്ന് കത്തില്‍ ചിരാഗ് വ്യക്തമാക്കി. ”എല്‍ ജെ പി സ്ഥാപക നേതാവായ രാംവിലാസ് പസ്വാന് തന്റെ ജീവിത കാലം മുഴുവന്‍ നിധീഷ് കുമാറിന്റെ രാഷ്ട്രീയനയങ്ങളേയും തത്വങ്ങളേയും എതിര്‍ത്തിരുന്നു. നിധീഷ് സഖ്യ കക്ഷിയായ എന്‍ ഡി എയില്‍ അംഗമാവുക എന്നത് അതുകൊണ്ട് തന്നെ പ്രയാസകരമായിരുന്നു”, ചിരാഗ് ചൂണ്ടിക്കാട്ടി.
2005ല്‍ 25 എം എല്‍ എമാരെ ലോക് ജനശക്തിയില്‍ നിന്ന് നിധീഷിന്റെ ജനതാദള്‍ യുണൈറ്റഡ് അടര്‍ത്തിയെടുത്തു. 2020ല്‍ ഇത്തരത്തില്‍ പാര്‍ട്ടിയില്‍ നിന്ന് ഒരു എം എല്‍ എയെ ജെഡിയു വീണ്ടും അടര്ത്തിമാറ്റിയാതായും ചിരാഗ് ചൂണ്ടിക്കാണിച്ചു. ഇത്തവണ അഞ്ച് എം പിമാരെയാണ് ജെ ഡി യു അടര്ത്തിക്കൊണ്ടുപോയിരിക്കുന്നത്. രാംവിലാസ് പസ്വാനേയും എല്‍ ജെ പിയേയും ഇല്ലാതാക്കാന്‍ നിധീഷ് നിരന്തരം ശ്രമിച്ചതായും ചിരാഗ് കുറ്റപ്പെടുത്തി.
അതിനിടെ പൊതുജനശ്രദ്ധനേടാന് ചിലര്‍ തനിക്കെതിരെ സംസാരിക്കുന്നതായി ബിഹാര്‍ മുഖ്യമന്ത്രി നിധീഷ് കുമാര്‍ ചിരാഗിന്റെ പേരെടുത്ത് പറയാതെ പരാമര്‍ശിച്ചു.തനിക്കെതിരെ സംസാരിച്ചില്ലെങ്കില്‍ അവര്‍ക്ക് എങ്ങനെയാണ് പൊതുജനശ്രദ്ധനേടാന് കഴിയുകയെന്നാണ് നിധീഷ് കുമാറിന്റെ പരിഹാസം.
കഴിഞ്ഞയാഴ്ച്ചയാണ് എല്‍ ജെ പിയില്‍ പിളര്‍പ്പുണ്ടായത്. രാംവിലാസ് പസ്വാന്റെ മകന് ചിരാഗും സഹോദരന് പരസും തമ്മിലുള്ള അധികാരവടംവലിയാണ് പാര്‍ട്ടിയെ പിളര്‍പ്പിലേക്ക് നയിച്ചത്.