ഗാസയിലെ ആക്രമണങ്ങളില്‍ യുഎസ് ഇടപെടണമെന്ന് ചൈന, ഇസ്രായേലിനെതിരെ കടുത്ത വിമര്‍ശനം
ഗാസയിലെ പ്രശ്നങ്ങള്‍ ക്രിയാത്മകമായ ഇടപെടലിലൂടെ പരിഹരിക്കണമെന്ന് ചൈന അമേരിക്കയോട് ആവശ്യപ്പെട്ടു. ഗാസയിലെ രക്തരൂക്ഷിതമായ ആക്രമണങ്ങള്‍ പരിഹരിക്കുന്നതിന് യു എന്‍ നടത്തുന്ന ഇടപെടല്‍ തടസ്സം സൃഷ്ടിക്കുന്നത് നിര്‍ത്തണമെന്നും ചൈന അമേരിക്കയോട് സൂചിപ്പിച്ചു. ചൈനീസ് വിദേശകാര്യമന്ത്രാലയത്തിന്റെ വക്താവ് സഹോ ലീജിയാനാണ് ഇക്കാര്യം ഉന്നയിച്ചത്. യു എന്‍ സുരക്ഷാകൗണ്സിന്റെ റൊട്ടേറ്റിംഗ് മേധാവി ഇപ്പോള്‍ ചൈനയാണ്. വെടിനിര്‍ത്തലും മാനുഷിക സഹായങ്ങളും പ്രദേശത്തെത്തിക്കുന്നതിന് മുന്‍ഗണന നല്‍കണമെന്ന് ചൈനീസ് വക്താവ് ലീജിയാന്‍ വ്യക്തമാക്കി. യു എന്‍ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പക്ഷാപാതരഹിതമായ സമീപനം പ്രശ്നത്തില്‍ കൈക്കൊള്ളണമെന്ന് […]

ഗാസയിലെ പ്രശ്നങ്ങള്‍ ക്രിയാത്മകമായ ഇടപെടലിലൂടെ പരിഹരിക്കണമെന്ന് ചൈന അമേരിക്കയോട് ആവശ്യപ്പെട്ടു. ഗാസയിലെ രക്തരൂക്ഷിതമായ ആക്രമണങ്ങള്‍ പരിഹരിക്കുന്നതിന് യു എന്‍ നടത്തുന്ന ഇടപെടല്‍ തടസ്സം സൃഷ്ടിക്കുന്നത് നിര്‍ത്തണമെന്നും ചൈന അമേരിക്കയോട് സൂചിപ്പിച്ചു.
ചൈനീസ് വിദേശകാര്യമന്ത്രാലയത്തിന്റെ വക്താവ് സഹോ ലീജിയാനാണ് ഇക്കാര്യം ഉന്നയിച്ചത്. യു എന്‍ സുരക്ഷാകൗണ്സിന്റെ റൊട്ടേറ്റിംഗ് മേധാവി ഇപ്പോള്‍ ചൈനയാണ്. വെടിനിര്‍ത്തലും മാനുഷിക സഹായങ്ങളും പ്രദേശത്തെത്തിക്കുന്നതിന് മുന്‍ഗണന നല്‍കണമെന്ന് ചൈനീസ് വക്താവ് ലീജിയാന്‍ വ്യക്തമാക്കി.
യു എന്‍ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പക്ഷാപാതരഹിതമായ സമീപനം പ്രശ്നത്തില്‍ കൈക്കൊള്ളണമെന്ന് ചൈനീസ് വക്താവ് വ്യക്തമാക്കി. പ്രശ്നം എത്രയും വേഗം തണുപ്പിക്കണമെന്നും രാഷ്ട്രീയ പരിഹാരം കാണണമെന്നും സാവോ സൂചിപ്പിച്ചു.സാധാരണ പൗരമാര്ക്കു നേരെയുള്ള എല്ലാവിധ ആക്രമണങ്ങളേയും ചൈന ശക്തമായി അപലപിക്കുന്നതായും ചൈനീസ് വക്താവ് സാവോ അറിയിച്ചു.വ്യോമ, കര, റോക്കറ്റ് ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ചൈനീസ് വക്താവ് ആവശ്യപ്പെട്ടു.
നിയന്ത്രണങ്ങള്‍ പരിശീലിക്കാന്‍ ഇസ്രായേല്‍ പഠിക്കണമെന്നും യു എന്‍ ഉടമ്പടിയ്ക്ക് വിധേയമാകണമെന്നും ചൈന ചൂണ്ടിക്കാണിച്ചു.പലസ്തീന് ജനതയുടെ വീടുകള്‍ തകര്‍ക്കുന്നതില്‍ നിന്നും പലസ്തീന് ജനതയെ അവരുടെ പ്രദേശങ്ങളില്‍ നിന്ന് പുറത്താക്കുന്നതില്‍ നിന്നും ഇസ്രായേല്‍ പിന്മാറണം. അധിനിവേശ പദ്ധതികള്‍ ഇസ്രായേല്‍ നിര്‍ത്തിവെക്കണം. മുസ്ലീം ജനതയ്ക്കെതിരെ നടത്തുന്ന ആക്രമണങ്ങളില്‍ നിന്ന് ഇസ്രായേല്‍ പിന്‍വാങ്ങണം.ജെറുസലേമിന്റെ ചരിത്രപരമായ നിലവിലുള്ള സ്ഥിതി നിലനിര്‍ത്തണമെന്നും ചൈനീസ് വക്താവ് സാവോ ഇസ്രായേലിനോട് വിശദമാക്കി.
യു എസിന്റെ അടുത്ത കൂട്ടാളിയായ ഇസ്രായേലിനെതിരെ യു എന്‍ സുരക്ഷാകൗണ്‍സിലില്‍ പ്രസ്താവന ഇറക്കുന്നതിന് ചൈന, ടുണീഷ്യ, നോര്‍വെ എന്നീ രാജ്യങ്ങള്‍ക്ക് ഇനിയും സാധിച്ചിട്ടില്ല. ബൈഡന് ഭരണകൂടത്തിന്റെ ശക്തമായ ഇടപെടലാണ് ഇതിന് പിന്നിലെന്ന് സൂചനയുണ്ട്.