ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നൂറു വയസ്സ്; ആഘോഷത്തില്‍ രാജ്യം
ചൈനയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപിതമായിട്ട് നൂറു വര്‍ഷം പിന്നിട്ടു. നൂറാം വാര്‍ഷികത്തില്‍ വലിയ ആഘോഷമാണ് ചൈനയില്‍ നടക്കുന്നത്. ബീജിംഗിലെ ടിയാന്മെന് സ്ക്വയറില്‍ ഒത്തുകൂടിയ 70000 ത്തോളം ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പ്രസിഡന്റ് ഷി ജിന്‍ പിംങ് സംസാരിച്ചു. ദേശീയ ഗാനാലാപനവും പീരങ്കി സല്യൂട്ടുകളും സൈനിക ജെറ്റുകളുടെ ഷോയും രാജ്യത്ത് നടന്നു. രാജ്യത്തിന്റെയും പാര്‍ട്ടിയുടെയും ചരിത്രം വിളിച്ചോതുന്ന നിരവധി കലാസൃഷ്ടികളും വാര്‍ഷിക ദിനത്തില്‍ രാജ്യത്ത് പ്രദര്‍ശിപ്പിക്കപ്പെട്ടു. രാജ്യത്തിന്റെ വളര്‍ച്ചയുടെ കേന്ദ്രമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെന്നും ചൈനീസ് ജനതയെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും […]
30 Jun 2021 11:09 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ചൈനയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപിതമായിട്ട് നൂറു വര്‍ഷം പിന്നിട്ടു. നൂറാം വാര്‍ഷികത്തില്‍ വലിയ ആഘോഷമാണ് ചൈനയില്‍ നടക്കുന്നത്. ബീജിംഗിലെ ടിയാന്മെന് സ്ക്വയറില്‍ ഒത്തുകൂടിയ 70000 ത്തോളം ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പ്രസിഡന്റ് ഷി ജിന്‍ പിംങ് സംസാരിച്ചു. ദേശീയ ഗാനാലാപനവും പീരങ്കി സല്യൂട്ടുകളും സൈനിക ജെറ്റുകളുടെ ഷോയും രാജ്യത്ത് നടന്നു. രാജ്യത്തിന്റെയും പാര്‍ട്ടിയുടെയും ചരിത്രം വിളിച്ചോതുന്ന നിരവധി കലാസൃഷ്ടികളും വാര്‍ഷിക ദിനത്തില്‍ രാജ്യത്ത് പ്രദര്‍ശിപ്പിക്കപ്പെട്ടു. രാജ്യത്തിന്റെ വളര്‍ച്ചയുടെ കേന്ദ്രമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെന്നും ചൈനീസ് ജനതയെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും വേര്‍പെടുത്താനാവില്ലെന്നും പ്രസംഗത്തില്‍ ഷി പറഞ്ഞു.
‘ സോഷ്യലിസത്തിനു മാത്രമേ ചൈനയെ രക്ഷിക്കാനാവൂ. ചൈനീസ് സവിശേഷകളോട് കൂടിയ സോഷ്യലിസത്തിനു മാത്രമേ ചൈനയെ വികസിപ്പിക്കാനാവൂ,’ ചൈനീസ് പ്രസിഡന്റ് പറഞ്ഞു. ചൈനയെ ഉപദ്രവിക്കാനോ അടിച്ചമര്‍ത്താനോ കീഴ്പ്പെടുത്താനോ കഴിയില്ല. അതിന് ആര് ശ്രമിച്ചാലും 1.4 ബില്യണ്‍ ചൈനീസ് ജനങ്ങള്‍ കെട്ടിപ്പടുത്ത ഉരുക്കു മതില് തകര്‍ക്കേണ്ടി വരുമെന്നും ചൈനീസ് പ്രസിഡന്റ് പറഞ്ഞു.
ചൈനയുടെ പരമാധികാരത്തില്‍ ആര്‍ക്കും കൈ കടത്താനാവില്ലെന്നും ചൈനയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ തങ്ങള്‍ തന്നെ നോക്കിക്കോളുമെന്നും ഷി പറഞ്ഞു. 1921 ലാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകൃതമായത്. നീണ്ട ആഭ്യന്തര യുദ്ധത്തിനു ശേഷം 72 വര്‍ഷം മുമ്പാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചൈനയുടെ അധികാരത്തിലെത്തുന്നത്. ചൈനയ്ക്കൊപ്പം ഹോങ് കോങിനും ഇന്ന് ചരിത്ര പ്രാധാന്യമുള്ള ദിനമാണ്. ബ്രിട്ടീഷ് കോളനി ഭരണത്തില്‍ നിന്നും ഹോങ് കോങിനെ ചൈനയ്ക്ക് കൈമാറിയതിന്റെ 24ാം വാര്‍ഷിക ദിനമാണിന്ന്. എന്നാല്‍ അടുത്ത വര്‍ഷങ്ങളിലായി ചൈനയ്ക്കെതിരെയുള്ള പ്രതിഷേധങ്ങളാണ് ഈ ദിനത്തില്‍ ഹോഹ് കോങില്‍ നടക്കാറ്. ഇത്തവണ കൊവിഡ് വ്യാപനം ചൂണ്ടിക്കാട്ടി ഹോങ് കോങില്‍ നടക്കാനിരുന്ന റാലിക്ക് അധികൃതര്‍ അനുമതി നല്‍കിയിട്ടില്ല.
- TAGS:
- china