ലോകത്ത് ആദ്യമായി പക്ഷിപ്പനിയുടെ പുതിയ വകഭേദം മനുഷ്യനില്‍; റിപ്പോര്‍ട്ട് ചെയ്തത് ചൈനയില്‍
ലോകത്ത് ആദ്യമായി പക്ഷിപ്പനിക്ക് കാരണമാവുന്ന H10N3 വകഭേദം മനുഷ്യനില്‍ സ്ഥിരീകരിച്ചു. ചൈനയിലാണ് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചൈനയുടെ ദേശീയ ആരോഗ്യ കമ്മീഷനാണ് ഇക്കാര്യമറിയിച്ചത്. ഷെന്‍ജിയാങ് നഗരത്തിലെ 41 കാരനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ ആരോഗ്യ നിലയില്‍ കുഴപ്പമില്ലെന്നാണ് ചൈനയില്‍ നിന്നു ലഭിക്കുന്ന റിപ്പോര്‍ട്ട്.മെയ് 28 നാണ് ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. എങ്ങനെയാണ് ഇദ്ദേഹത്തിന് രോഗം പകര്‍ന്നതെന്ന് ചൈന വ്യക്തമാക്കിയിട്ടില്ല. രോഗവ്യാപന ശേഷി വൈറസിന് കുറവാണെന്നും ഇത് ഒരു മഹമാരിയായി രൂപപ്പെടാനുള്ള സാധ്യത വളരെ കുറവാണെന്നും […]
1 Jun 2021 4:48 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ലോകത്ത് ആദ്യമായി പക്ഷിപ്പനിക്ക് കാരണമാവുന്ന H10N3 വകഭേദം മനുഷ്യനില്‍ സ്ഥിരീകരിച്ചു. ചൈനയിലാണ് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചൈനയുടെ ദേശീയ ആരോഗ്യ കമ്മീഷനാണ് ഇക്കാര്യമറിയിച്ചത്. ഷെന്‍ജിയാങ് നഗരത്തിലെ 41 കാരനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ ആരോഗ്യ നിലയില്‍ കുഴപ്പമില്ലെന്നാണ് ചൈനയില്‍ നിന്നു ലഭിക്കുന്ന റിപ്പോര്‍ട്ട്.
മെയ് 28 നാണ് ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. എങ്ങനെയാണ് ഇദ്ദേഹത്തിന് രോഗം പകര്‍ന്നതെന്ന് ചൈന വ്യക്തമാക്കിയിട്ടില്ല.
രോഗവ്യാപന ശേഷി വൈറസിന് കുറവാണെന്നും ഇത് ഒരു മഹമാരിയായി രൂപപ്പെടാനുള്ള സാധ്യത വളരെ കുറവാണെന്നും ചൈനീസ് ആരോഗ്യമന്ത്രാലയം പറയുന്നു. ലോകത്ത് മറ്റൊരിടത്തും മനുഷ്യരില്‍ ഈ വൈറസ് വകഭേദം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ചൈന പറയുന്നു.
പക്ഷിപ്പനിയുടെ വിവിധ വകഭേദങ്ങള്‍ ചൈനയില്‍ കാണപ്പെടുന്നുണ്ട്. ഇവയില്‍ ചിലത് അപൂര്‍വമായി മനുഷ്യരെ ബാധിക്കാറുണ്ട്. പോള്‍ട്രിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരിലാണ് സാധാരണ വൈറസ് ബാധ കാണാറുള്ളത്. മുമ്പ് പക്ഷിപ്പനിയുടെ H7N9 വകഭേദം കാരണം മുന്നൂറോളം പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ അതിനു ശേഷം വലിയ അളവില്‍ ചൈനയില്‍ മനുഷ്യരില്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
- TAGS:
- china