Top

കൊവിഡ്-19 നെകുറിച്ച് ആദ്യം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകയ്ക്ക് തടവുശിക്ഷ; ചാങ് നിരാഹാര സമരത്തില്‍

ചൈനയിലെ വുഹാനില്‍ കൊവിഡ്-19 വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകയ്ക്ക് നാല് വര്‍ഷം ജയില്‍ ശിക്ഷ. ചാങ് ചാന്‍ എന്ന മാധ്യമ പ്രവര്‍ത്തകയ്ക്കാണ് ശിക്ഷ.കൊവിഡ് വാര്‍ത്തകള്‍ പുറത്തുവിട്ടതിന് ചൈന ആദ്യമായി തടവിലാക്കിയ നാലുമാധ്യമപ്രവര്‍ത്തകരില്‍ ഒരാളാണ് ചാങ് ചാന്‍. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് വുഹാന്‍ നഗരത്തില്‍ അജ്ഞാതമായ വൈറല്‍ ന്യുമോണിയ രോഗം പടര്‍ന്നു പിടിക്കുന്നതായി സിറ്റിസണ്‍ ജേണലിസ്റ്റായ ചാങ് ചാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കപ്പെട്ട ചാങിന്റെ തത്സമയ റിപ്പോര്‍ട്ടുകളും ലേഖനങ്ങളും ആഗോള തലത്തില്‍ ശ്രദ്ധ […]

28 Dec 2020 9:29 PM GMT

കൊവിഡ്-19 നെകുറിച്ച് ആദ്യം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകയ്ക്ക് തടവുശിക്ഷ; ചാങ് നിരാഹാര സമരത്തില്‍
X

ചൈനയിലെ വുഹാനില്‍ കൊവിഡ്-19 വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകയ്ക്ക് നാല് വര്‍ഷം ജയില്‍ ശിക്ഷ. ചാങ് ചാന്‍ എന്ന മാധ്യമ പ്രവര്‍ത്തകയ്ക്കാണ് ശിക്ഷ.
കൊവിഡ് വാര്‍ത്തകള്‍ പുറത്തുവിട്ടതിന് ചൈന ആദ്യമായി തടവിലാക്കിയ നാലുമാധ്യമപ്രവര്‍ത്തകരില്‍ ഒരാളാണ് ചാങ് ചാന്‍. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് വുഹാന്‍ നഗരത്തില്‍ അജ്ഞാതമായ വൈറല്‍ ന്യുമോണിയ രോഗം പടര്‍ന്നു പിടിക്കുന്നതായി സിറ്റിസണ്‍ ജേണലിസ്റ്റായ ചാങ് ചാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കപ്പെട്ട ചാങിന്റെ തത്സമയ റിപ്പോര്‍ട്ടുകളും ലേഖനങ്ങളും ആഗോള തലത്തില്‍ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കൊവിഡിന്റെ ഉത്ഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സംഘം ചൈനയിലെത്തി ചേരാനിരിക്കെയാണ് വിധി. ചാങ് പുറത്തു വിട്ട റിപ്പോര്‍ട്ടുകള്‍ വിവാദം ലക്ഷ്യമിട്ടുളളതാണെന്നും പ്രശ്‌നങ്ങളുണ്ടാക്കുന്നതുമാണെന്നാരോപിച്ചുളള കേസ് പരിഗണിച്ച ഷാങ്ഹായി കോടതിയാണ് ചാങിന് നാല് വര്‍ഷം തടവു വിധിച്ചത്. നടപടി രാജ്യത്തെ മാധ്യമസ്വാതന്ത്ര്യത്തിനെതിരെയുളള ഗൗരവകരമായ വെല്ലുവിളിയുയര്‍ത്തുന്നതാണെന്ന് ചൈനയിലെ ബ്രിട്ടീഷ് നയതന്ത്രകാര്യാലയം പ്രതികരിച്ചു.

37 കാരിയായ ചാങ് ജൂലായ് മുതല്‍ നിരാഹാരസമരത്തിലാണ്. മൂക്കില്‍ ഘടിപ്പിച്ച ട്യൂബില്‍ ട്യൂബിലൂടെ ബലം പ്രയോഗിച്ച് ഭക്ഷണം നല്‍കിയാണ് അവരെ കോടതിയിലെത്തിച്ചത്. അവരെനിക്ക് വലിയ ശിക്ഷ നല്‍കുകയാണെങ്കില്‍ മരണം വരെ താന്‍ ഒന്നും കഴിക്കില്ല, ജയിലില്‍ ത്‌ന്നെ മരിക്കും എന്ന് ചാങ് ചാന്‍ പറഞ്ഞതായും അവരുടെ ആരോഗ്യസ്ഥിതി മോശമായി വരികയാണെന്നും നിയമസംഘം അറിയിച്ചു.

Next Story