Top

വിലക്ക് സ്ഥിരപ്പെടുത്തി ഇന്ത്യ; ടിക്‌ടോക്ക് ഉള്‍പ്പടെയുള്ള ആപ്പുകള്‍ക്ക് ഇനി എന്നന്നേക്കും പൂട്ട്

ടിക്കടോക്ക് ഉള്‍പ്പടെ 59 ആപ്പുകള്‍ക്ക് എന്നന്നേക്കും വിലക്കേര്‍പ്പെടുത്തികൊണ്ടുള്ള നടപടികളിലേക്കാണ് കേന്ദ്രം നീങ്ങിയിരിക്കുന്നത്.

25 Jan 2021 10:21 PM GMT

വിലക്ക് സ്ഥിരപ്പെടുത്തി ഇന്ത്യ; ടിക്‌ടോക്ക് ഉള്‍പ്പടെയുള്ള ആപ്പുകള്‍ക്ക് ഇനി എന്നന്നേക്കും പൂട്ട്
X

ചൈനീസ് ആപ്പുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് സ്ഥിരപ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. ടിക്‌ടോക്ക് ഉള്‍പ്പടെ 59 ആപ്പുകള്‍ക്ക് എന്നന്നേക്കും വിലക്കേര്‍പ്പെടുത്തികൊണ്ടുള്ള നടപടികളിലേക്കാണ് കേന്ദ്രം നീങ്ങിയിരിക്കുന്നത്.

വീചാറ്റ്, ബൈഡു, അലിബാബയുടെ യുസി ബ്രൗസര്‍, ഷോപ്പിംഗ് ആപ്പായ ക്ലബ് ഫാക്ടറി, എംഐ വിഡിയോ കോള്‍, ക്യാം സ്‌കാനെര്‍, ഹലോ, ബിഗോ ലൈവ് തുടങ്ങിയവയാണ് വിലക്ക് സ്ഥിരമാക്കിയിരിക്കുന്ന മറ്റ് ആപ്പുകള്‍. നേരത്തെ എര്‍പ്പെടുത്തിയ താത്കാലിക വിലക്കാണ് ഇപ്പോള്‍ സ്ഥിരപ്പെടുത്തിയത്. താത്കാലിക വിലക്കേര്‍പ്പെടുത്തിയിരിക്കുന്ന മറ്റ് ആപ്പുകള്‍ക്കും ഉടനടി പൂട്ട് വീഴും.

രാജ്യ സുരക്ഷയ്ക്കും വ്യക്തിസ്വകാര്യതയ്ക്കും ഭീഷണിയാകുമെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷം ജൂണ്‍ അവസാനത്തോടെയാണ് ചൈനീസ് ആപ്പുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള നടപടികളിലേക്ക് കേന്ദ്രം പ്രവേശിച്ചത്. ചൈനീസ് ആപ്ലിക്കേഷനുകളുടെ മൊബൈല്‍, കംപ്യൂട്ടര്‍ എന്നിവയ്ക്കും നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇന്ത്യയില്‍ ഏറെ ജനപ്രീതി നേടിയിരുന്ന ആപ്പായിരുന്നു ടിക്ക്‌ടോക്ക്. 119 മില്ല്യണിലധികം ഉപയോക്താക്കളായിരുന്നു ണ്ടായിരുന്നത്. ആപ്പുകള്‍ നിരോധിക്കുന്നതിനൊപ്പം ചൈനയുമായുള്ള 471 കോടിയുടെ കരാറും ഇന്ത്യ റദ്ദാക്കിയിരുന്നു.

രാജ്യത്തിന്റെ അഖണ്ഡതയും പ്രതിരോധവും സുരക്ഷയും മുന്‍നിര്‍ത്തി ഐടി ആക്ടിലെ സെക്ഷന്‍ 69 എ വകുപ്പിലുള്‍പ്പെടുത്തയാണ് 59 ചൈനീസ് ആപ്പുകള്‍ക്കും കേന്ദ്രം വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്‌

Next Story