Top

പുതിയ കൊറോണ വൈറസുകളെ കണ്ടെത്തിയതായി ചൈനീസ് ശാസ്ത്രജ്ഞര്‍

കൊവിഡ് മഹമാരി ലോകവ്യാപകമായി പ്രതിസന്ധി സൃഷ്ടിച്ചിരിക്കെ പുതിയ കൊറോണ വൈറസുകളെ കണ്ടെത്തി ചൈനീസ് ശാസ്ത്രജ്ഞര്‍. കൊവിഡിനു കാരണമായ കൊറോണ വൈറസുകളുമായ സാമ്യമുള്ള വൈറസുകളുള്‍പ്പെടെയാണ് കണ്ടെത്തിയിരിക്കുന്നത്. വവ്വാലുകളില്‍ നിന്നാണ് പുതിയ കൊറോണ വൈറസുകളെ കണ്ടെത്തിയത്. ഷാന്‍ഡോങ് യൂണിവേഴ്‌സിറ്റിയിലെ ചൈനീസ് ശാസ്ത്രജ്ഞരാണ് ഈ പഠനം നടത്തിയത്. വ്യത്യസ്ത വവ്വാലുകളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളില്‍ നിന്നായി 24 കൊറോണ വൈറസുകളാണ് കണ്ടെത്തിയത്. വിവിധ തരത്തിലുള്ള കൊറോണ വൈറസുകളില്‍ ഇതിലുണ്ട്. കൊവിഡിന് കാരണമായ സാര്‍സ് കൊവിഡ്-2 വിന് സമാനമായ നാല് വൈറസ് സാമ്പിളുകളും […]

12 Jun 2021 6:21 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പുതിയ കൊറോണ വൈറസുകളെ കണ്ടെത്തിയതായി ചൈനീസ് ശാസ്ത്രജ്ഞര്‍
X

കൊവിഡ് മഹമാരി ലോകവ്യാപകമായി പ്രതിസന്ധി സൃഷ്ടിച്ചിരിക്കെ പുതിയ കൊറോണ വൈറസുകളെ കണ്ടെത്തി ചൈനീസ് ശാസ്ത്രജ്ഞര്‍. കൊവിഡിനു കാരണമായ കൊറോണ വൈറസുകളുമായ സാമ്യമുള്ള വൈറസുകളുള്‍പ്പെടെയാണ് കണ്ടെത്തിയിരിക്കുന്നത്. വവ്വാലുകളില്‍ നിന്നാണ് പുതിയ കൊറോണ വൈറസുകളെ കണ്ടെത്തിയത്.

ഷാന്‍ഡോങ് യൂണിവേഴ്‌സിറ്റിയിലെ ചൈനീസ് ശാസ്ത്രജ്ഞരാണ് ഈ പഠനം നടത്തിയത്. വ്യത്യസ്ത വവ്വാലുകളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളില്‍ നിന്നായി 24 കൊറോണ വൈറസുകളാണ് കണ്ടെത്തിയത്. വിവിധ തരത്തിലുള്ള കൊറോണ വൈറസുകളില്‍ ഇതിലുണ്ട്. കൊവിഡിന് കാരണമായ സാര്‍സ് കൊവിഡ്-2 വിന് സമാനമായ നാല് വൈറസ് സാമ്പിളുകളും കണ്ടെത്തിയിട്ടുണ്ട്. ജനിതക ഘടനയില്‍ ചെറിയ വെത്യാസം മാത്രമാണ് ഇവയ്ക്ക് സാര്‍സ് കൊവിഡ്-2 വൈറസില്‍ നിന്നുമുള്ളത്.

2019നും 2020 നും ഇടയ്ക്ക് വനമേഖലകളില്‍ നിന്നും പിടിച്ച വവ്വാലുകളിലെ സാമ്പിളുകളിലാണ് പരിശോധന നടത്തിയത്. കൊവിഡിന്റെ ഉത്ഭവം എവിടെ നിന്നാണെന്ന് സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ആഗോള തലത്തില്‍ ആവശ്യം ശക്തമായിരിക്കെയാണ് പുതിയ കണ്ടു പിടുത്തം. ചൈനയിലെ വുഹാന്‍ ലാബില്‍ നിന്ന് കൊറോണ വൈറസ് ചോര്‍ന്നതാണെന്ന വാദവും ദിനംപ്രതി ശക്തമാവുകയാണ്. എന്നാല്‍ ഈ വാദത്തെ ലോകാരോഗ്യ സംഘചടന ഇതുവരെ അംഗീകരിച്ചിട്ടില്ല. ചൈനയും ഈ വാദത്തെ ശക്തമായി എതിര്‍ത്തു.എന്നാല്‍ കൊവിഡ് ആദ്യം റിപ്പോര്‍ട്ട് ചെയ്ത രാജ്യമെന്ന നിലയില്‍ കൊവിഡിന്റെ ഉത്ഭവം സംബന്ധിച്ചുള്ള അന്താരാഷ്ട്ര പഠനങ്ങളോട് ചൈന പൂര്‍ണമായും സഹകരിക്കാത്തത് വിമര്‍ശനത്തിനിടയാക്കുന്നുണ്ട്.

കൊവിഡ് വൈറസ് ഉത്ഭവിച്ചത് ചൈനയിലെ ലബോറട്ടറിയില്‍ നിന്നോ മൃഗങ്ങളില്‍ നിന്നോ എന്നത് കണ്ടെത്താന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. 90 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് ബൈഡന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ചൈനയിലെ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ലബോറട്ടറിയില്‍ നിന്നാണോ കൊറോണ വൈറസിന്റെ ഉത്ഭവമെന്നാണ് അന്വേഷിക്കേണ്ടത്. നേരത്തെ ലോകാരോഗ്യ സംഘടനയും ഈ ലാബ് കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിരുന്നു.

ചൈനീസ് സര്‍ക്കാര്‍ പുലര്‍ത്തുന്ന അതീവ രഹസ്യ സ്വഭാവമാണ് ആഗോള തലത്തില്‍ സംശയങ്ങള്‍ ബലപ്പെടാന്‍ കാരണമാവുന്നത്. കൊവിഡ് വ്യാപനം രാജ്യത്ത് തുടങ്ങിയതു മുതല്‍ രാജ്യത്തെ സ്ഥിതി പുറം ലോകമറിയാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. ചൈനയിലെ കൊവിഡ് സാഹചര്യത്തെപറ്റി സംസാരിക്കുന്നു വ്‌ലോഗര്‍മാരെ വിലക്കി. കൊവിഡിന്റെ ആദ്യ സൂചന നല്‍കി എന്ന് പറയപ്പെടുന്ന ഡോക്ടര്‍ക്ക് നേരെ പൊലീസ് ഭീഷണിയുണ്ടായി. രാജ്യത്തെ കൊവിഡ് കൊവിഡ് മരണം, ആകെ രോഗ വ്യാപനം എന്നിവ സംബന്ധിച്ച് പുറത്തു വന്ന കണക്കുകള്‍ സുതാര്യമല്ലെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

Next Story